പ്രസിഡന്റായി പ്രവീൺകുമാർ, സെക്രട്ടറിയായി അനുപമ; കൊയിലാണ്ടി താലൂക്ക് ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷനെ നയിക്കാൻ പുതിയ ഭാരവാഹികൾ


Advertisement

കൊയിലാണ്ടി:  അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് കൊയിലാണ്ടി താലൂക്ക് സമ്മേളനം കൊയിലാണ്ടി സിറ്റി ടവറിൽ വെച്ചു നടന്നു. ജില്ലാ വൈസ് പ്രസിഡന്റ് വിൻസന്റ് മുക്കം സമ്മേളനം ഉദ്ഘാടനം ചെയ്തു. സതീശൻ വി.കെ അധ്യക്ഷനായി.

Advertisement

അസോസിയേഷൻ നോർത്ത് സോൺ പ്രസിഡൻ്റ് അബ്ദുൾ മജീദ് മുഖ്യാതിഥിയായി. അനുപമ ഷാജി സ്വാഗതവും അരവിന്ദൻ കെ നന്ദിയും പറഞ്ഞു. ജയപ്രകാശ് ചുള്ളിയിൽ, പ്രവീൺ കുമാർ പി എന്നിവർ സംസാരിച്ചു.

Advertisement

അസോസിയേഷന്റെ പുതിയ ഭാരവാഹികളായി പ്രവീൺ കുമാർ പി (പ്രസിഡൻ്റ്), അനുപമ ഷാജി (സെക്രട്ടറി), അരവിന്ദൻ കെ (ട്രഷറർ) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

Advertisement