കൊയിലാണ്ടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത കോളേജില്‍ അധ്യാപക ഒഴിവ്


Advertisement

കൊയിലാണ്ടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ ഇംഗ്ലീഷ്, സംസ്‌കൃത ജനറല്‍ വിഭാഗത്തില്‍ താല്‍ക്കാലിക അധ്യാപകരുടെ ഒഴിവ്.

മണിക്കൂര്‍ അടിസ്ഥാനത്തിലുള്ള വേതന വ്യവസ്ഥയിലാണ് നിയമനം. പ്രതിമാസം പരമാവധി 22,000 രൂപ വരെ ലഭിക്കും. സെപ്റ്റംബര്‍ 28 രാവിലെ 10.30 ന് ഇംഗ്ലീഷ് വിഷയത്തിലും 12 മണിക്ക് സംസ്‌കൃത ജനറല്‍ വിഷയത്തിലും അഭിമുഖം നടക്കും. യു.ജി.സി. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കായ് ബന്ധപ്പെടേണ്ട നമ്പര്‍ 04962695445.

Advertisement
Advertisement
Advertisement

summary: Teacher Vacancy in Sri Shankaracharya Sanskrit College, Koyilandy