Tag: Travel
ന്യൂ ഇയര്‍ കേക്കുമുറി ആനവണ്ടിയിലാക്കാം, ചുരുങ്ങിയ ബജറ്റില്‍ വാഗമണ്‍ കുമരകം യാത്ര; കെ.എസ്.ആര്‍.ടി.സിയുടെ പുതുവത്സര ട്രിപ്പ് 29ന് കോഴിക്കോടു നിന്നും പുറപ്പെടും, നിങ്ങള്‍ പോവുന്നില്ലേ?
കോഴിക്കോട്: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ അടിപൊളി യാത്രാ പാക്കേജുമായി കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി കോഴിക്കോടുനിന്നുമുള്ള യാത്ര ഈ മാസം 29ന് ആരംഭിക്കും. കോഴിക്കോടു നിനും വാഗമണ്‍-കുമരകം എന്നിവിടങ്ങളിലേക്കാണ് യാത്ര. 29 പുറപ്പെട്ട് 30ന് വാഗമണ്‍ 31 കുമരകം എന്നിവിടങ്ങളില്‍ സഞ്ചരിച്ച ശേഷം തിരിച്ചു വരും വഴി ആനവണ്ടിയില്‍ ന്യൂ ഇയര്‍ ആഘോഷവും കേക്കു മുറിയും
‘കോടമഞ്ഞിനും ഇഞ്ചപ്പുല്ലുകള്‍ക്കുമിടയിലൂടെ ഒരു മിനി ട്രക്കിംഗ്, ദൂരെ ചക്രവാളത്തില്‍ കടല്‍’; പ്രകൃതി കനിഞ്ഞു നല്‍കിയ സൗന്ദര്യത്തില്‍ മേപ്പയ്യൂരിലെ മീറോട് മല, ഇനി സര്‍ക്കാര്‍ കനിയണം
ഇന്‍സ്റ്റഗ്രാം പിള്ളേര് ഹിറ്റാക്കിയ മേപ്പയ്യൂരിന്റെ സ്വന്തം ട്രിപ്പ് ഡെസ്റ്റിനേഷനാണ് മീറോട് മല. പ്രകൃതിഭംഗിയും പൈതൃകവും ഒത്തു ചേര്‍ന്ന മനോഹരമായ ഒരു സ്‌പോട്ട്. എന്നാല്‍ റീലും സ്റ്റോറിയും കണ്ട് ദിവസേനെ നൂറ് കണക്കിന് ആളുകള്‍ ഇവിടെ എത്തുന്നുണ്ടെങ്കിലും അവരെ നിരാശരാക്കുന്നതാണ് മീറോട് മലയിലെ അടിസ്ഥാന സൗകര്യങ്ങള്‍. അധികൃതര്‍ ഒന്ന് മനസ്സുവച്ചാല്‍ മീറോട് മല വേറെ ലെവലാവുമെന്നാണ് സഞ്ചാരികള്‍
ഓടുന്ന ട്രെയിനില്‍ നിന്ന് ചാടല്ലേ, നിങ്ങള്‍ക്ക് മാത്രമല്ല, പുറത്തുള്ളവര്‍ക്കും പണികിട്ടും; കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരന്‍ ചാടിയിറങ്ങിയപ്പോള്‍ പരിക്കേറ്റത് പ്ലാറ്റ് ഫോമിലുണ്ടായിരുന്ന യാത്രക്കാരന്
കൊയിലാണ്ടി: ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങരുത് എന്നാണ് റെയില്‍വേ നമുക്ക് മുന്നറിയിപ്പ് നല്‍കുന്നത്. ചാടിയിറങ്ങുന്ന ആള്‍ക്ക് അപകടമുണ്ടാകും എന്നതിനാലാണ് ഇത്. എന്നാല്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങിയാല്‍ ചാടിയിറങ്ങുന്നയാള്‍ക്ക് മാത്രമല്ല, പുറത്ത് നില്‍ക്കുന്നവര്‍ക്കും അപകടമായേക്കാം. അത്തരമൊരു സംഭവമാണ് ഇന്ന് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ അരങ്ങേറിയത്. മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുകയായിരുന്ന 12602 നമ്പര്‍ ചെന്നൈ മെയില്‍
കോണ്‍ക്രീറ്റ് തകര്‍ന്ന് കമ്പികളെല്ലാം പുറത്തേയ്ക്ക് തള്ളി നിൽക്കുന്നു, ഒപ്പം ചോർച്ചയും; അപകട സാധ്യത ഉയർത്തി യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കി ചോർച്ചപ്പാലം; ഇനിയും പുനര്‍നിര്‍മ്മാണം ആരംഭിക്കാതെ ദുരിതം തുടരുന്നു
കൊയിലാണ്ടി: ‘യാത്ര ചെയ്യേണ്ട വഴിയാണ്, പക്ഷെ കോണ്‍ ക്രീറ്റ് തകര്‍ന്ന് കമ്പികളെല്ലാം പുറത്തേയ്ക്ക് തള്ളി നിൽക്കുകയാണ്. ചോർച്ചയുമായാണ്’. നാളുകളേറെയായിട്ടും പുതു ജീവൻ നൽകാനായി നടപടികളൊന്നുമില്ലാതെ അപകടാവസ്ഥയിലായ പന്തലായനി റോഡിലെ ചോര്‍ച്ച പാലം. പാലത്തിന്‍റെ അവസ്ഥ ശോചനീയമായതിനെത്തുടർന്ന് കുറ്റ്യാടി ജല സേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പാലത്തിനടിയിലൂടെയുള്ള യാത്ര നിരോധിച്ചെങ്കിലും വാഹനങ്ങളും കാല്‍നട യാത്രക്കാരും ചോര്‍ച്ച പാലത്തിനുളളിലൂടെയുള്ള
മലബാറിന്റെ മലയാറ്റൂരിലേക്ക് ഒരു സാഹസികയാത്ര: ട്രക്ക് ചെയ്യാം കണ്ണൂരിലെ കൊട്ടത്തലച്ചിമലയിലേക്ക്
മലയാറ്റൂര്‍ മലകയറുന്നതുപോലെ ഒരു മലകയറ്റം, മുകളിലൊരു ദേവാലയവും കണ്ണൂരിലെ കൊട്ടത്തലച്ചി മലയെക്കുറിച്ച് ചുരുക്കി ഇങ്ങനെ പറയാം. കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ ഗ്രാമപഞ്ചായത്തിലാണ് കൊട്ടത്തലച്ചി മല സ്ഥിതി ചെയ്യുന്നത്. അപൂര്‍വ്വയിനം സസ്യങ്ങളുടെയും പക്ഷിമൃഗാദികളുടെയും ആവാസകേന്ദ്രം കൂടിയാണിത്. കണ്ണൂരില്‍ നിന്നും തളിപ്പറമ്പ് ഉദയഗിരി വഴിയാണ് പോകേണ്ടത്. ഉദയഗിരിയില്‍ നിന്നും താബോര്‍ എന്ന ഹില്‍ സ്‌റ്റേഷനിലേക്ക് പോകണം. കണ്ണൂരില്‍ നിന്നും
ഏക്കറുകളോളം വസന്തം വിരിയിച്ച് സൂര്യകാന്തി; ചെണ്ടുമല്ലിയും മറ്റ് പൂക്കളുമെല്ലാം റെഡിയാണ്: ഗുണ്ടല്‍പ്പേട്ടിലേക്ക് പോകാന്‍ ഇതാണ് പറ്റിയ സമയം
വയനാടിന്റെ അതിര്‍ത്തിക്കപ്പുറം സൂര്യകാന്തി പൂത്തുകിടക്കുകയാണ്. ഒപ്പം മലയാളികള്‍ക്ക് ഓണം ആഘോഷിക്കാനുള്ള പൂക്കളും ഒരുങ്ങിക്കഴിഞ്ഞു. കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന പൂപ്പാടങ്ങളിലേക്ക് അതിര്‍ത്തികള്‍ കടന്ന് സഞ്ചാരികളുടെ ഒഴുക്കാണ്. ഉഴുതു മറിച്ച് വിത്തുപാകിയ പാടങ്ങള്‍ സ്വര്‍ണ്ണം പോലെ തിളങ്ങുകയാണ്. നൂറുകണക്കിന് എക്കറില്‍ നിറങ്ങളുടെ വസന്തം വിരിയിച്ച് സൂര്യകാന്തി പൂക്കള്‍. ഗുണ്ടല്‍പേട്ടിലെ പൂകര്‍ഷകര്‍ക്ക് ഇത് സമൃദ്ധിയുടെ കാലം. കോവിഡ് കാലത്തിന് ശേഷം ആദ്യമായാണ്
പുഴയോരത്തിരിക്കാം, കാറ്റും കാഴ്ചകളും ആസ്വദിച്ച്; വരൂ, കോഴിക്കോട്ടെ ഒളോപ്പാറ റിവര്‍ വ്യൂ പോയിന്റിലേക്ക്
കോഴിക്കോട് ജില്ലയില്‍ സഞ്ചാരികളുടെ ശ്രദ്ധ അത്രത്തോളം പതിഞ്ഞിട്ടില്ലാത്ത, എന്നാല്‍ മനോഹരമായ കാഴ്ചകള്‍ ഒരുക്കുവെച്ച ഒരു റിവര്‍ വ്യൂ പോയന്റാണ് ഒളോപ്പാറ. അധികം ആള്‍ത്തിരക്കും ബഹളവുമില്ല. സഞ്ചാരികള്‍ അറിഞ്ഞ് എത്തിത്തുടങ്ങുന്നേയുള്ളൂ. ആദ്യകാലത്ത് നാട്ടുകാര്‍ വൈകുന്നേരങ്ങള്‍ ചിലവഴിച്ചിരുന്ന ഒരു സാധാരണ പ്രദേശം ഇന്ന് ഏറെ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ചേളന്നൂര്‍ പഞ്ചായത്തിന്റെ ഇടപെടലില്‍ പുഴയോരവും ബണ്ടും എല്ലാം വൃത്തിയായി കെട്ടി