‘വിജ്ഞാന സമൂഹവും കേരളവും’; കൊയിലാണ്ടി ലൈബ്രറി കൗണ്‍സില്‍ സെമിനാര്‍


കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെമിനാര്‍ കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വിജ്ഞാന സമൂഹവും കേരളവും എന്ന വിഷയത്തില്‍ കൊയിലാണ്ടി ടൗണ്‍ഹാളില്‍ സെമിനാര്‍ സംഘടിപ്പിച്ചു സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉല്‍ഘാടനം ചെയ്തു. മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ കെ.പി.സുധ അദ്ധ്യക്ഷത വഹിച്ചു.

വിജ്ഞാനസമൂഹവും കേരളവും എന്ന വിഷയത്തില്‍ കെ.ഇ.എന്‍ കുഞ്ഞമ്മദ് പ്രഭാഷണം നടത്തി. മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ കെ.സത്യന്‍ ജില്ലാ വൈസ് പ്രസിഡണ്ട് എന്‍.ശങ്കരന്‍ മാസ്റ്റര്‍ സംസ്ഥാന കൗണ്‍സില്‍ അംഗം സി.കുഞ്ഞമ്മദ് കെ.നാരായണന്‍ ടി.ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. കെ.വി.രാജന്‍ സ്വാഗതവും പി.വേണു മാസ്റ്റര്‍ നന്ദിയും പറഞ്ഞു.