മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലിക നിയമനം; വിശദാംശങ്ങള്‍ അറിയാം
മൂടാടി: മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം. ഒക്ടോബര്‍ 17 ന് മൂടാടി പഞ്ചായത്തില്‍ വച്ചാണ് ഇന്റര്‍വ്യൂ നടത്തുന്നത്.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികള്‍ അന്നേ ദിവസം ഉച്ചയ്ക്ക് രണ്ട് മണിക്ക് മുന്‍പായി യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖയും പകര്‍പ്പുമായി നേരിട്ട് ഹാജരാവേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2966150 എന്ന നമ്പറില്‍ ബന്ധപ്പെടുക.