സോമാലിയന്‍ കടല്‍ കൊള്ളക്കാരുടെ തടവില്‍ മാസങ്ങളോളം ദുരിതം പേറിയ ഒരു കൊയിലാണ്ടിക്കാരന്‍; യാതനകളുടെ നാളുകള്‍ ‘ഏകശില’ യിലൂടെ വായനക്കാരിലേക്കെത്തിച്ച് മറ്റൊരു കൊയിലാണ്ടിക്കാരന്‍ അജു ശ്രീജേഷ്


Advertisement

കൊയിലാണ്ടി: സോമാലിയന്‍ കടല്‍ കൊള്ളക്കാരുടെ തടവില്‍ മാസങ്ങളോളം ദുരിതം പേറിയ കൊയിലാണ്ടിക്കാരന്റെ ജീവിതയാത്രയിലെ മറക്കാനാവാത്ത സംഭവങ്ങള്‍ താളുകളില്‍ പകര്‍ത്തി മറ്റൊരു കൊയിലാണ്ടിക്കാരന്‍. കടല്‍ കൊള്ളക്കാര്‍ തട്ടിയെടുത്ത ബിജേഷിന്റെ ജീവിതകഥയെ ആസ്പദമാക്കി അജു ശ്രീജേഷ് എഴുതിയ പുസ്തകം പ്രകാശനം ചെയ്തു.

Advertisement

നമ്പ്രത്തുകര സ്വദേശി ബിജേഷ് ബാലകൃഷ്ണനെ സോമാലിയന്‍ കപ്പല്‍കൊള്ളക്കാര്‍ ആണ് തട്ടികൊണ്ടുപോയത്. തുടര്‍ന്ന് മാസങ്ങളോളം ഭര്‍ത്താവിനെ പറ്റി യാതൊരറിവുമില്ലാതെയാണ് ഭാര്യ ചഞ്ചല്‍ ബിജിഷ ജീവിച്ചത്. ഇത് വാര്‍ത്തകളിലെല്ലാം ഇടംപിടിച്ചിരുന്നു. തുടര്‍ന്ന് ഇവരുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ പ്രമേയമാക്കി നോവലെഴുതുകയായിരുന്നു. കപ്പല്‍ക്കൊള്ള പ്രമേയമാക്കി എഴുതിയ ഏകശില.

Advertisement

നോവല്‍ പ്രകാശനകര്‍മ്മം കൊയിലാണ്ടി ടൌണ്‍ ഹാളില്‍ നടന്നു. പുസ്തക പ്രകാശനകര്‍മ്മം എഴുത്തുകാരന്‍ ശത്രുഘ്നന്‍ ബിജേഷ് ബാലകൃഷ്ണന് നല്‍കി നിര്‍വഹിച്ചു. ഡോ. സോമന്‍ കടലൂര്‍ മുഖ്യപ്രഭാഷണവും യുവ എഴുത്തുകാരന്‍ റിഹാന്‍ റാഷിദ് പുസ്തക പരിചയവും നടത്തി. പ്രശാന്ത് ചില്ല അധ്യക്ഷനായി.

Advertisement

അജു ശ്രീജേഷ് പുസ്തക പ്രകാശനത്തിന്റെ മറുമൊഴി നടത്തി. തന്റെ അനുഭവങ്ങള്‍ പുസ്തകമായതിന്റെ സന്തോഷം ബിജേഷ് പങ്കിട്ടു. ഏകശിലക്ക് വര നല്‍കിയ ഭാഗ്യലക്ഷ്മി, ചഞ്ചല്‍ ബിജിഷ എന്നിവര്‍ സദസ്സിനെ അഭിസംബോധന ചെയ്തു. പുസ്തക പ്രകാശന ചടങ്ങിന്റെ സ്വാഗതം അരുണ്‍ മണമ്മലും നന്ദി സുലോചനയും പറഞ്ഞു.

summary: the book eakashila published by the author aju sreejesh