Tag: Watch Video
സൺറൂഫിൽ കുട്ടികളെ ഇരുത്തി അപകടകരമായി കാർ യാത്ര; കുന്ദമംഗലത്ത് നിന്നുള്ള വീഡിയോ വൈറലായതോടെ നടപടിയുമായി മോട്ടോർവാഹന വകുപ്പ് (വീഡിയോ കാണാം)
കുന്ദമംഗലം: നിയമങ്ങള്‍ കാറ്റില്‍പ്പറത്തി കുന്ദമംഗലത്ത് കാറിന്റെ സണ്‍റൂഫില്‍ കുട്ടികളെ ഇരുത്തി അപകടകരാമയ ഡ്രൈവിങ്. കൊടുവള്ളി സ്വദേശിയുടെ കാറിന് മുകളിലാണ് മൂന്ന് കുട്ടികളെ ഇരുത്തി അമിത വേഗതയില്‍ വാഹനം ഓടിച്ചത്. സംഭവത്തില്‍ മോട്ടോര്‍വാഹനവകുപ്പ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞ ദിവസമാണ് അപകടകരാമയ ഡ്രൈവിങ് നടന്നതായി റിപ്പോര്‍ട്ട് ചെയ്തത്. കൊടുവള്ളി സ്വദേശിയുടെ കെ.എല്‍ 57. എക്‌സ് 7012 എന്ന ആഡംബര
‘ജലാശയങ്ങൾ സംരക്ഷിക്കുക’; സി.പി.എമ്മിന്റെ നേതൃത്വത്തിൽ പുളിയഞ്ചേരി കുളം ശുചീകരിച്ചു (വീഡിയോ)
കൊയിലാണ്ടി: സി.പി.എമ്മിന്റെ നേതൃത്വത്തിൽ കുളം ശുചീകരിച്ചു. സി.പി.എമ്മിന്റെ ആനക്കുളം ലോക്കലിന് കീഴിലുള്ള മുണ്ട്യാടിത്താഴെ ബ്രാഞ്ചിലെ പുളിയഞ്ചേരി കുളമാണ് പാർട്ടി പ്രവർത്തകർ ശുചീകരിച്ചത്. പായൽ നിറഞ്ഞ് ഇറങ്ങാൻ കഴിയാത്ത നിലയിൽ അപകടാവസ്ഥയിലായിരുന്നു പുളിയഞ്ചേരി കുളം. സി.പി.എം ആനക്കുളം ലോക്കൽ സെക്രട്ടറി കെ.ടി.സിജേഷ്, നാലാം വാർഡ് കൗൺസിലർ വി.രമേശൻ മാസ്റ്റർ, എം.കെ.ബാബു, സുരേഷ് എ.കെ, സിനേഷ് കെ.ടി, വലിയാട്ടിൽ
പ്ലാങ്ക് പുഷ് അപ്പിലും ലെഗ് സ്പ്ലിറ്റിലും പുതിയ ലോക റെക്കോര്‍ഡുമായി പയ്യോളി സ്വദേശി മാസ്റ്റര്‍ അജിത് കുമാര്‍; അവിസ്മരണീയ പ്രകടനത്തിന്റെ വീഡിയോ കാണാം
പയ്യോളി: പുതിയ ലോക റെക്കോര്‍ഡിലേക്ക് ചുവടുവച്ച് പയ്യോളി സ്വദേശി. പ്ലാങ്ക് പുഷ് അപ്പ്, ലെഗ് സ്പ്ലിറ്റ് എന്നീ ഇനങ്ങളിലാണ് പയ്യോളി സ്വദേശി മാസ്റ്റര്‍ അജിത് കുമാര്‍ പുതിയ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയത്. നിലവിലെ ഗിന്നസ് ലോക റെക്കോര്‍ഡുകള്‍ തകര്‍ത്താണ് അജിത് കുമാറിന്റെ നേട്ടം. മാണ്ടിക്കോത്ത് കൂട്ടായ്മ വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ടാണ് ഗിന്നസ് ലോക റെക്കോര്‍ഡിനായുള്ള അജിത് കുമാറിന്റെ ശ്രമം
ലോകകപ്പുയര്‍ത്തി കൊമ്പന്മാരുടെ പുറത്തേറി സാക്ഷാല്‍ മെസി; പൂരപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയേറ്റി തൃശൂര്‍ പൂരത്തിലെ കുടമാറ്റത്തിലെ ഫുട്‌ബോള്‍ ചന്തം (വീഡിയോ കാണാം)
തൃശൂര്‍: പൂരപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയേറ്റുന്ന കുടമാറ്റത്തില്‍ ഇരട്ടി മധുരം സമ്മാനിച്ച് തിരുവമ്പാടി ദേവസ്വം. തൃശൂര്‍ പൂരത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണമായ കുടമാറ്റത്തിനിടയിലാണ് തിരുവമ്പാടി സംഘം അപ്രതീക്ഷിതമായി ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ അവതരിപ്പിച്ചത്. മെസ്സിയെ കണ്ടതോടെ ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്ന പൂരപ്രേമികളുടെ ആവേശം ആകാശത്തോളമെത്തി. തിരുവമ്പാടിയും പാറമേക്കാവും പതിവ് പോലെ മത്സരിച്ചാണ് ഇത്തവണയും കുടമാറ്റത്തിനെത്തിയത്. ഒന്നിനൊന്ന് മികച്ച
വയനാട്ടില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)
കല്‍പ്പറ്റ: വയനാട് ജില്ലയിലെ പുഴമുടിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി,ടി.വി ദൃശ്യങ്ങള്‍ പുറത്ത്. പിണങ്ങോട് റോഡില്‍ നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു. കണ്ണൂര്‍ ഇരിട്ടി അങ്ങാടിക്കടവ് കാലക്കല്‍ വീട്ടില്‍ ജിഷ്ണമേരി ജോസഫ്, കാസര്‍ഗോഡ് വെള്ളരിക്കുണ്ട് പുത്തന്‍പുരക്കല്‍ സ്നേഹ ജോസഫ് എന്നീ രണ്ടു പെണ്‍കുട്ടികളും, ഇരിട്ടി അങ്ങാടിക്കടവ് കച്ചേരിക്കടവ്
ഷോക്കേറ്റ് തളര്‍ന്നുവീണ് കാക്ക, ഓടിയെത്തി പ്രഥമശുശ്രൂഷ നല്‍കി ജീവന്‍ രക്ഷിച്ച് മേപ്പയ്യൂരിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍; മനസിന് കുളിരേകുന്ന വീഡിയോ കാണാം
മേപ്പയ്യൂര്‍: ഷോക്കേറ്റ് തളര്‍ന്നു വീണ കാക്കയ്ക്ക് രക്ഷകരായി മേപ്പയ്യൂരിലെ ഓട്ടോ ഡ്രൈവര്‍മാര്‍. മേപ്പയ്യൂരിലെ ഓട്ടോ ഡ്രൈവറായ ജനകീയമുക്ക് കരിങ്ങാറ്റിമ്മല്‍ രജീഷിന്റെ നേതൃത്വത്തിലാണ് കാക്കയെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം മേപ്പയ്യൂര്‍ ഓട്ടോസ്റ്റാന്റിന് സമീപമാണ് സംഭവം. വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് തളര്‍ന്നുവീണ കാക്കയെ ജീവന്‍ രക്ഷാ പ്രവര്‍ത്തനം നടത്തി രജീഷ് രക്ഷപ്പെടുത്തുകയായിരുന്നു. ഷോക്കേറ്റ കാക്ക ചലനമില്ലാതെ കിടക്കുന്നതുകണ്ടപ്പോള്‍
‘ഐസ്ക്രീം വാങ്ങിയ ശേഷം വിഷം ചേർത്ത് കുട്ടിക്ക് നൽകി, കൊലയ്ക്ക് പിന്നിൽ മുൻവെെരാഗ്യം’; അരിക്കുളത്തെ പന്ത്രണ്ടുകാരന്റെ മരണത്തിന്റെ നിർണായക സി.സി.ടി.വി ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)
കൊയിലാണ്ടി: അരിക്കുളത്ത് പന്ത്രണ്ടുവയസുകാരൻ ഐസ്‌ക്രീം കഴിച്ച് മരിച്ച സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു. അരിക്കുളത്തെ സൂപ്പർമാർക്കറ്റിൽ നിന്ന് കേസിൽ പ്രതിയായ താഹിറ ഐസ്ക്രീം വാങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഈ ഐസ്ക്രീമിൽ വിഷം ചേർത്ത് യുവതി സഹോദരന്റെ മകന് നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. കേളോത്ത് മഹമ്മദലിയുടെ മകൻ
കൊയിലാണ്ടിയുടെ പശ്ചാത്തലത്തിൽ ഒരു ഷോർട്ട് ഫിലിം; ആനക്കുളം സ്വദേശി റോബിന്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം ‘മൃണാളിനി’ പുറത്തിറങ്ങി
കൊയിലാണ്ടി: കൊയിലാണ്ടിക്കാരുടെ കൂട്ടുകെട്ടില്‍ പിറവിയെടുത്ത ഹ്രസ്വചിത്രം മൃണാളിനി പുറത്തിറങ്ങി. സൈന മൂവീസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം പുറത്തിറങ്ങിയത്. ആനക്കുളം സ്വദേശി റോബിന്‍ ബി.ആര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം ചിത്രത്തിന്റെ പ്രിവ്യൂ ഷോ കൊയിലാണ്ടി താക്കര ഓഡിറ്റോറിയത്തില്‍ നടന്നിരുന്നു. സിനിമാ-നാടക രംഹത്തെ ഒട്ടനവധി കലാകാരന്മാര്‍ പ്രിവ്യൂ ഷോയ്ക്ക് എത്തിയിരുന്നു. മികച്ച അഭിപ്രായമാണ്
കീഴരിയൂര്‍ ആനപ്പാറ ക്വാറിയില്‍ ഇന്ന് നടന്നത് ‘സാമ്പിള്‍ വെടിക്കെട്ട്’; അനധികൃത പടക്കങ്ങള്‍ പൊട്ടിക്കുന്നത് നാളെയും തുടരും, ഇന്നത്തെ കൂടുതല്‍ ദൃശ്യങ്ങള്‍ കാണാം (വീഡിയോ)
കൊയിലാണ്ടി: അനധികൃതമായി ലോറിയില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ കൊയിലാണ്ടി പൊലീസ് പിടിച്ചടുത്ത പടക്കങ്ങള്‍ പൊട്ടിച്ച് തീര്‍ക്കുന്ന ജോലി നാളെയും തുടരും. ഇന്ന് രാവിലെ മുതല്‍ വൈകീട്ട് വരെ പൊട്ടിച്ചിട്ടും തീരാത്ത പശ്ചാത്തലത്തിലാണ് നാളെയും പടക്കം പൊട്ടിക്കുന്നത് തുടരാന്‍ പൊലീസ് തീരുമാനിച്ചത്. കൊയിലാണ്ടി, മാഹി, തലശ്ശേരി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ഓണ്‍ലൈനില്‍ ഓര്‍ഡറെടുത്താണ് പടക്കങ്ങള്‍ എത്തിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ കൊയിലാണ്ടി
തൃക്കോട്ടൂര്‍ പെരുമാള്‍പുരം മഹാശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന മെഗാ തിരുവാതിര ശ്രദ്ധേയമായി (വീഡിയോ കാണാം)
തിക്കോടി: പ്രസിദ്ധമായ തൃക്കോട്ടൂര്‍ പെരുമാള്‍പുരം മഹാശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന മെഗാ തിരുവാതിര ശ്രദ്ധേയമായി. ഞായറാഴ്ച രാത്രി ഏഴരയ്ക്ക് നടന്ന കൊടിയേറ്റത്തിന് ശേഷം എട്ട് മണിക്കാണ് മെഗാ തിരുവാതിര അരങ്ങേറിയത്. നിരവധി പേരാണ് തിരുവാതിര കാണാനായി ക്ഷേത്രത്തിലെത്തിയത്. ഇന്ന് വൈകീട്ട് ആറേമുക്കാലിന് നിഷാ റാണിയുടെ പ്രഭാഷണം നടക്കും. രാത്രി എട്ട് മണിക്ക് മുതിര്‍ന്ന ക്ഷേത്രബന്ധുക്കളെ