Tag: women abuse

Total 13 Posts

കണ്ണൂരില്‍ സ്വകാര്യ ബസില്‍ യാത്രക്കാരിക്കുനേരെ നഗ്നതാ പ്രദര്‍ശനം; മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടെന്ന് മനസിലായിട്ടും കൂസലില്ലാതെ മധ്യവയസ്‌കന്‍, ദൃശ്യങ്ങളുള്‍പ്പെടെ നല്‍കി ദുരനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് യുവതി

പയ്യന്നൂര്‍: കണ്ണൂരില്‍ സ്വകാര്യ ബസ്സില്‍ യാത്രക്കാരിക്കുനേരെ നഗ്‌നതാ പ്രദര്‍ശനം. ചെറുപുഴ – തളിപ്പറമ്പ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലാണ് യാത്രക്കാരിക്ക് ദുരനുഭവം ഉണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ യുവതി മൊബൈലില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. മധ്യവയസ്‌കനായ യാത്രക്കാരനാണ് നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. മാസ്‌ക് ധരിച്ചെത്തിയ ഇയാള്‍ ബസില്‍ യുവതിക്ക് അഭിമുഖമായി ഇരുന്നു. ശേഷം ശബ്ദമുണ്ടാക്കി

കോഴിക്കോട് യുവ ദമ്പതികളെ ബൈക്കില്‍ പിന്തുടര്‍ന്ന് ആക്രമിച്ച സംഭവം; പ്രതി പിടിയില്‍

കോഴിക്കോട്: കോഴിക്കോട്ട് നഗരത്തില്‍ യുവദമ്പതികളെ ബൈക്കിലെത്തി ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. നടുവട്ടം സ്വദേശി മുഹമ്മദ് അജ്മലാണ് അറസ്റ്റിലായത്. പ്രതിയെ പരാതിക്കാരന്‍ തിരിച്ചറിഞ്ഞു. കേസില്‍ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ മുഹമ്മദ് അജ്മലാണ് മര്‍ദ്ദിച്ചതെന്നും മറ്റുള്ളവര്‍ക്കെതിരെ പരാതിയില്ലെന്നും പരാതിക്കാരനായ അശ്വിന്‍ വ്യക്തമാക്കി. ഞായറാഴ്ച രാത്രി സിനിമ കണ്ടതിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇരിങ്ങാടന്‍പള്ളി സ്വദേശി

മലപ്പുറത്ത് ഓടുന്ന ബസില്‍ പീഡനശ്രമം, എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് സഹായമഭ്യര്‍ത്ഥിച്ച് യുവതി; കണ്ണൂര്‍ സ്വദേശിയായ യുവാവ് കസ്റ്റഡിയില്‍

മലപ്പുറം: മലപ്പുറത്ത് കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്ക് നേരെ പീഡനശ്രമം. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. കാഞ്ഞങ്ങാട് പത്തനംതിട്ട ബസ് മലപ്പുറം വളാഞ്ചേരിയെത്തിയപ്പോഴായിരുന്നു സംഭവം. യുവതിയുടെ പരാതിയില്‍ കണ്ണൂര്‍ വെങ്ങാട് സ്വദേശി നിസാമുദ്ദീനെ പൊലീസ് അറസ്റ്റു ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. കണ്ണൂരില്‍ നിന്നും എറണാകുളത്തേക്ക് പോകാനായി ബസില്‍ കയറിയതായിരുന്നു യുവതി. ഇതേ സ്ഥലത്തുനിന്നുതന്നെയാണ് യുവാവും ബസില്‍ കയറിയത്.

കോഴിക്കോട് നഗരത്തില്‍ രാത്രി സിനിമകണ്ടു മടങ്ങവെ യുവ ദമ്പതികള്‍ക്കു നേരെ ആക്രമണം; ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘത്തിനെതിരെ പോലീസില്‍ പരാതി

കോഴിക്കോട്: നഗരത്തില്‍ യുവദമ്പതികള്‍ക്ക് നേരെ ബൈക്കുകളിലെത്തിയവരുടെ ആക്രമണം. ചെറുവണ്ണൂര്‍ സ്വദേശി അശ്വിനും ഭാര്യയ്ക്കുമാണ് ദുരനുഭവം ഉണ്ടായത്. കോഴിക്കോട് നഗരമധ്യത്തില്‍ ഞായറാഴ്ച രാത്രി 10.15ഓടെയാണ് സംഭവം. ഇതേക്കുറിച്ച് അശ്വിന്‍ നടക്കാവ് പോലീസ് സ്റ്റേഷനിലും സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷനിലും പരാതി നല്‍കി. ഞായറാഴ്ച രാത്രി സിനിമ കണ്ടതിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. ഇതിനിടയില്‍ ക്രിസ്ത്യന്‍ കോളേജ്

കെ.എസ്.ആര്‍.ടി.സി ബസില്‍ സഹയാത്രികയ്ക്ക് മുമ്പില്‍ നഗ്നതാ പ്രദര്‍ശനം, ദൃശ്യങ്ങള്‍ പകര്‍ത്തി ഉടനടി പ്രതികരിച്ച് യുവതി; കുറ്റ്യാടി സ്വദേശി അറസ്റ്റില്‍

കൊച്ചി: പട്ടാപ്പകല്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ വെച്ച് സഹയാത്രക്കാരിയോട് മോശമായി പെരുമാറിയ കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റില്‍. കുറ്റ്യാടി സ്വദേശി സവാദിനെയാണ് നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത്. യുവനടിയായ യുവതി തന്നെയാണ് തനിക്കുണ്ടായ അനുഭവം വീഡിയോയിലൂടെ സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടത്. യുവാവിനെതിരെ വീഡിയോ സഹിതമായിരുന്നു ചലച്ചിത്രതാരവും മോഡലുമായ യുവതി തനിക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞത്. കോടതിയില്‍

”അതിക്രമങ്ങളെ സ്വയം പ്രതിരോധിക്കാം” കോഴിക്കോട് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ പരിശീലനപരിപാടി സംഘടിപ്പിച്ച് പൊലീസ്- വിശദാംശങ്ങള്‍ അറിയാം

കോഴിക്കോട്: അതിക്രമങ്ങള്‍ നേരിടുന്നതിന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോലീസിന്റെ ആഭിമുഖ്യത്തില്‍ പരിശീലന പരിപാടി നടത്തുന്നു. മാര്‍ച്ച് 11,12 തിയ്യതികളിലാണ് സൗജന്യ പരിശീലനം. സ്വയം പ്രതിരോധ മുറകളില്‍ പ്രത്യേക പരിശീലനം നേടിയ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് ജ്വാല എന്ന പേരിലുള്ള വാക്ക് ഇന്‍ ട്രെയിനിങ് നല്‍കുന്നത്. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പരിപാടി നാളെ രാവിലെ 10

സംസ്ഥാനത്ത് ഒരു ദിവസം അതിക്രമങ്ങള്‍ക്ക് ഇരയാകുന്നത് 47 സ്ത്രീകള്‍; ഏഴുവര്‍ഷത്തിനിടെ സ്ത്രീകള്‍ ഏറ്റവുമധികം അതിക്രമത്തിന് ഇരയായത് കഴിഞ്ഞവര്‍ഷം

തിരുവനന്തപുരം: നിയമവും സംരക്ഷണവും കൂടുതല്‍ കടുപ്പിക്കുമ്പോഴും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരേയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി കണക്കുകള്‍. പുതിയ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് ഒരു ദിവസം 47 സ്ത്രീകളാണ് വിവിധ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നത്. ഏഴ് വര്‍ഷത്തെ കണക്ക് അനുസരിച്ച് സ്ത്രീകള്‍ക്കെതിരെ ഏറ്റവുമധികം അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ വര്‍ഷമായിരുന്നു. 17,183 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. ഉപദ്രവം, ശല്യം ചെയ്യല്‍

ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ട പതിനേഴുകാരിയെ ചെന്നൈയിലെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; കേസില്‍ യുവാവ് മെഡിക്കല്‍ കോളേജ് പോലീസിന്റെ പിടിയില്‍

കോഴിക്കോട്: നഗരത്തിലെ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയായ പതിനേഴുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര മേലെകരിഞ്ഞവിള എസ്.എം. ആഷിഷാണ് (19) മെഡിക്കല്‍ കോളേജ് പോലീസിന്റെ പിടിയിലായത്. ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ ഇയാള്‍ ചെന്നൈയിലെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടിനടുത്ത് മരമലൈനഗറിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്തുവരുകയാണ് യുവാവ്. വിനോദയാത്രയ്ക്ക് ക്ഷണിച്ച് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിച്ച് യുവതിയെ

പീഡനം: വിഷം കഴിച്ച യുവതി ഗുരുതരാവസ്ഥയില്‍; കുറ്റ്യാടി സ്വദേശിയായ ഭര്‍തൃപിതാവ് അറസ്റ്റില്‍

[ കുറ്റ്യാടി:പീഡനശ്രമത്തെ തുടര്‍ന്ന് വീട് വിട്ടിറങ്ങിയ യുവതി വിഷം കഴിച്ച സംഭവത്തില്‍ കുറ്റ്യാടി സ്വദേശിയായ ഭര്‍തൃപിതാവ് അറസ്റ്റില്‍. വേളം ചെറുകുന്ന് സ്വദേശിയെയാണ് കുറ്റ്യാടി പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ഭര്‍ത്താവിന്റെ പിതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച രാവിലെ കുട്ടികളെയും കൊണ്ട് യുവതി വീടുവിട്ടിറങ്ങുകയായിരുന്നു. തലശേരി കോടതി പരിസരത്തെ ബീച്ചിലെത്തി

ജീവിത പങ്കാളിക്ക് നേരെ മർദ്ദനം; വളയത്ത് യുവാവിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്

വളയം: ജീവിത പങ്കാളിയെ മർദ്ദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ വധശ്രമ മുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. വളയം കല്ലുനിരയിലെ പോതിയാറേമ്മൽ ജനീഷിനെ (38)തിരെയാണ് കേസ്. ജോലിസംബന്ധമായി ബ്ലാംഗ്ലൂരിൽ താമസിക്കുന്ന ജനീഷ് കഴിഞ്ഞ നവംബർ മുപ്പതിനാണ് വീട്ടിൽ എത്തിയത്. അന്നേ ദിവസം തന്നെ പ്രതി ജീവിത പങ്കാളി ജിൻഷയെ ക്രൂരമായി മർദ്ദിച്ചു. കടുത്ത മദ്യപാനി കൂടിയാണ് ഇയാൾ