Tag: book release

Total 6 Posts

കുഞ്ഞമ്മദ് കൂരാച്ചുണ്ടിന്റെ അഞ്ച് പ്രവാസ കഥകള്‍ ‘അത്തിക്കയുടെ പ്രവാസം’ പ്രകാശനം ഫെബ്രുവരി 18ന്

പേരാമ്പ്ര: കുഞ്ഞമ്മദ് കൂരാച്ചുണ്ട് എഴുതിയ അഞ്ച് പ്രവാസ കഥകള്‍ അടങ്ങിയ പുസ്തകം ‘അത്തിക്കയുടെ പ്രവാസം’ പ്രകാശനം ചെയ്യുന്നു. ഫെബ്രുവരി 18 ഞായര്‍ വൈകുന്നേരം അഞ്ച് മണിക്ക് കേരള പ്രവാസി സംഘം ഇരുപതാം വാര്‍ഷിക സമ്മേളനവേദിയിലാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ കേരള പ്രവാസി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി

പി.മോഹന്റെ ‘പത്ത് പുസ്തകങ്ങൾ’, ഏറ്റുവാങ്ങിയത് പത്ത് എഴുത്തുകാര്‍; വ്യത്യസ്തമായി മുത്താമ്പി സ്വദേശിയുടെ പുസ്തക പ്രകാശനം

കൊയിലാണ്ടി: മുന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ ജീവനക്കാരന്‍ പി.മോഹന്‍ രചിച്ച പത്ത് പുസ്‌കങ്ങള്‍ പ്രകാശനം ചെയ്തു. മുത്താമ്പി വൈദ്യരങ്ങാടിയലെ മോഹന്റെ വീട്ടില്‍ നടന്ന പ്രകാശന ചടങ്ങ് സാഹിത്യകാരന്‍ വി.ആര്‍.സുധീഷ് ഉദ്ഘാടനം ചെയ്തു. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ പി.ജെ.ജോഷ്വോ പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു. പുതിയ തലമുറയിലെ പത്ത് എഴുത്തുകാര്‍ പുസ്തകം ഏറ്റുവാങ്ങി. കവി മേലൂര്‍ വാസുദേവന്‍

കൊയിലാണ്ടി കൊല്ലം സ്വദേശിനി ഷമീമ ഷഹനായി എഴുതിയ കാവ്യസമാഹാരം ‘സുഗന്ധപൂരിതം ഈ തിരുജീവിതം’ പ്രകാശനം ചെയ്തു

കൊയിലാണ്ടി: കൊല്ലം സ്വദേശിനിയും എഴുത്തുകാരിയുമായ ഷമീമ ഷഹനായി എഴുതിയ കാവ്യസമാഹാരം ‘സുഗന്ധപൂരിതം ഈ തിരുജീവിതം’ പ്രകാശനം ചെയ്തു. മെഹ്ഫിലെ അഹല് ബൈത് സമ്മേളനത്തില്‍ വച്ച് സമസ്ത മുശവറ അംഗം ഉമര്‍ ഫൈസി മുക്കം നാസര്‍ ഫൈസി കൂടത്തായിക്ക് നല്‍കിക്കൊണ്ടാണ് പുസ്തകം പ്രകാശനം ചെയ്തത്. വ്യത്യസ്തമായ രചനാ സങ്കേതം ഉപയോഗപ്പെടുത്തി പ്രവാചക ജീവിതത്തിന്റെ വിവിധ ഘട്ടങ്ങള്‍ അനാവരണം

സോമാലിയന്‍ കടല്‍ കൊള്ളക്കാരുടെ തടവില്‍ മാസങ്ങളോളം ദുരിതം പേറിയ ഒരു കൊയിലാണ്ടിക്കാരന്‍; യാതനകളുടെ നാളുകള്‍ ‘ഏകശില’ യിലൂടെ വായനക്കാരിലേക്കെത്തിച്ച് മറ്റൊരു കൊയിലാണ്ടിക്കാരന്‍ അജു ശ്രീജേഷ്

കൊയിലാണ്ടി: സോമാലിയന്‍ കടല്‍ കൊള്ളക്കാരുടെ തടവില്‍ മാസങ്ങളോളം ദുരിതം പേറിയ കൊയിലാണ്ടിക്കാരന്റെ ജീവിതയാത്രയിലെ മറക്കാനാവാത്ത സംഭവങ്ങള്‍ താളുകളില്‍ പകര്‍ത്തി മറ്റൊരു കൊയിലാണ്ടിക്കാരന്‍. കടല്‍ കൊള്ളക്കാര്‍ തട്ടിയെടുത്ത ബിജേഷിന്റെ ജീവിതകഥയെ ആസ്പദമാക്കി അജു ശ്രീജേഷ് എഴുതിയ പുസ്തകം പ്രകാശനം ചെയ്തു. നമ്പ്രത്തുകര സ്വദേശി ബിജേഷ് ബാലകൃഷ്ണനെ സോമാലിയന്‍ കപ്പല്‍കൊള്ളക്കാര്‍ ആണ് തട്ടികൊണ്ടുപോയത്. തുടര്‍ന്ന് മാസങ്ങളോളം ഭര്‍ത്താവിനെ പറ്റി

കാല്‍ നൂറ്റാണ്ടായി ഒപ്പമുള്ള കരാത്തെ അക്ഷരങ്ങളിലൂടെ പകര്‍ന്ന് ഡോക്ടര്‍; കൊയിലാണ്ടി സ്വദേശിയായ ഡോ.പി.പി.ജനാര്‍ദനന്റെ പുസ്തകം പ്രകാശനം ചെയ്തു

കൊയിലാണ്ടി: തനിക്ക് കരാത്തെ എന്ന ആയോധനകല നല്‍കിയ അറിവുകള്‍ മറ്റുള്ളവര്‍ക്ക് അക്ഷരങ്ങളിലൂടെ പകര്‍ന്ന് നല്‍കുകയാണ് ഡോ.ജനാര്‍ദ്ദനന്‍. കൊയിലാണ്ടിക്കാരിലേക്ക് കരാത്തെയുടെ മേന്മകള്‍ വിശദീകരിച്ച് താലൂക്ക് ആശുപത്രിയിലെ മുന്‍ഡോക്ടര്‍ പി.പി.ജനാര്‍ദ്ദനന്‍ എഴുതിയ ‘കരാത്തെ ഒരു സമഗ്ര പഠനം’ പ്രകാശനം ചെയ്തു. മുന്‍ മിസ്റ്റര്‍ ഇന്ത്യയും ചലച്ചിത്ര നടനുമായ അബു സലിം എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ ഷബിതക്ക് നല്‍കിയാണ് പ്രകാശനം ചെയ്തത്.

‘പ്രശ്‌നസങ്കീര്‍ണം ജീവിതം, തളരരുത്! പതറരുത് വഴികളുണ്ട്!’ കൗണ്‍സിലിംഗ് തലത്തിലുള്ള പുസ്തകവുമായി ഇബ്രാഹിം തിക്കോടി

കൊയിലാണ്ടി: ശ്രാവ്യ നാടക രംഗത്തും, സാമൂഹ്യ പ്രവര്‍ത്തന മേഖലയിലും മികവാര്‍ന്ന സംഭാവനകള്‍ നല്‍കിയ വ്യക്തിയും, ശബ്ദ സാന്ദ്രതയിലൂടെ ജനമനസ്സുകളില്‍ ഇടം നേടിയ പ്രതിഭയുമായ ഖാന്‍ കാവിലിന്റെ ഇരുപത്തി അഞ്ചാം ഓര്‍മ്മ ദിനത്തില്‍ ഒരു പുസ്തക പ്രകാശനവും കൂടി. ഇബ്രാഹിം തിക്കോടിയുടെ ‘പ്രശ്‌നസങ്കീര്‍ണം ജീവിതം, തളരരുത്! പതറരുത് വഴികളുണ്ട്!’ എന്ന കൗണ്‍സിലിംഗ് തലത്തിലുള്ള പുസ്തകമാണ് പ്രകാശനം ചെയ്യപ്പെട്ടത്.