വിദ്യാര്‍ത്ഥികള്‍ക്കിനി ശുദ്ധമായ കുടിവെള്ളം; അധ്യായന വര്‍ഷാരംഭത്തില്‍ മേപ്പയ്യൂര്‍ ജി.വി.എച്ച് എസ്.എസിന് വാട്ടര്‍ പ്യൂരിഫയര്‍ കൈമാറി ടീം മേപ്പയ്യൂര്‍ വാട്ട്‌സാപ്പ് കൂട്ടായ്മ
മേപ്പയ്യൂര്‍: അധ്യായന വര്‍ഷാരംഭ ദിനം മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസിലേക്ക് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി ടീം വാട്ട്‌സാപ്പ് കൂട്ടായ്മ മാതൃകയായി. 4000ല്‍ പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ വേനല്‍ കാലങ്ങളില്‍ കുടിവെളളത്തിന് രൂക്ഷമായ ക്ഷാമം അനുഭവിക്കുന്നെണ്ടെന്ന് മനസിലാക്കിയ ടീം മേപ്പയ്യൂര്‍ കൂട്ടായ്മ ഇവിടേക്ക് വാട്ടര്‍ പ്യൂരിഫയര്‍ വാങ്ങിച്ചു നല്‍കുകയായിരുന്നു.
സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്തംഗം എ.പി രമ്യ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ സക്കീര്‍ മനക്കല്‍ അധ്യക്ഷനായി. ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. നിഷിദ്, പി.ടി.എ.പ്രസിഡന്റ് എം.എം ബാബു, ഇ.കെ.ഗോപി, മുജീബ് കോമത്ത്, ഇ.പ്രകാശന്‍, യുബിജു, നിധീഷ് നന്മ, അഭിനവ് മണ്‍കൂട്, രജീഷ് നിലമ്പൂര്‍, ശശി ഉദയ, വിനോദ് വിവ, ലാനി എന്നിവര്‍ സംസാരിച്ചു.