Tag: Wild Animal
കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണം; വയോധികന് മരിച്ചു
കൂരാച്ചുണ്ട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന് മരിച്ചു. കര്‍ഷകനായ പാലാട്ട് എബ്രഹാം(70)ആണ് മരിച്ചത്. കക്കയം ടൗണില്‍ നിന്നും നാല് കീലാമീറ്റര്‍ അകലത്തില്‍ കക്കയം ഡാം സൈറ്റ് റോഡരികിലുള്ള കൃഷിയിടത്തില്‍ വച്ച് കാട്ടുപോത്ത് എബ്രഹാമിനെ അക്രമിക്കുകയായിരുന്നു. കക്ഷത്തില്‍ ആഴത്തില്‍ മുറിവേറ്റ എബ്രഹാമിനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പോക്സോ കേസ് പ്രതിയായ മൂടാടി സ്വദേശിയുടെ വീട്ടില്‍ വനംവകുപ്പിന്റെ പരിശോധന; അനധികൃതമായി സൂക്ഷിച്ച മലമാനിന്റെയും കാട്ടുപോത്തിന്റെയും കൊമ്പുകളും പവിഴപ്പുറ്റും പിടികൂടി
കൊയിലാണ്ടി: മൂടാടി സ്വദേശിയുടെ വീട്ടില്‍ നിന്ന് മലമാനിന്റെയും കാട്ടുപോത്തിന്റെയും കൊമ്പുകളും പവിഴപ്പുറ്റും നാടന്‍ തോക്കിന്റെ ഭാഗങ്ങളും പിടികൂടി. ഹില്‍ബസാര്‍ ശിവപുരി വീട്ടില്‍ ധനമഹേഷിന്റെ വീട്ടില്‍ നിന്നാണ് കോഴിക്കോട് ഫോറസ്റ്റ് വിജിലന്‍സ് വിഭാഗം ഇവ പിടികൂടിയത്. നിലവില്‍ പോക്സോ കേസില്‍ പ്രതിയായി റിമാന്റില്‍ കഴിയുകയാണ് ധനമഹേഷ്. ഇവിടെ ക്ലിക്ക് ചെയ്ത് യൂട്യൂബ് ചാനൽ ഉടൻ സബ്സ്ക്രൈബ് ചെയ്യൂ…
സിസിടിവിയിൽ കണ്ടത് വീടിന് സമീപത്ത് കൂടെ സ്വതന്ത്രമായി നടക്കുന്ന വന്യജീവിയെ, ഞെട്ടി വീട്ടുകാരും നാട്ടുകാരും; വടകര വള്ളിക്കാട് പരിഭാന്ത്രി പരത്തിയ പുലിയുടേതിന് സമാനമായ വന്യജീവിയുടെ ദൃശ്യങ്ങൾ കാണാം
വടകര: നോമ്പു തുറന്ന് ഭക്ഷണം കഴിക്കുന്നതിനിടെ വള്ളിക്കാട് കളയംകുളത്ത് മജീദും കുടുംബവും സിസിടിവിയില്‍ കണ്ട കാഴ്ച ഭീതിജനകമായിരുന്നു. വീടിന് വെളിയിലൂടെ പുലിക്കുട്ടിയുടേതിന് സമാനമായ ശരീരപ്രകൃതിയും ചലനരീതിയുമുള്ള ഒരു വന്യജീവി നടന്ന് പോകുന്നതായിരുന്നു സിസിടിവിയല്‍ അവര്‍ കണ്ട ഞെട്ടിക്കുന്ന ദൃശ്യം. പരിഭ്രാന്തരായ വീട്ടുകാര്‍ ഉടന്‍തന്നെ സമീപവാസികളെയും നാട്ടുകാരെയും വിളിച്ചുവരുത്തി തങ്ങളുടെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കാണിച്ചുകൊടുത്തു. വാര്‍ഡ്
മാർജ്ജാര വംശത്തിൽ പെട്ട വന്യജീവി, ഒറ്റയ്ക്ക് ജീവിക്കാൻ ഇഷ്ടം, വേറെയും നിരവധി പ്രത്യേകതകൾ; കൊയിലാണ്ടി മേലൂരിൽ കാട്ടുപൂച്ചയെ കണ്ടെത്തി, ചിത്രങ്ങൾ കാണാം
ചിത്രങ്ങൾ: ഷിറോജ് പുല്ലാളി കൊയിലാണ്ടി: അപൂർവ്വ വന്യജീവിയായ കാട്ടുപൂച്ചയെ (Jungle Cat) കൊയിലാണ്ടി മേലൂരിൽ കണ്ടെത്തി. പകൽ വെളിച്ചത്തിലാണ് കാട്ടുപൂച്ചയെ കണ്ടെത്തിയത്. മാർജ്ജാര വംശത്തിൽ പെട്ട ഒരു വന്യജീവിയാണ് കാട്ടുപൂച്ച അഥവാ കാട്ടുമാക്കാൻ. Felis Chaus എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. കേരളത്തിൽ പ്രാദേശികമായി കോക്കാൻ, കോക്കാൻപൂച്ച, പോക്കാൻ എന്നൊക്കെ ഇവ അറിയപ്പെടുന്നു. ഇടതൂർന്ന സസ്യജാലങ്ങളുള്ള