Tag: viyyur
ഇന്ന് ഇരട്ടത്തായമ്പകയും നാടകവും; വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്ര മഹോത്സവം കൊടിയേറി
കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്ര മഹോത്സവം കൊടിയേറി. തന്ത്രി കുബേരന്‍ സോമയാജിപ്പാട് മുഖ്യ കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ ചടങ്ങുകള്‍ നടന്നത്. കൊടിയേറ്റത്തിനുള്ള മുള നടുവത്തൂര്‍ കുറുമയില്‍ കിഴക്കെ തയ്യില്‍ രഘുനാഥിന്റെ വീട്ടുപറമ്പില്‍ നിന്നും ഇന്ന് രാവിലെ മുറിച്ചു. കൊടിയേറ്റത്തിന് പിന്നാലെ കരിമരുന്ന് പ്രയോഗം നടന്നു. തുടര്‍ന്ന് സമൂഹസദ്യ നടന്നു. വൈകുന്നേരം കലാമണ്ഡലം ഹരികൃഷ്ണന്‍ അനന്തപുരം, കലാമണ്ഡലം ഹരികൃഷ്ണന്‍
പങ്കെടുത്തത് മുപ്പതോളം വിദ്യാര്‍ഥികള്‍; വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാതല ചിത്രരചന മത്സരവുമായി വിയ്യൂര്‍ വായനശാല
കൊല്ലം: വിയ്യൂര്‍ വായനശാല 66-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാതല ചിത്രരചന മത്സരം സംഘടിപ്പിച്ചു. പരിപാടി കൊയിലാണ്ടി നഗരസഭ കൗണ്‍സിലര്‍ ടി.പി.ശൈലജ ഉദ്ഘാടനം ചെയ്തു. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. വായനശാലാ ഹാളില്‍ നടന്ന മത്സരത്തില്‍ കൊയിലാണ്ടിയിലെ വിവിധയിടങ്ങളില്‍ നിന്നുള്ള 30ഓളം കുട്ടികള്‍ പങ്കെടുത്തു. യു.പി വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിഭാഗത്തിലും ഹൈസ്‌കൂള്‍
ഓണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം; വിയ്യൂരിലെ വി.പി.രാജൻ കലാ സാംസ്കാരിക കേന്ദ്രത്തിന്റെ ഓണാഘോഷ പരിപാടികൾ 25 മുതൽ
കൊയിലാണ്ടി: വിയ്യൂർ അരീക്കൽ താഴെ വി.പി.രാജൻ കലാ സാംസ്കാരിക കേന്ദ്രം ലൈബ്രറി & റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷം ‘ഓണപ്പൂവിളി-2023’ ഓഗസ്റ്റ് 25 മുതൽ നടക്കും. അരീക്കൽ താഴെ അരീക്കൽ കുഞ്ഞിക്കണാരൻ നായർ നഗറിൽ വച്ച് ഓഗസ്റ്റ് 25, 26, 27 തിയ്യതികളിലാണ് പരിപാടി നടക്കുക. ഓണാഘോഷത്തിന്റെ ഭാഗമായി 25 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക്
കനത്ത മഴയില്‍ വിയ്യൂരില്‍ വീടിന്റെ മതില്‍ ഇടിഞ്ഞുവീണു
കൊയിലാണ്ടി: കനത്തമഴയെത്തുടര്‍ന്ന് വിയ്യൂരില്‍ വീടിന്റെ മതില്‍ ഇടിഞ്ഞുവീണു. ഒമ്പതാംവാര്‍ഡില്‍ പാലാടന്‍കണ്ടി മീത്തല്‍ സുരേന്ദ്രന്റെ വീടിന്റെ മതിലാണ് ഇടിഞ്ഞത്. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം. ചെങ്കല്ലുകൊണ്ട് കെട്ടിയ മതില്‍ അയല്‍വാസിയുടെ പറമ്പിലേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു. അപകട സമയത്ത് മതിലിന് അരികില്‍ ആരുമില്ലായിരുന്നതിനാല്‍ ആളപായമൊന്നുമില്ല. വാര്‍ഡ് കൗണ്‍സിലര്‍ ഷീബ സംഭവസ്ഥലം സന്ദര്‍ശിച്ചു.
കൃഷിശ്രീ കാര്‍ഷിക സംഘത്തിന്റെ നിലമൊരുക്കലിന് ഇനി വേഗം കൂടും; ഉഴുതുമറിക്കാന്‍ പുതിയ പവര്‍ ടില്ലറായി
കൊയിലാണ്ടി: കൃഷിശ്രീ കാര്‍ഷിക സംഘം കൊയിലാണ്ടിയ്ക്ക് പുതിയ പവര്‍ ടില്ലറായി. പുതുതായി വാങ്ങിയ പവര്‍ ടില്ലറിന്റെ ഉദ്ഘാടനം നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ.സത്യന്‍ നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ വിദ്യജ, കൗണ്‍സിലര്‍മാരായ ടി.പി.ശൈലജ, രമേശന്‍ മാസ്റ്റര്‍, കെ.എം.നന്ദനന്‍, അരീക്കല്‍ ഷീബ, ശക്തന്‍കുളങ്ങര ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ രാമചുന്ദ്രന്‍ പുത്തന്‍പുരയില്‍ ബാലകൃഷണല്‍ ചാത്തോത്ത്, കൃഷിശ്രീ ഡയറക്ടര്‍മാരായ ഹരീഷ് പ്രഭാത്,
വിയ്യൂരില്‍ ആറാട്ട് മഹോത്സവത്തിന് കൊടിയിറക്കം; കണ്ണും മനസ്സും നിറച്ച് ആഘോഷ രാവ്, ജോണി എംപീസ് പകര്‍ത്തിയ ഉത്സവക്കാഴ്ചകളിലേക്ക്
കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ എട്ട് ദിവസമായി നടത്തി വന്നിരുന്ന ഉത്സവം ആറാട്ടോടെ കൊടിയിറങ്ങി. നൂറു കണക്കിന് ഭക്തജനങ്ങളാണ് ഉത്സവത്തിന് ക്ഷേത്ര സന്നിധിയില്‍ എത്തിയത്. തന്ത്രി കക്കാട്ടില്ലത്ത് പുരുഷോത്തമന്‍ നമ്പൂതിരിയാണ് മുഖ്യകാര്‍മ്മികത്വം വഹിച്ചത്. വിവിധ കലാപരിപാടികള്‍, സംഗീത നൃത്ത പരിപാടികള്‍, പൊതുജന വിയ്യൂരപ്പന്‍ വരവ്, നാമജപഘോഷയാത്ര, ഊരുചുറ്റല്‍, കുട വരവ്, നിവേദ്യം വരവ്, പള്ളിവേട്ട, പാണ്ടിമേളത്തോടെയുള്ള
വിയ്യൂര്‍ കൊല്ലറുകണ്ടി ജയകൃഷ്ണന്‍ അന്തരിച്ചു
കൊല്ലം: വിയ്യൂര്‍ കൊല്ലറുകണ്ടി ജയകൃഷണന്‍ അന്തരിച്ചു. നാല്‍പ്പത്തിയെട്ട് വയസായിരുന്നു. അച്ഛന്‍: പരേതനായ ഗോവിന്ദന്‍ കുട്ടി വൈദ്യര്‍. അമ്മ: ശാന്തമ്മ. ഭാര്യ: ഷീന. മക്കള്‍: ജിഷ്ണു, വൈഗ കൃഷ്ണ.
ഉത്തരേന്ത്യന്‍ പ്രമാണിമാര്‍ ഉപയോഗിച്ചിരുന്ന കൃഷ്ണ കൗമോദ്, സുഗന്ധം പരത്തും ഗന്ധകശാല; വിയ്യൂരിൽ വിളവെടുപ്പിനൊരുങ്ങി കൃഷിശ്രീയുടെ നെല്ലിനങ്ങൾ
കൊയിലാണ്ടി: വയലറ്റ് കലര്‍ന്ന കറുപ്പ് നിറം, ഭഗവാന്‍ കൃഷ്ണന്റെ പേര്. അതാണ് കൃഷ്ണ കൗമോദ് എന്ന നെല്ലിനത്തിന്റെ പ്രത്യേകത. പ്രാചീനകാലത്ത് ഉത്തരേന്ത്യയിലെ ചക്രവര്‍ത്തിമാരും പ്രമാണിമാരും വ്യാപകമായി കൃഷി ചെയ്ത് ഉപയോഗിച്ചിരുന്ന നെല്ലിനമാണ് കൃഷ്ണ കൗമോദ്. നമ്മുടെ നാട്ടിലും കൃഷ്ണ കൗമോദ് വിളഞ്ഞിരിക്കുകയാണ്. കൃഷിശ്രീ കര്‍ഷക സംഘത്തിന്റെ നേതൃത്വത്തിലാണ് കൃഷി നടക്കുന്നത്. വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള
“തേങ്ങ പൊളിക്കാൻ വരുന്നവർക്ക് നൽകേണ്ട തുക പോലും കിട്ടാതായതോടെ വീട്ടു പറമ്പിൽ കൂട്ടിയിട്ട തേങ്ങയൊക്കെ മുളച്ചു പൊന്തി “; നാളീകേര വിലയിടിവിൽ നട്ടം തിരിഞ്ഞ് കേര കർഷകർ
കൊയിലാണ്ടി:കേരളത്തിലെ മുഖ്യ കാർഷികോത്പന്നവും സാമ്പത്തിക സ്രോതസ്സുമായ നാളീകേരത്തിന്റെ വില കുത്തനെ ഇടിഞ്ഞു കൊണ്ടിരിക്കുകയാണ് . പൊതിച്ച തേങ്ങ കിലോവിന് 25 രൂപയാണ് നിലവിൽ വില.നാളീകേരത്തിന്റെ വിലയിടിവ് കേര കർഷകരെ പ്രയാസത്തിലാക്കിയിരിക്കുകയാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ ആയിരുന്ന വിയ്യൂർ കന്മനക്കണ്ടി ശ്രീധരൻ നായർ കേര കർഷകരുടെ പ്രശ്നങ്ങൾ പങ്കുവയ്ക്കുകയാണ്. തേങ്ങ പൊതിക്കാൻ വരുന്നവർക്ക് നൽകേണ്ട തുക പോലും
വിവിധ പരിപാടികളോടെ ഓണാഘോഷം, വിയ്യൂര്‍ വി പി രാജന്‍ കലാസാംസ്‌കാരിക കേന്ദ്രം ലൈബ്രറിയുടെ ആഘോഷങ്ങള്‍ക്ക് സമാപനം
കൊയിലാണ്ടി: വിയ്യൂര്‍ വി പി രാജന്‍ കലാസാംസ്‌കാരിക കേന്ദ്രം ലൈബ്രറി & റീഡിംഗ് റൂമിന്റെ ഓണാഘോഷങ്ങള്‍ക്ക് സമാപനം. വിയ്യൂര്‍ അരീക്കല്‍ താഴെ നടന്ന ഓണാഘോഷ സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. നടേരി ഭാസ്‌കരന്‍ ആദ്ധ്യക്ഷത വഹിചു. അഡ്വ.പി.ടി.ഉമേന്ദ്രന്‍, നഗരസഭ കൗണ്‍സിലര്‍ അരീക്കല്‍ ഷീബ, ഒ.കെ.ബാലന്‍, പി.ടി.ഉമേഷ്, പുളിക്കുല്‍ സുരേഷ്, ലിജിന