കുഞ്ഞമ്മദ് കൂരാച്ചുണ്ടിന്റെ അഞ്ച് പ്രവാസ കഥകള്‍ ‘അത്തിക്കയുടെ പ്രവാസം’ പ്രകാശനം ഫെബ്രുവരി 18ന്


പേരാമ്പ്ര: കുഞ്ഞമ്മദ് കൂരാച്ചുണ്ട് എഴുതിയ അഞ്ച് പ്രവാസ കഥകള്‍ അടങ്ങിയ പുസ്തകം ‘അത്തിക്കയുടെ പ്രവാസം’ പ്രകാശനം ചെയ്യുന്നു. ഫെബ്രുവരി 18 ഞായര്‍ വൈകുന്നേരം അഞ്ച് മണിക്ക് കേരള പ്രവാസി സംഘം ഇരുപതാം വാര്‍ഷിക സമ്മേളനവേദിയിലാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ കേരള പ്രവാസി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി അബ്ദുല്‍ ഖാദറിന് പുസ്തകം കൈമാറിക്കൊണ്ട് പ്രകാശന കര്‍മ്മം നിര്‍വഹിക്കും.

കോഴിക്കോട് ഇന്‍സൈറ്റ് പബ്ലിക്കയാണ് പുസ്തകത്തിന്റെ പ്രസാധകര്‍. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടിലാണ് ചടങ്ങ് നടക്കുന്നത്.