Tag: UDF
യു.ഡി.എഫ് സെക്രട്ടറിയേറ്റ് ഉപരോധത്തില്‍ മേപ്പയ്യൂരിന്റെ പങ്കാളിത്തം ഉറപ്പുവരുത്തും: യു.ഡി.എഫ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി
മേപ്പയ്യൂര്‍: യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന സെക്രട്ടറിയേറ്റ് ഉപരോധ സമരത്തിന് മേപ്പയ്യൂരിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് യു.ഡി.എഫ് മേപ്പയ്യൂര്‍ പഞ്ചായത്തുകമ്മിറ്റി. ഒക്ടോബര്‍ പതിനെട്ടിനാണ് യു.ഡി.എഫിന്റെ ‘റേഷന്‍ഷാപ്പു മുതല്‍ സെക്രട്ടറിയേറ്റ് വരെ’ സമരപരിപാടി. മേപ്പയ്യൂര്‍ പഞ്ചായത്തിലെ യു.ഡി.എഫ് സമര ഭടന്മാരുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ മേപ്പയ്യൂര്‍ എ.വി സൗധത്തില്‍ ചേര്‍ന്ന യു.ഡി.എഫ് ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. 17ന്
‘വിദ്യ പിടിയിലായത് മേപ്പയ്യൂരില്‍ നിന്നെന്ന് കള്ളപ്രചരണം നടത്തി കലാപമുണ്ടാക്കാന്‍ യു.ഡി.എഫ് ശ്രമം’; പ്രതിഷേധവുമായി സി.പി.എം
മേപ്പയ്യൂർ: വ്യാജരേഖാ കേസിൽ അറസ്റ്റിലായ കെ.വിദ്യയെ അഗളി പൊലീസ് കസ്റ്റഡിയിലെടുത്തത് മേപ്പയ്യൂരിൽ നിന്നാണ് എന്ന കള്ളപ്രചരണം നടത്തി കലാപം സൃഷ്ടിക്കാനാണ് യു.ഡി.എഫ് ശ്രമിച്ചത് എന്ന ആരോപണവുമായി സി.പി.എം. യു.ഡി.എഫ് നടപടിയിൽ പ്രതിഷേധിച്ച് സി.പി.എം മേപ്പയ്യൂർ ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. വിദ്യയെ കസ്റ്റഡിയിലെടുത്തത് മേപ്പയ്യൂരിൽ നിന്നാണ് എന്ന വ്യാജവാർത്തയെ തുടർന്ന് യു.ഡി.എഫുകാർ മേപ്പയ്യൂർ ടൗണിൽ
സമാനതകളില്ലാത്ത അഴിമതികള്‍ക്ക് നേതൃത്വം കൊടുക്കുന്ന കൊള്ളക്കാരുടെ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അഡ്വ.കെ.പ്രവീണ്‍ കുമാര്‍; കൊയിലാണ്ടിയില്‍ യു.ഡി.എഫിന്റെ അഴിമതി വിരുദ്ധ സായാഹ്ന സദസ്സ്
കൊയിലാണ്ടി: ഇടതുപക്ഷ സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ കൊയിലാണ്ടി നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഴിമതി വിരുദ്ധ ജനകീയ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. പരിപാടി ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ‘കേരളത്തിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത അഴിമതികള്‍ക്ക് നേതൃത്വം കൊടുക്കുന്ന കൊള്ളക്കാരുടെ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്’ എന്ന് അഡ്വ കെ.പ്രവീണ്‍ കുമാര്‍ പറഞ്ഞു. മഠത്തില്‍ അബ്ദുറഹിമാന്‍ അധ്യക്ഷത
‘ഉത്തരവുണ്ടായിട്ടും കീഴരിയൂർ ബോംബ് കേസ് സ്മാരക കമ്യൂണിറ്റി ഹാൾ തുറന്ന് പ്രവർത്തിക്കുന്നില്ല’; കീഴരിയൂരിൽ യു.ഡി.എഫ് കരിദിനം ആചരിച്ചു
കീഴരിയൂർ: കീഴരിയൂർ ബോംബ് കേസ് സ്മാരക കമ്യൂണിറ്റി ഹാൾ തുറന്ന് പ്രവർത്തിക്കുന്നത് തടയാൻ പഞ്ചായത്ത് പ്രസിഡന്റ് ഹൈക്കോടതിയിൽ ഹർജി നൽകിയതിൽ പ്രതിഷേധിച്ച് കേസിന്റെ വിചാരണ ആരംഭിക്കുന്ന ദിവസമായ ഇന്ന് യു.ഡി.എഫ് കരിദിനം ആചരിച്ചു. ബോംബ് കേസ് സ്മാരക കമ്യൂണിറ്റി ഹാൾ മ്യൂസിയമാക്കി മാറ്റുന്നതിനെതിരെ സംസ്ഥാന സാംസ്കാരിക വകുപ്പും ഓംബുഡ്സ്മെനും ഉത്തരവ് പുറപ്പെടുവിച്ചിട്ടും പഞ്ചായത്ത് പ്രസിഡന്റ് ഹർജിയുമായി മുന്നോട്ട് പോയതിനെതിരെയാണ്
ചേലിയ ടൗണ്‍ ഉപതിരഞ്ഞെടുപ്പിന്റെ വിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; നെഞ്ചിടിപ്പോടെ മുന്നണികള്‍
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡായ ചേലിയ ടൗണില്‍ ചൊവ്വാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. രാവിലെ പത്ത് മണിയോടെ ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകള്‍ ഏറെ വൈകാതെ തന്നെ പുറത്ത് വരും. വോട്ടെടുപ്പില്‍ 85 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. വലിയ വിജയ പ്രതീക്ഷയാണ് മൂന്ന് മുന്നണികള്‍ക്കും ഏഴാം വാര്‍ഡില്‍ ഉള്ളത്. സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍
ചേലിയ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചു; വിജയ പ്രതീക്ഷ കൊയിലാണ്ടി ന്യൂസ് ഡോട് കോമുമായി പങ്കുവച്ച് സ്ഥാനാര്‍ത്ഥികള്‍
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഏഴാം വാര്‍ഡായ ചേലിയ ടൗണില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഞായറാഴ്ച അവസാനിച്ചു. നിശബ്ദ പ്രചരണത്തിന്റെ രണ്ട് നാളുകള്‍ക്ക് ശേഷം മെയ് 30 നാണ് വോട്ടെടുപ്പ് നടക്കുക. 31 നാണ് വോട്ടെണ്ണല്‍. പരസ്യപ്രചരണത്തിന്റെ കൊട്ടിക്കലാശത്തിന് ശേഷം മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ വിജയപ്രതീക്ഷ കൊയിലാണ്ടി ന്യൂസ് ഡോട് കോമുമായി പങ്കുവച്ചു. കഴിഞ്ഞ തവണത്തെക്കാൾ
‘കുട്ടിയെ കണ്ടെത്തി വിനീഷിൻ്റെ വീട്ടുകാരെ ഏൽപ്പിക്കണം’; കീഴരിയൂരിൽ യുവതി കാമുകനൊപ്പം നാടുവിട്ട സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കണമെന്ന് യു.ഡി.എഫ്
കീഴരിയൂർ: പെരുവാലിശ്ശേരി മീത്തൽ വിനീഷിൻ്റെ ഭാര്യ തിക്കോടി സ്വദേശിയായ ചെറുവത്ത് മീത്തൽ ആര്യ (24) രണ്ടര വയസ് പ്രായമുള്ള ആൺകുഞ്ഞുമായി വീട്ടിൽ നിന്ന് ഒളിച്ചോടിയിട്ട് രണ്ടാഴ്ച ആയിട്ടും പോലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിൽ നാട്ടുകാർക്ക് പരാതി. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കണമെന്ന് യു.ഡി.എഫ് കീഴരിയൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. മലപ്പുറം കാടാമ്പുഴ മേൽമുറി ചക്കിയാം കുന്നത്ത് അഭിഷേക്
‘മുഖ്യമന്ത്രി മൗനം വെടിഞ്ഞ് മറുപടി പറയണം’; കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസും കെട്ടിട നികുതി വർദ്ധനവും പിൻവലിക്കണമെന്നാവശ്യപ്പെട്ട് അരിക്കുളത്ത് യു.ഡി.എഫ് ധർണ്ണ
അരിക്കുളം: പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മൗനത്തിന്റെ വാത്മീകത്തിലൊളിക്കാതെ മുഖ്യമന്ത്രി കൃത്യമായ മറുപടി പറയണമെന്ന് ഡി.സി.സി. പ്രസിഡണ്ട് അഡ്വ:കെ. പ്രവീൺ കുമാർ. കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ്, കെട്ടിട നികുതി വർദ്ധനവ് എന്നിവ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അരിക്കുളം പഞ്ചായത്ത് ഓഫീസിന് മുൻപിൽ യു.ഡി.എഫ്. കമ്മറ്റി സംഘടിപ്പിച്ച ധർണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർമ്മാണ സാമഗ്രികളുടെ വില കുത്തനെ
‘അന്യായമായ കെട്ടിട നികുതി, നിർമ്മാണ പെർമ്മിറ്റ് ഫീസ് വർധനവ് പിൻവലിക്കുക’; മൂടാടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ യു.ഡി.എഫിന്റെ ധർണ്ണ
കൊയിലാണ്ടി: സംസ്ഥാനത്തെ കെട്ടിട നികുതി വർധനവ്, കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വർധനവ് എന്നിവയ്ക്കെതിരെ മൂടാടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ യു.ഡി.എഫ് ധർണ്ണ നടത്തി. യു.ഡി.എഫ് മൂടാടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ്ണ ഡി.സി.സി സെക്രട്ടറി വി.പി.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. സി.കെ.അബൂബക്കർ അധ്യക്ഷനായി. രൂപേഷ് കൂടത്തിൽ, ആർ.നാരായണൻ മാസ്റ്റർ, റഫീഖ് പി, കാളിയേരി മൊയ്തു,
‘ഞങ്ങൾ രാഹുലിനൊപ്പം’; മോദി സർക്കാറിന്റെ ഫാസിസ്റ്റ് ഭീകരതയ്ക്കെതിരെ കൊയിലാണ്ടിയിൽ നൈറ്റ് മാർച്ചുമായി യു.ഡി.എഫ്
കൊയിലാണ്ടി: യു.ഡി.എഫിന്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ നൈറ്റ് മാർച്ച് നടത്തി. രാജ്യത്തെ കൊള്ളയടിക്കുന്ന മോദി-അദാനി അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ചോദ്യങ്ങളുയർത്തിയ രാഹുൽ ഗാന്ധിയെ നിശബ്ദനാക്കാനുള്ള ഫാസിസ്റ്റ് ഭീകരതക്കെതിരെ ‘ഞങ്ങൾ രാഹുലിനൊപ്പം’ എന്ന മുദ്രാവാക്യവുമായായിരുന്നു നൈറ്റ് മാർച്ച്. കൊയിലാണ്ടി നിയോജക മണ്ഡലം യു ഡി.എഫ് കമ്മിറ്റിയാണ് നൈറ്റ് മാർച്ച് സംഘടിപ്പിച്ചത്. കൊല്ലം ചിറയ്ക്ക് സമീപത്തെ ഗാന്ധി സ്തൂപത്തിൽ നിന്ന് ആരംഭിച്ച മാർച്ച്