നാളെ ചൂട് കൂടും; കോഴിക്കോട് അടക്കം ആറ് ജില്ലകളില്‍ കാലാവസ്ഥാന വകുപ്പിന്റെ മുന്നറിയിപ്പ്


കോഴിക്കോട്: സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. ഇന്നും നാളെയും താപനില മൂന്നുഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്.

കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് താപനില ഉയരുക. ഇവിടങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കോഴിക്കോട് നഗരത്തിലെ ഇന്നലെ രേഖപ്പെടുത്തിയത് 36 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ്. മുന്‍വര്‍ഷങ്ങളില്‍ ഈ ദിവസങ്ങളില്‍ 30 മുതല്‍ 32 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു. വേനല്‍ശക്തമായതോടെ സംസ്ഥാനത്തെ പല പ്രദേശങ്ങളിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.