അധ്യാപക ജോലിക്കായി കാത്തിരിക്കുകയാണോ? അവസരങ്ങളിതാ… ജില്ലയിലെ വിവിധ സ്കൂളുകളിൽ അധ്യാപക നിയമനം


Advertisement

കോഴിക്കോട്: ജില്ലയിലെ വിവിധ സ്കൂളുകളിൽ അധ്യാപകരെ നിയമിക്കുന്നു. വിശദമായി അറിയാം.

താമരശ്ശേരി ജി.എം.എച്ച്.എസ്. രാരോത്ത് സ്കൂളിൽ ജൂനിയർ ലാംഗ്വേജ് സംസ്‌കൃതം (പാർട് ടൈം), അധ്യാപക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും.

Advertisement

വടകര ഗവ.സംസ്കൃതം ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾവിഭാഗത്തിൽ നാച്വറൽ സയൻസ്, ബയോളജി അധ്യാപക ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ന് നടക്കും.

Advertisement

വളയം ഗവ. ഹയർസെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, മലയാളം, ഹിന്ദി എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂൺ 13 ന് രാവിലെ 10 മണിക്ക്‌ സ്കൂൾ ഓഫീസിൽ നടക്കും. ഓഫീസ് അറ്റൻഡന്റ്, എഫ്.ടി.എം. എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം ഉച്ചകഴിഞ്ഞു 2.30 ന് നടത്തും.

Advertisement

കോഴിക്കോട് മീഞ്ചന്ത വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിൽ എച്ച്.എസ്. സോഷ്യൽ സയൻസ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂൺ 12 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും.