ഒത്തൊരുമിച്ച് ചെയ്തത് സമ്പൂര്‍ണ്ണ ശുചീകരണ പ്രവര്‍ത്തനങ്ങള്‍; പയ്യോളി നഗരസഭ 19 ആം ഡിവിഷന്‍ ഹരിത വാര്‍ഡായി പ്രഖ്യാപിച്ചു
പയ്യോളി: പയ്യോളി നഗരസഭയിലെ 19 ആം ഡിവിഷന്‍ ഹരിത വാര്‍ഡായി പ്രഖ്യാപിച്ചു. നഗരസഭ ചെയര്‍മാന്‍ വി.കെ അബ്ദുറഹിമാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ പത്മശ്രീ പള്ളി വളപ്പില്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം ഹരിദാസന്‍ ഹരിത വാര്‍ഡ് പ്രഖ്യാപനം നടത്തി.
സജിനി കാരടി പറമ്പിന് തൈകള്‍ നല്‍കി ചെയര്‍മാന്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ കൗണ്‍സിലര്‍ കാര്യാട്ട് ഗോപാലന്‍ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഹിജ എളോടി, നഗരസഭാംഗങ്ങളായ സി.കെ ഷാനവാസ്, സിജിന പൊന്നേരി, പയ്യോളി കൃഷി ഓഫീസര്‍ ഷിബിന, കെ.പി രാമകൃഷ്ണന്‍ ഐശ്വര്യ, കാര്യാട്ട് നാരായണന്‍, എടക്കണ്ടി അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു. മല്ലിക മംഗലശ്ശേരി സിഡി എസ് നന്ദിയും പറഞ്ഞു.
Summary: The 19th division of Payyoli Municipality has been declared a green ward.