Tag: vadakara

Total 65 Posts

ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങവേ വടകര സ്വദേശി ജിദ്ദ വിമാനത്താവളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു

ജിദ്ദ: ഉംറ തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങവേ വടകര സ്വദേശി ജിദ്ദ വിമാനത്താവളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു. മടപ്പള്ളി കോളേജ് സ്വദേശി ശൈഖ് നാസര്‍ ആണ് മരിച്ചത്. അന്‍പത്തിയേഴ് വയസായിരുന്നു. സ്വകാര്യ ഉംറ ഗ്രൂപ്പില്‍ ഭാര്യ നൂര്‍ജഹാനുമൊത്ത് ഉംറക്കെത്തിയതായിരുന്നു. ഭാര്യ സംഘത്തോടൊപ്പം നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ജിദ്ദ കിംങ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് ജിദ്ദയില്‍

വടകരയില്‍ ലോറി തോട്ടിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ അത്ഭുകരമായി രക്ഷപ്പെട്ടു (വീഡിയോ കാണാം)

വടകര: കരിമ്പനപ്പാലത്ത് ലോറി തോട്ടിലേക്ക് മറിഞ്ഞു. പെരുമ്പാവൂരില്‍ നിന്ന് മുംബൈയിലേക്ക് മര ഉരുപ്പടി കൊണ്ട് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. പൂനെ സ്വദേശിയായ ഡ്രൈവര്‍ നവാലെ ദാദാഭാഹു അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം ഉണ്ടായത്. കാര്‍ ലോറിയെ ഓവര്‍ ടേക്ക് ചെയ്യുനിനതിനിടെയാണ് ലോറി മറിഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. ലോറി ഡ്രൈവറെ അതുവഴി

ഹോണടിച്ചതിനെ തുടര്‍ന്ന് തര്‍ക്കം, പിന്നാലെ ബസ് ജീവനക്കാര്‍ക്ക് മര്‍ദ്ദനം; വടകരയില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്, മര്‍ദ്ദനത്തിന്റെ ദൃശ്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)

വടകര: വടകര-തലശ്ശേരി റൂട്ടില്‍ സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക്. ഇന്ന് രാവിലെ ആറ് മണി മുതലാണ് മിന്നല്‍ പണിമുടക്ക് ആരംഭിച്ചത്. ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന വിറ്റാര ബസ്സിലെ ജീവനക്കാരെ കഴിഞ്ഞ ദിവസം ഒരു സംഘം മര്‍ദ്ദിച്ചിരുന്നു. പരാതി കൊടുത്തിട്ടും മര്‍ദ്ദിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് മിന്നല്‍ പണിമുടക്ക്. വടകര-തലശ്ശേരി റൂട്ടിലോടുന്ന വിറ്റാര ബസ്സിലെ

വടകര സ്വദേശിയായ രണ്ടരവയസുകാരന്‍ വയനാട്ടിലെ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു

കല്‍പറ്റ: വയനാട്ടിലെ തൊണ്ടര്‍നാട് റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ വടകര സ്വദേശിയായ രണ്ടര വയസ്സുകാരന്‍ മുങ്ങി മരിച്ചു. വടകര ഗുരു മഹാസ് മലയില്‍വീട് ശരണ്‍ ദാസിന്റെ മകന്‍ സിദ്ധവാണ് മരിച്ചത്. കോറോം വയനാട് വില്ലേജ് റിസോര്‍ട്ടിലാണ് അപകട നടന്നത്. ശരണും കുടുംബവും മറ്റു ബന്ധുക്കളും തിങ്കളാഴ്ച ഉച്ചക്കാണ് റിസോര്‍ട്ടില്‍ മുറിയെടുത്തത്. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ്

വടകര അറക്കിലാട് മധ്യവയസ്‌കന്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് വീടിനു സമീപത്തെ വയലിലെ വെള്ളത്തില്‍ നിന്ന്

വടകര: അറക്കിലാട് വയലിലെ വെള്ളത്തില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍. പുത്തൂര്‍ ആയാടത്ത് താഴക്കുനി ഹാരിസി(48)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനടുത്ത് വയല്‍പീടികക്കു സമീപത്തെ വയലിലെ വെള്ളത്തില്‍ നിന്നാണ് ഇന്ന് രാവിലെ ഒമ്പതരയോടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി വയല്‍പീടികയില്‍ നിന്നു വീട്ടിലേക്കുള്ള സാധനങ്ങളുമായി മടങ്ങുമ്പോഴാണ് സംഭവമെന്നു കരുതുന്നു. രാത്രി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്നു വീട്ടുകാരും സമീപവാസികളും

ശക്തമായ കാറ്റ്: വടകര മുട്ടുങ്ങലിൽ കടലില്‍ തോണി മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു

വടകര: ചോമ്പാലയില്‍ നിന്ന് കടലില്‍ പോയ തോണി മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. കണ്ണൂക്കര മാടാക്കര സ്വദേശി അച്യുതന്‍, പൂഴിത്ത സ്വദേശി അസീസ് എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ നീന്തി രക്ഷപ്പെട്ടു. വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. മീന്‍ പിടിച്ച ശേഷം തിരികെ വരുമ്പോഴാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ഫൈബര്‍ തോണി മുട്ടുങ്ങലില്‍ വച്ച് മറിഞ്ഞത്. രക്ഷപ്പെട്ട

ലേഡീസ് കോച്ചില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു; ചെന്നൈയില്‍ വടകര സ്വദേശിനിയായ ആര്‍.പി.എഫ് കോണ്‍സ്റ്റബിളിനെ ട്രെയിനില്‍ വെട്ടി പരിക്കേല്‍പ്പിച്ചു

ചെന്നൈ: ലേഡീസ് കോച്ചില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ട റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ (ആര്‍.പി.എഫ്) വനിതാ കോണ്‍സ്റ്റബിളിനെ ട്രെയിനില്‍ വച്ച് വെട്ടി പരിക്കേല്‍പ്പിച്ചു. വടകര പുറമേരി സ്വദേശിനിയായ എന്‍.എന്‍.ആശിര്‍വയ്ക്കാണ് (23) വെട്ടേറ്റത്. ചെന്നൈയിലെ സബര്‍ബന്‍ ട്രെയിനിലാണ് സംഭവം. കത്തി കൊണ്ടുള്ള ഒറ്റവെട്ടില്‍ കഴുത്തിലും നെഞ്ചിലും ആഴത്തിലുള്ളമുറിവേറ്റു. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. ചെന്നൈ ബീച്ചില്‍ നിന്ന്

ജില്ലയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിച്ചപ്പോഴും ലളിത ജീവിതത്തിലൂടെ മാതൃകയായി; മരണാനന്തരം ചടങ്ങുകളെ കുറിച്ചും സ്മാരകത്തെ കുറിച്ചും വ്യക്തമായ കാഴ്ചപ്പാട്, എല്ലാം യാഥാര്‍ത്ഥ്യമാക്കി പാര്‍ട്ടി; വടകരയിലെ കേളപ്പേട്ടന്‍ സ്മാരകം ഉദ്ഘാടനം ചെയ്തു

വടകര: ഒരു പതിറ്റാണ്ടിലേറെ കോഴിക്കോട് ജില്ലയില്‍ സി.പി.എമ്മിനെ നയിച്ച എം.കേളപ്പന്‍ എന്ന കേളപ്പേട്ടന് സ്മാരകമുയര്‍ന്നു. വടകര പണിക്കോട്ടിയില്‍ അദ്ദേഹത്തിന്റെ വീടിന് സമീപത്ത് ഭൗതികശരീരം അടക്കം ചെയ്ത കല്ലറയ്ക്ക് സമീപം തന്നെയാണ് സ്മാരകവും നിര്‍മ്മിച്ചിരിക്കുന്നത്. സ്മാരകം കെ.കെ.ശൈലജ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇന്നലെയായിരുന്നു കേളപ്പേട്ടന്റെ മൂന്നാം ചരമദിനം. അതോടനുബന്ധിച്ചാണ് കേളപ്പേട്ടന്‍ സ്മാരകവും ഉദ്ഘാടനം ചെയ്തത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

വടകര ചോമ്പാലയിൽ മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ; പിടിച്ചെടുത്തത് 9.3 ഗ്രാം എം.ഡി.എം.എ

വടകര: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മാഹി സ്വദേശി ചോമ്പാലയിൽ പിടിയിലായി. മാഹിയിൽ ട്രാവലർ ഡ്രൈവറായ ജുമൈസാണ് കരുവയൽ ചാത്തൻ ചിറക്ക് സമീപം പൊലീസ് നടത്തിയ വാഹന പരിശോധനയിൽ പിടിയിലായത്. ഇയാളിൽ നിന്ന് 9.3 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഇയാളിൽ നിന്ന് ഒരു വാളും കണ്ടെടുത്തിട്ടുണ്ട്. ബെംഗളൂരുവിൽ പോയപ്പോൾ നൈജീരിയൻ സ്വദേശിയിൽ നിന്നും 14,000 രൂപ കൊടുത്താണ്

വടകരയിൽ മാലിന്യം റോഡിൽ തള്ളിയിട്ടു പോയി; കാട്ടികൊടുത്ത് മാലിന്യത്തിനിടയിൽ ‘വീട്ടമ്മയുടെ ഐഡന്റിറ്റി കാർഡ്’; ഇരുപത്തയ്യായിരം രൂപ പിഴ

വടകര: ആരും കാണാതെ റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞിട്ടു പോയി, പക്ഷെ പണി കൊടുത്ത് സ്വന്തം ഐഡന്റിറ്റി കാർഡ്. വടകര ചോറോട് പഞ്ചായത്തിൽ പതിനൊന്നാം വാർഡിലാണ് സംഭവം. കൂറ്റേരി താഴ യോഗിമഠം റോഡിൽ തള്ളിയ മാലിന്യത്തിൽ നിന്നാണ് വീട്ടമ്മയുടെ തിരിച്ചറിയൽ കാർഡ് കിട്ടിയത്. ക്ലസ്റ്റർ കമ്മിറ്റി അംഗങ്ങൾ നടത്തിയ പരിശോധനയിലാണ് തിരിച്ചറിയൽ രേഖ കണ്ടെത്തിയത്. അവരത് ഉടനെ