Tag: Watch Video

Total 169 Posts

അടയാളപ്പെടുത്തുക കാലമേ, സിംഹരാജാവ് അതാ അങ്ങ് വാനോളം ഉയരത്തിൽ; വൈറലായി കൊടുവള്ളി പുല്ലാവൂര്‍ പുഴയുടെ നടുവിൽ ആരാധകർ സ്ഥാപിച്ച മെസിയുടെ കൂറ്റൻ കട്ട് ഔട്ട് (വീഡിയോ കാണാം)

കൊടുവള്ളി: കിലോമീറ്ററുകൾക്കപ്പുറം കടൽ കടന്നെത്തേണ്ട ദുരത്തിലുള്ള ഖത്തറിൽ നവംബർ ഇരുപതിന്‌ ഫുട്ബോൾ മായാജാലം ലോകത്തെ ഒട്ടാകെ അങ്ങോട്ടേക്ക് ക്ഷണിക്കുമ്പോൾ, കാല്പന്തുകളിയിലെ ഇടങ്കാൽ മാന്ത്രികനോടുള്ള ഭ്രാന്തമായ ആവേശം മൂലം ലോകശ്രദ്ധ ആകർഷിച്ചിരിക്കുകയാണ് കൊടുവള്ളി പുല്ലാവൂരിലെ ചെറുപുഴ. പുല്ലാവൂര്‍ പുഴയില്‍ അര്‍ജന്‍റീന ആരാധകര്‍ സ്ഥാപിച്ച ലിയോണല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ടാണ് രാജ്യാന്തര ശ്രദ്ധ നേടിയത്. പുല്ലാവൂര്‍ പുഴയില്‍ മെസിയുടെ

കോഴിക്കോട് നൈനാംവളപ്പില്‍ കടല്‍ ഉള്‍വലിഞ്ഞു, പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം

കോഴിക്കോട്: നൈനാംവളപ്പ് ബീച്ചില്‍ കടല്‍ ഉള്‍വലിഞ്ഞു. വൈകുന്നേരം നാല് മണിയോടെയാണ് അപൂര്‍വ്വ പ്രതിഭാസം ഉണ്ടായത്. പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഓഖി ചുഴലിക്കാറ്റിന്റെ സമയത്ത് കോഴിക്കോട് സമാനമായി കടല്‍ ഉള്‍വലിഞ്ഞിരുന്നു. സുനാമി തിരമാലയടിക്കുന്നതിന് മുമ്പായി ഇത്തരത്തില്‍ കടല്‍ ഉള്‍വലിയാറുണ്ട്. എന്നാല്‍ കോഴിക്കോട് സുനാമി മുന്നറിയിപ്പ് ഇല്ല. പ്രാദേശിക പ്രതിഭാസമാകാനാണ് സാധ്യത എന്നാണ് വിദഗ്ധരുടെ പ്രാഥമിക വിലയിരുത്തല്‍.

ചിത്രകലയുടെ മുഖമായി ‘ഫെയ്സസ്’; പൊന്നാനി സ്വദേശി ഇ.രാജീവിന്റെ കാരിക്കേച്ചർ പ്രദർശനം കൊയിലാണ്ടിയിൽ (വീഡിയോ കാണാം)

കൊയിലാണ്ടി: പൊന്നാനി സ്വദേശിയും കലാസംവിധായകനുമായ ഇ.രാജീവിന്റെ കാരിക്കേച്ചർ പ്രദർശനം കൊയിലാണ്ടിയിൽ. റെയിൽവേ സ്റ്റേഷൻ റോഡിലെ ശ്രദ്ധ ആർട്ട് ഗ്യാലറിയിലാണ് പ്രദർശനം നടക്കുന്നത്. പ്രശസ്ത ചിത്രകാരൻ മദനൻ ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്തു. ഇ.രാജീവിന്റെ നാൽപ്പത്തിയഞ്ചോളം നർമ്മം കലർന്ന മുഖചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. കലാ-സാംസ്കാരിക,രാഷ്ട്രീയ നേതാക്കൾക്കൊപ്പം കൊയിലാണ്ടിയിലെ പരിചിത മുഖങ്ങളുമുണ്ട് പ്രദർശനത്തിൽ. ഉദ്ഘാടന ചടങ്ങിൽ യു.കെ.രാഘവൻ മാസ്റ്റർ അധ്യക്ഷനായി. എൻ.വി.

ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ബസ് സ്റ്റോപ്പ് പ്രസവശേഷം വിശ്രമിക്കാനുള്ള കേന്ദ്രമാക്കി പട്ടികള്‍; അമ്മയും കുട്ടിയുമടക്കമുള്ളത് പതിനെട്ട് പട്ടികള്‍ (വീഡിയോ കാണാം)

കടിയങ്ങാട്: പട്ടികള്‍ താവളമാക്കി ചങ്ങരോത്ത് പഞ്ചായത്ത് ഓഫിസിന് സമീപത്തെ കെട്ടിടത്തിലെ മാലിന്യകൂമ്പാരം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രണ്ട് പട്ടികളാണ് ഇവിടെ പ്രസവിച്ചത്. ഒരു പട്ടിക്ക് ഏഴും ഒന്നിന് ഒമ്പതും കുട്ടികളുമുണ്ട്. മക്കളോടൊപ്പമുള്ള ഈ പട്ടികള്‍ പഞ്ചായത്ത് പരിസരത്ത് ബസ്സ് കാത്തിരുപ്പ് കേന്ദ്രത്തിലെത്തുന്നവരെയടക്കം ആക്രമിക്കുകയാണ്. പട്ടി പ്രസവിച്ചത് അറിയാതെ രാത്രിയില്‍ ടൗണില്‍ വന്നിറങ്ങന്നവര്‍ പട്ടികളുടെ ആക്രമണത്തിന് ഇരയാവുകയാണ്.

200 മീറ്റർ ഓടിത്തോൽപ്പിച്ചത് ഏഴാം ക്ലാസിൽ ഒപ്പം പഠിച്ച രാധയെന്ന് സ്വീകരണവേദിയിൽ പി.ടി.ഉഷ, പറഞ്ഞ ഉടൻ വേദിയിലെത്തി ബാല്യകാല സ്നേഹിത രാധ; ‘കഥ പറയുമ്പോൾ’ സിനിമയിലെ രംഗം പയ്യോളിയിൽ അരങ്ങേറിയപ്പോൾ (വീഡിയോ കാണാം)

പയ്യോളി: ശ്രീനിവാാസനും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ച് സൂപ്പർഹിറ്റായ ചിത്രമാണ് കഥ പറയുമ്പോൾ. സാധാരണക്കാരനായ ബാർബർ ബാലനും സിനിമാ നടൻ അശോക് രാജുമാണ് പ്രധാന കഥാപാത്രങ്ങൾ. സിനിമയിലെ പ്രാധാന ഭാ​ഗങ്ങളിലൊന്നാണ് ക്ലെെമാക്സ് സീനിൽ തന്റെ ബാല്യകാല സുഹൃത്തിനെ കുറിച്ച് അശോക് വിവരിക്കുന്നത്. തന്റെ കളിക്കൂട്ടുകാരനായായിരുന്ന ബാർബർ ബാലനേക്കുറിച്ചും തന്റെ ബാല്യകാലത്തെ കുറിച്ചും ഒരു പ്രസംഗ സീനിലൂടെ വിവരിക്കുന്ന ആ

ചോരയൊലിപ്പിച്ച് പൊട്ടിക്കരഞ്ഞ് യുവതി, ഞാന്‍ തന്നെയാണ് ഇവളെ തല്ലിയതെന്ന് വീരവാദം മുഴക്കി ഭര്‍ത്താവ്; തിരുവനന്തപുരത്ത് ജോലിക്ക് പോയതിന് ഭാര്യയെ മര്‍ദ്ദിച്ച് വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍ (ഞെട്ടിക്കുന്ന വീഡിയോ കാണാം)

തിരുവനന്തപുരം: മദ്യലഹരിയില്‍ യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം. തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴിലാണ് സംഭവം. ഭാര്യ ജോലിക്ക് പോകുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ തന്നെ മൊബൈലില്‍ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മലയന്‍കീഴ് മേപ്പുക്കട സ്വദേശി ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു. വീഡിയോ ദൃശ്യങ്ങളും പൊലീസിന് നല്‍കി. ഇനി മുതല്‍ ജോലിക്ക്

കോടമഞ്ഞിൽ കുളിച്ച് നിൽക്കുന്ന പൂത്തുലഞ്ഞ നീലക്കുറിഞ്ഞികൾ; അപൂർവ്വ കാഴ്ച കാണാനായി ഇടുക്കിയിലേക്ക് പോയ കൊയിലാണ്ടിക്കാരുടെ യാത്രാനുഭവം കൊയിലാണ്ടി ന്യൂസ് ഡോട് കോമിലൂടെ പങ്ക് വയ്ക്കുന്നു പൂക്കാട് സ്വദേശി അദ്വൈത് (ചിത്രങ്ങളും വീഡിയോയും കാണാം)

അദ്വൈത് ഇടുക്കിയില്‍ നിലക്കുറിഞ്ഞി പൂത്തത് വാര്‍ത്തകളിലും സോഷ്യല്‍ മീഡിയകളിലും കണ്ടപ്പോള്‍ മുതലുള്ള ആഗ്രഹമായിരുന്നു അവിടെ പോയി ആ കാഴ്ചകള്‍ കാണണമെന്നത്. നീലക്കുറിഞ്ഞി പൂത്ത കാഴ്ച കാണാന്‍ പോയ പലരും ആ അനുഭവങ്ങള്‍ പറഞ്ഞത് കേട്ടപ്പോള്‍ എത്രയും വേഗം അവിടെ എത്തണമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് ഒക്ടോബര്‍ 14 ന് നീലക്കുറിഞ്ഞി കാണാനായി പോകാന്‍ തീരുമാനിച്ചത്. അങ്ങനെ ഞാന്‍

അമിതവേഗത്തിലെത്തി വളവ് തിരിച്ചു, ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു; വയനാട് മക്കിമലയിലുണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്ക്, അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)

മാനന്തവാടി: വയനാട് ജില്ലയിലെ മക്കിമലയില്‍ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്ക്. ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. തലപ്പുഴയില്‍ നിന്ന് മക്കിമലയിലേക്ക് പോകുകയായിരുന്ന ജീപ്പാണ് കൂനം കുരിശ് കവലയില്‍ വച്ച് അപകടത്തില്‍ പെട്ടത്. മക്കിലമല സ്വദേശികളായ റാണി (53), ശ്രീലത (45) സന്ധ്യ (20), ബിന്‍സി (26), വിസ്മയ (12), ജീപ്പ് ഡ്രൈവര്‍

പെരുവട്ടൂരിൽ വെച്ച് അപകടത്തിൽ കൈക്ക് പരിക്കേറ്റു, കയ്യിലെ വള കാരണം പ്ലാസ്റ്റര്‍ ഇടാന്‍ കഴിഞ്ഞില്ല; ഓടിയെത്തി വള മുറിച്ച് നീക്കി കൊയിലാണ്ടി ഫയര്‍ ഫോഴ്‌സ് (വീഡിയോ കാണാം)

കൊയിലാണ്ടി: അപകടത്തില്‍ കൈക്ക് പരിക്കേറ്റ് പ്ലാസ്റ്ററിടാന്‍ കഴിയാതിരുന്നയാള്‍ക്ക് രക്ഷകരായി ഫയര്‍ ഫോഴ്‌സ്. നടേരി ഒറ്റക്കണ്ടം സ്വദേശി ഹരികൃഷ്ണനാണ് കൊയിലാണ്ടി ഫയര്‍ ഫോഴ്‌സ് രക്ഷകരായത്. ചൊവ്വാഴ്ച ഉച്ചയോടെ പെരുവട്ടൂര്‍ ഉജ്ജയിനിക്ക് സമീപമാണ് പിക്ക് അപ്പ് വാനും ബൈക്കും ഇടിച്ച് അപകടമുണ്ടായത്. തുടര്‍ന്ന് ബൈക്ക് യാത്രക്കാരനായ ഹരികൃഷ്ണനെ പരിക്കുകളുമായി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കൈക്കായിരുന്നു ഹരികൃഷ്ണന് പരിക്കേറ്റത്. എന്നാല്‍ കയ്യില്‍

‘മോളേ നീ അടിച്ചോ’ എന്ന് നാട്ടുകാര്‍, ഉടനെ അടികൊടുത്ത് പെണ്‍കുട്ടി; കണ്ണൂരില്‍ ബസില്‍ ശല്യം ചെയ്‌തെന്നാരോപിച്ച് യുവാവിനെ പൊലീസ് സാന്നിധ്യത്തില്‍ മര്‍ദ്ദിച്ചു- വീഡിയോ ചര്‍ച്ചയാവുന്നു (വീഡിയോ കാണാം)

കണ്ണൂര്‍: ബസില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്‌തെന്നാരോപിച്ച് യുവാവിന് മര്‍ദ്ദനം. ഇരിട്ടിയിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വീഡിയോയില്‍ ചില പൊലീസുകാരെയും കാണാം. ഇവര്‍ ഇനി തല്ലേണ്ടയെന്ന് പറയുന്നുണ്ടെങ്കിലും അവിടെയുണ്ടായിരുന്ന ചിലര്‍ യുവാവിനെ പിടിച്ചുവെച്ച് പെണ്‍കുട്ടിയോട് ‘മോളെ നീ ധൈര്യമായി അടിച്ചോ’ എന്ന് ആവശ്യപ്പെടുകയും പെണ്‍കുട്ടി യുവാവിനെ അടിക്കുകയുമാണ് ചെയ്യുന്നത്. വിദ്യാര്‍ഥികളുടെ പരാതിയില്‍ ഉളിക്കല്‍