വടകര കൈനാട്ടിക്ക് അടുത്ത് ടാങ്കര്‍ ലോറി മറിഞ്ഞു


പ്രതീകാത്മക ചിത്രം

Advertisement

വടകര: കൈനാട്ടിക്കും നാദാപുരം റോഡിനും ഇടയില്‍ കെ.ടി.ബസാറില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. ഗ്യാസ് ലീക്കില്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി.

Advertisement

പുലര്‍ച്ചെയാണ് സംഭവം. ടാങ്കറില്‍ നിറയെ ഗ്യാസുമായി മംഗലാപുരത്തുനിന്നും കൊല്ലത്തേക്ക് പോകുന്ന ലോറി ദേശീയപാതയില്‍ നിന്നും നിയന്ത്രണം വിട്ട് സമീപത്തെ പഴയ റോഡിലേക്ക് മറിയുകയായിരുന്നു.

Advertisement

പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. പരിശോധനയില്‍ ഗ്യാസ് ചോര്‍ച്ചയില്ലെന്ന് മനസിലായതോടെ ആശ്വാസമായി. അപകടത്തില്‍ ടാങ്കര്‍ ലോറിയുടെ മുന്‍ഭാഗം തകര്‍ന്നു.

Advertisement