ഏറെ നാളത്തെ പരിശ്രമത്തിനൊടുവില്‍ ‘ആ കടം’ വീട്ടാന്‍ തമിഴ്‌നാട് സ്വദേശിനി തേന്‍മൊഴി വീണ്ടുമെത്തി; ഒരുലക്ഷംരൂപയടങ്ങിയ ബാഗ് നഷ്ടമാകാതെ കാത്തുവെച്ച കൊയിലാണ്ടിയിലെ മില്‍മ ബൂത്തുടമയ്ക്ക് നന്ദി പറഞ്ഞ് മടക്കം


കൊയിലാണ്ടി: കൊയിലാണ്ടിയുടെ നന്മ അനുഭവിച്ചറിഞ്ഞതിന്റെ അത്ഭുതത്തിലാണ് തമിഴ്‌നാട് സ്വദേശിനി കനിമൊഴി. എന്നെന്നേക്കുമായി നഷ്ടമായെന്ന് കരുതിയ ഒരുലക്ഷം രൂപയടങ്ങിയ ബാഗ് ഒരു പോറല്‍ പോലുമില്ലാതെ കയ്യില്‍ കിട്ടിയപ്പോള്‍ സന്തോഷംകൊണ്ട് തേന്‍മൊഴിയുടെ കണ്ണ് നിറഞ്ഞിരുന്നു. പക്ഷേ ചെന്നൈയിലേക്ക് എത്താനുള്ള തിരക്കിനിടയില്‍ നന്ദി പറയാന്‍ പോലുമാവാതെ കനിമൊഴി മടങ്ങി. കഴിഞ്ഞദിവസം വീണ്ടും തേന്‍മൊഴി തനിക്ക് തുണയായി മില്‍മ ബൂത്തുടമ ഷാജുവിനെ തേടിയെത്തിയിരിക്കുകയാണ്. അന്ന് പറയാതെ പോയ നന്ദി അറിയിക്കാന്‍.

ദിവസങ്ങള്‍ക്ക് മുമ്പാണ് പുളിയഞ്ചേരി കൊടക്കാട്ടും മുറി വെളിയഞ്ചോട്ടില്‍ തേന്‍മൊഴി എന്ന വീട്ടമ്മ തന്റെ പേരമകന് ഓപ്പറേഷന്‍ ചെയ്യാനുള്ള ഒരു ലക്ഷം രൂപ ബാഗില്‍ കരുതി ചെന്നൈ ആശുപത്രിയിലേക്ക് പുറപ്പെട്ടത്. കൊയിലാണ്ടിയിലെ ഒരു ബാങ്കില്‍ നിന്ന് പണം വാങ്ങിറെയില്‍വെ സ്റ്റേഷനിലേക്കുള്ള യാത്രക്കിടെ കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിലെ ഷാജുവിന്റെ മില്‍മ ബൂത്തില്‍ നിന്ന് ചായ കുടിച്ചിറങ്ങി എന്നാല്‍ തന്റെ കൈയ്യിലെ ബാഗും പണവും മറന്നു വെച്ചത് വീട്ടമ്മ അറിഞ്ഞില്ല. സ്റ്റേഷനില്‍ വെച്ച് ട്രെയിന്‍ വരാന്‍ ഏതാനും സമയം മാത്രം ബാക്കിയുള്ളപ്പോഴാണ് കനിമൊഴി തന്റെ കൈയ്യിലെ പ്ലാറ്റിക് ബാഗ് നഷ്ടപ്പെട്ട കാര്യം തിരിച്ചറിഞ്ഞത്.

xr:d:DAFwHbf4DHM:2777,j:8059616242500071824,t:24041305

ഹൃദയം നിലച്ച ഒരു നിമിഷത്തിനിടെ ഓര്‍മ്മ വീണ്ടെടുത്ത കനിമൊഴി നേരത്തെ ചായ കഴിച്ച മില്‍മ ബൂത്തിലേക്ക് ഓടിയെത്തുകയായിരുന്നു. ഇതിനകം ബൂത്തുടമയായ ഷാജു തന്റെ ജോലിത്തിരക്കിനിടയില്‍ ശ്രദ്ധയില്‍പ്പെട്ട പ്ലാസ്റ്റിക് കവര്‍ ഭദ്രമായി മാറ്റി വെച്ചിരുന്നു. കവറില്‍ പണമാണെന്ന കാര്യം ഷാജു അറിഞ്ഞിരുന്നില്ല. പരിഭ്രമിച്ചെത്തിയ കനിമൊഴിയുടെ നിസ്സഹായത തിരിച്ചറിഞ്ഞ് ബാഗ് തിരിച്ചേല്‍പ്പിച്ച ഷാജുവിനോട് ഒരു നന്ദി വാക്ക് പറയാനുള്ള സമയം പോലും ആവീട്ടമ്മക്ക് മുമ്പില്‍ ഉണ്ടായിരുന്നില്ല. അപ്പോഴേക്കും ചെന്നൈയിലേക്കുള്ള വണ്ടിയുടെ സമയം അടുത്തിരുന്നു.

പേരമകന്റെ ഓപ്പറേഷന് ശേഷം പലതവണ തേന്‍മൊഴി നന്ദി അറിയിക്കാന്‍ ഷാജുവിനെ തേടിയെത്തിയെങ്കിലും കാണാനായില്ല. ഒടുവില്‍ കഴിഞ്ഞ ദിവസം ഷാജുവിനെ നേരിട്ട് കണ്ട് തന്റെ കടപ്പാട് തീര്‍ക്കാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ത്ഥ്യവുമായാണ് തേന്‍മൊഴി മടങ്ങിയത്.