കടലില്‍ ദുരൂഹസാഹചര്യത്തില്‍ നീന്തുകയായിരുന്ന തമിഴ്നാട് സ്വദേശിയെ രക്ഷിച്ച് കരയ്ക്കെത്തിച്ച് വടകരയിലെ മത്സ്യത്തൊഴിലാളികള്‍
വടകര: കടലില്‍ ദുരൂഹസാഹചര്യത്തില്‍ നീന്തുകയായിരുന്ന തമിഴ്നാട് സ്വദേശിയെ മത്സ്യത്തൊഴിലാളികള്‍ ആശുപത്രിയിലെത്തിച്ചു. തമിഴ്നാട് മധുര ദിണ്ടിഗല്‍ സ്വദേശി ധര്‍മരാജ് (43)നെയാണ് സാന്‍ഡ് ബാങ്ക്സിന് അടുത്ത് കടലില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെ എട്ടരയോടെയാണ് വടകര സാന്‍ഡ് ബാങ്ക്സ് തീരത്തുനിന്ന് അഞ്ചര നോട്ടിക്കല്‍ മൈല്‍ അകലെ ധര്‍മരാജിനെ കണ്ടെത്തിയത്. കടലില്‍ നീന്തുകയായിരുന്ന ഇയാളെക്കുറിച്ച് മത്സ്യത്തൊഴിലാളികള്‍ വടകര പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
കരയ്ക്കെത്തിച്ച ഇയാളെ വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തന്നെ ആരോ കടലില്‍ കൊണ്ട് തള്ളിയെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ഇയാളുടെ മൊഴിയില്‍ വൈരുധ്യങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നത്. ലഹരി വസ്തുക്കള്‍ ഉപയോഗിച്ചെന്നും സംശയിക്കുന്നു.
Summary: Tamilnadu Native found swimming in Sandbanks sea. rescued by Fishermen.