‘തയ്യല്‍ത്തൊഴിലാളി പെന്‍ഷന്‍ 5000 രൂപ അനുവദിക്കണം’; 37മത് കേരള സ്റ്റേറ്റ് ടെലേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം പേരാമ്പ്രയില്‍ സംഘടിപ്പിച്ചു


 

പേരാമ്പ്ര: മുപ്പത്തി ഏഴാമത് കേരള സ്റ്റേറ്റ് ടെലേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം പേരാമ്പ്രയില്‍ വച്ച് സംഘടിപ്പിച്ചു. തയ്യല്‍ത്തൊഴിലാളികള്‍ക്ക് 5000 രൂപ പെന്‍ഷന്‍ അനുവദിക്കണമെന്നും തൊഴിലാളികളുടെ ആണ്‍മക്കള്‍ക്കും വിവാഹദിന സഹായം അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് ടെലേഴ്‌സ് അസോസിയേഷന്‍ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.

കൂടാതെ ക്ഷേമനിധി പെന്‍ഷന്‍ കാലതാമസമില്ലാതെ വിതരണം ചെയ്യണമെന്നും സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പേരാമ്പ്ര വ്യാപാരഭവനില്‍ വച്ച് നടന്ന സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. അശോകന്‍ അധ്യക്ഷത വഹിച്ചു.

ശ്രീനിവാസന്‍ പട്ടേരി, സംസ്ഥാന ഭാരവാഹികളായ സുരേഷ് കുമാര്‍ കൊല്ലം, പി.യു. ശങ്കരന്‍ കാസര്‍ഗോഡ്, എം.പി. കുഞ്ഞി ക്കണ്ണന്‍, ബാബു കാപ്പുമ്മല്‍, രാജു മരുതോങ്കര, മഹേഷ് കുറ്റ്യാടി, ഖദീജ കൂത്താളി, രതി നടുവത്തൂര്‍ എന്നിവര്‍ സംസാരിച്ചു.