Tag: Youth Congress
‘വില കൂടിയ പാല്‍ വാങ്ങാന്‍ വയ്യേ, ഞങ്ങള്‍ കട്ടന്‍ ചായ കുടിച്ചോളാം!’; പാല്‍ വില വര്‍ധനവിനെതിരെ പയ്യോളിയില്‍ കട്ടന്‍ ചായ വിതരണം ചെയ്ത് പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്
പയ്യോളി: സംസ്ഥാനത്തെ പാല്‍ വില വര്‍ധനവിനെതിരെ വേറിട്ട രീതിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്. കട്ടന്‍ ചായ വിതരണം ചെയ്താണ് യൂത്ത് കോണ്‍ഗ്രസ് പയ്യോളി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചത്. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഇ.കെ.ശീതള്‍രാജ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സനൂപ് കോമത്ത് അധ്യക്ഷനായി. സൈഫുദ്ധീന്‍ ഗാന്ധിനഗര്‍,
ശശി തരൂരിനെ പങ്കെടുപ്പിച്ചുള്ള സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറി; നടപടി ഉന്നത നേതാക്കളുടെ നിര്‍ദേശത്തെ തുടര്‍ന്നെന്ന് സൂചന
കോഴിക്കോട്: ശശി തരൂര്‍ എം.പിയെ പങ്കെടുപ്പിച്ചുള്ള സെമിനാറില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് പിന്‍വാങ്ങി. കോഴിക്കോട് നടത്താനിരുന്ന ‘സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും’ എന്ന വിഷയത്തിലുള്ള സെമിനാറില്‍ നിന്നാണ് യൂത്ത് കോണ്‍ഗ്രസ് പിന്‍വാങ്ങിയത്. ശശി തരൂരിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തേണ്ടെന്ന് ഉന്നത നേതാക്കള്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ പിന്മാറ്റമെന്നാണ് സൂചന. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് അനുകൂല സാംസ്‌കാരിക
ഖത്തർ ലോകകപ്പിന്റെ ആരവം കൊയിലാണ്ടിയിലും; യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ യു.രാജീവൻ മാസ്റ്റർ മെമ്മോറിയൽ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നവംബറിൽ
കൊയിലാണ്ടി: ഖത്തറിൽ നടക്കുന്ന ഈ വർഷത്തെ ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ആരവം ഇങ്ങ് കൊയിലാണ്ടിയിലും. ഇതിന്റെ ഭാഗമായി കൊയിലാണ്ടിയിൽ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടത്തും. യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഡി.സി.സി പ്രസിഡന്റായിരുന്ന യു.രാജീവൻ മാസ്റ്ററുടെ ഓർമ്മയ്ക്കായാണ് ടൂർണ്ണമെന്റ് നടത്തുന്നത്. കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ വച്ച് നവംബർ അഞ്ചിനാണ് ടൂർണ്ണമെന്റ്
റോഡ് ഉയർത്തിയപ്പോൾ പഴയ ഡിവൈഡറുകൾ കാണാനാവുന്നില്ല; അപകടം വിളിച്ചു വരുത്തുന്ന കൊല്ലം – ആനക്കുളം ഡിവൈഡർ പുനസ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നു; പരിഹാരമില്ലെങ്കിൽ പ്രക്ഷോഭമെന്ന് യൂത്ത് കോൺഗ്രസ്
കൊയിലാണ്ടി: അപകടഭീഷണിയുയർത്തി കൊല്ലം – ആനക്കുളം റോഡിലെ ഡിവൈഡർ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് കൊയിലാണ്ടി മണ്ഡലംകമ്മിറ്റി. ഡിവൈഡർ കാണാനാവാത്തതു പോലെ റോഡ് ഉയർത്തി പണിതതോടെയാണ് അപകട കെണിയായി ഇത് മാറിയത്. ഡിവൈഡറും റോഡും ഒരേ ഉയരത്തിലായതിനാല്‍ വാഹനങ്ങള്‍ ഡിവൈഡര്‍ കാണാതെ പോകുന്നതും നിരയില്‍ നിന്നും മുന്നില്‍ കയറി നില്‍ക്കുന്നതിനാല്‍ വലിയ ഗതാഗത തടസങ്ങള്‍
‘പൊളിഞ്ഞ് തീര്‍ന്ന കാപ്പാട് ബീച്ച് റോഡിന് പരിഹാരം വേണം’, കടലില്‍ പുളിമൂട്ട് സ്ഥാപിക്കുക, എന്ന ശക്തമായ അവാശ്യവുമായി ചേമഞ്ചേരി യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി
കൊയിലാണ്ടി: അഴീക്കല്‍-കാപ്പാട്-പൊയില്‍ക്കാവ് കടലില്‍ പുളിമൂട്ട് സ്ഥാപിക്കുക, തകര്‍ന്ന തീരദേശ റോഡ് പുനര്‍നിര്‍മിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് ചേമഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാപ്പാട് ബീച്ചില്‍ ഏകദിന നിരാഹാര സമരം നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ധനീഷ് ലാല്‍ ഉദ്ഘാടനം ചെയ്തു. ബ്ലുഫ്‌ലാഗ് ഡെസ്റ്റിനേഷന്‍ പദവി ലഭിച്ച കാപ്പാട് കടല്‍ത്തീരത്തെ
പദ്ധതിവിഹിതം കൈപ്പറ്റി, പ്രവര്‍ത്തനക്ഷമമായ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ സെന്റര്‍ നിലനിര്‍ത്തുന്നതില്‍ പരാജയം, തെരുവുനായ ശല്യം ജില്ലാ പഞ്ചായത്തിന്റെ അനാസ്ഥയെന്ന് ആരോപിച്ച് പയ്യോളി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി
പയ്യോളി: തെരുവുനായ ശല്യത്തില്‍ പൊറുതിമുട്ടിയിരിക്കുകയാണ് പയ്യോളിക്കാര്‍. ജില്ലാപഞ്ചായത്ത് ഇതിനെതിരെ യാതൊരു വിധ നടപടിയും സ്വീകരിക്കാത്തതില്‍ പയ്യോളി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ 2016-2017 സാമ്പത്തിക വര്‍ഷം ജില്ലാ പഞ്ചായത്ത് വഴി മൃഗ സംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കാന്‍ നിര്‍ദേശിച്ച ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതി, ജില്ലാ പഞ്ചായത്തിന് കാര്യക്ഷമമായി നടപ്പിലാക്കിയില്ല.
പേരാമ്പ്ര വെള്ളിയൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിനുനേരെ പെട്രോള്‍ ബോംബ് ആക്രമണം; നിര്‍ത്തിയിട്ട ബൈക്കിന് തീപിടിച്ചു: പിന്നില്‍ സി.പി.എമ്മെന്ന് ആരോപണം
പേരാമ്പ്ര: നൊച്ചാട് വെള്ളിയൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം. രാത്രി 11ഓടെ വീടിന് നേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് നൊച്ചാട് മണ്ഡലം വൈസ് പ്രസിഡന്റ് വി.പി.നസീറിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബൈക്കിന് തീപ്പിടിച്ചു.
സി.പി.എം കൊലവിളി മുദ്രാവാക്യത്തിനെതിരെ തിക്കോടയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രകടനത്തിനെതിരെയും കേസ്; കേസെടുത്തത് നേതാക്കളടക്കം 42 പേര്‍ക്കെതിരെ
തിക്കോടി: സി.പി.എം നേതൃത്വത്തില്‍ കൊലവിളി മുദ്രാവാക്യമുയര്‍ത്തിയുള്ള പ്രതിഷേധത്തിനെതിരെ തിക്കോടിയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രകടനത്തിനെതിരെ പൊലീസ് കേസെടുത്തു. നേതാക്കളടക്കം 42 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഐ.പി.സി 143, 147, 506, 153, 149 എന്നീ വകുപ്പുകള്‍ പ്രകാരം നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് പ്രകോപനം സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് തിക്കോടി മണ്ഡലം
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ അക്രമത്തില്‍ പ്രതിഷേധിച്ച് മുത്താമ്പി-വൈദ്യരങ്ങാടി മേഖലയില്‍ നാളെ ഹർത്താലിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്
കൊയിലാണ്ടി: മുത്താമ്പി-വൈദ്യരങ്ങാടി മേഖലയില്‍ നാളെ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഇന്ന് രാത്രിയായിരുന്നു ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുത്താമ്പി ടൗണില്‍ വച്ച് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. റാഷിദ് മുത്താമ്പി, നജീബ് ഒറവങ്കര, ജിത്തു കണിയാണ്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്.