Tag: Travel

Total 28 Posts

അവധിക്കാലം തീരും മുന്‍പ് ഒന്ന് ഇന്ത്യ കറങ്ങിയാലോ? ഹൈദരാബാദ്, ഗോവ, ജയ്പുര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ടൂര്‍ പാക്കേജുമായി ഐ.ആര്‍.സി.ടി.സി

കോഴിക്കോട്: അവധി തീരും മുമ്പ് പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കി ഐ.ആര്‍.സി.ടി.സി ഭാരത് ഗൗരവ് ട്രെയിന്‍. യാത്രാക്കാരുടെ പ്രിയ്യപ്പെട്ട സ്ഥലങ്ങളിലുടെ 12 ദിവസം നീണ്ടു നില്‍ക്കുന്ന യാത്രയാണ് ഒരുക്കുന്നത്. 19ന് കൊച്ചുവേളിയില്‍നിന്ന് ആരംഭിച്ച് ഹൈദരാബാദും ഗോവയും ഉള്‍പ്പെടുത്തി ഗോള്‍ഡന്‍ ട്രയാംഗിള്‍, ഹൈദരാബാദ്, ആഗ്ര, ഡല്‍ഹി, ജയ്പുര്‍, ഗോവ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് മേയ് 30ന് തിരിച്ചെത്തുന്ന

കൊടും ചൂടിലും മലയിലെ പാറക്കെട്ടിലിരുന്ന് മഞ്ഞിന്റെ നനുത്ത തൂവൽസ്പർശമേൽക്കാനായി ഉറിതൂക്കി മലയിലേക്കൊരു യാത്ര പോകാം, സഞ്ചാരികളെ വരവേറ്റ് കോഴിക്കോടിന്റെ മൂന്നാർ

കൊടും ചൂടിലും മഞ്ഞ് പുതച്ച് സഞ്ചാരികളെ വരവേറ്റ് ഉറിതൂക്കി മല. വെക്കേഷൻ കാലത്ത് പ്രിയപ്പെട്ടവരുമായി ഒരു വൺ ഡേ പിക്ക്നിക്കിന് പോകാൻ പറ്റിയ ഇടമാണിവിടം. കോഴിക്കോട് ജില്ലയിലെ നരിപ്പറ്റ പഞ്ചായത്തിലാണ് ഉറിതൂക്കി മല സ്ഥിതി ചെയ്യുന്നത്. കുറ്റ്യാടി വഴിയോ നാദാപുരം വഴിയോ കക്കട്ടിലെത്തി കൈവേലിയിൽ നിന്ന് 10 കി.മി. സഞ്ചരിച്ചാൽ ഇവിടെ എത്താം. ഓഫ് റോഡ്

അവധിക്കാലത്ത് കോഴിക്കോട് നഗരം ചുറ്റിക്കണ്ടാലോ? കെ.എസ്.ആർ.ടി.സിയുടെ ‘കോഴിക്കോടിനെ അറിയാൻ സാമൂതിരിയുടെ നാട്ടിലൂടെ ഒരു യാത്ര’ വീണ്ടും ആരംഭിക്കുന്നു, വിശദാംശങ്ങൾ ഇതാ

കോഴിക്കോട്: അവധി കഴിയും മുന്‍പേ കോഴിക്കോടിനെ അറിഞ്ഞൊരു യാത്ര ചെയ്യാം. താത്കാലികാലികമായി നിര്‍ത്തിവെച്ച കെ.എസ്.ആര്‍.ടി.സിയുടെ കോയിക്കോടന്‍ നഗരയാത്ര പുനരാരംഭിക്കുന്നു. മേയ് ആറിന് ആരംഭിക്കുന്ന അടുത്ത യാത്രയ്ക്ക് 80 ഓളം പേര്‍ ബുക്ക് ചെയ്ത് കഴിഞ്ഞു. ഫെബ്രുവരി 2ന് ആരംഭിച്ച ‘കോഴിക്കോടിനെ അറിയാന്‍ സാമൂതിരിയുടെ നാട്ടിലൂടെ ഒരുയാത്ര’ എന്നപേരിലെ കെ.എസ്.ആര്‍.ടി.സി സര്‍വീസ് ആണ് ചെറിയ ഇടവേളയ്ക്കു ശേഷം

സഞ്ചാരികളെയും കാത്ത് മലപ്പുറത്തിന്റെ സ്വന്തം ‘ഊട്ടി’; വേനലവധിയെ വരവേല്‍ക്കാന്‍ കൊടികുത്തിമല വീണ്ടും തുറന്നു

മലപ്പുറത്തിന്റെ മിനി ഊട്ടി സഞ്ചാരികള്‍ക്കായി വീണ്ടും തുറന്നു. ഒരു മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മലപ്പുറത്തിന്റെ മിനി ഊട്ടി എന്നറിയപ്പെടുന്ന കൊടികുത്തിമല സഞ്ചാരികള്‍ക്കായി തുറന്ന് നല്‍കിയത്. പടരുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി കഴിഞ്ഞ മാസം വടക്കന്‍ മലബാറിലെ ഈ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം അടച്ചിരുന്നു. വേനലവധി തുടങ്ങിയതോടെ കുടുംബവുമൊത്ത് ചിലവഴിക്കാന്‍ നല്ല ദൃശ്യഭംഗിയുള്ള

അവധിക്കാലം വന്നെത്തി, ഇനി യാത്രകള്‍ തുടങ്ങാം; നെല്ലിയാംമ്പതി, ഗവി, മൂന്നാര്‍ ഉള്‍പ്പെടെ കുറഞ്ഞ ചെലവില്‍ തകര്‍പ്പന്‍ വിനോദയാത്ര പാക്കേജുകളുമായി കോഴിക്കോടു നിന്നും ആനവണ്ടി ഒരുങ്ങിക്കഴിഞ്ഞു

കോഴിക്കോട്: അവധിക്കാലം ആഘോഷിക്കാന്‍ വിനോദയാത്രയുമായി കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍ കോഴിക്കോട് ജില്ലയില്‍നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് വിനോദയാത്ര ഒരുക്കുന്നു. കുറഞ്ഞ ചെലവില്‍ കുറേയേറെ മനോഹരമായ യാത്രകളാണ് ഇതിലൂടെ ഒരുങ്ങുന്നത്. കാടിന്റെ മനോഹാരിതയും അതോടൊപ്പം നവ്യജീവികളെ നേരിട്ട് കണ്ടും ഒരു സഞ്ചാരം. കാനനഭംഗിയാസ്വദിച്ചുള്ള ഗവിയിലേക്കുള്ള യാത്ര കോഴിക്കോടു നിന്നും പുറപ്പെടുന്നത് ഏപ്രില്‍ അഞ്ചിനാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍

കോടമഞ്ഞു പൊതിഞ്ഞ പര്‍വതനിരകളും ഗൂഡവനവും വന്യമൃഗങ്ങളും; കോഴിക്കോട് ജില്ലയിലെ മികച്ച ട്രെക്കിങ് സ്പോട്ടായ വെള്ളരിമലയെ പരിചയപ്പെടാം

കാനനഭംഗി ആസ്വാദനവും അല്പം സാഹസികതയും ഇഷ്ടപ്പെടുന്നവര്‍ മിക്കവാറും ട്രക്കിങ് സ്പോട്ടുകളായിരിക്കും യാത്രയ്ക്കായി തിരഞ്ഞെടുക്കുക. മാനസികമായും ശാരീരികമായും മുന്‍കരുതലുകള്‍ എടുക്കേണ്ട ഒരു യാത്രയാണ് ട്രക്കിങ്. അത്തരത്തിലൊരിടമാണ് കോഴിക്കോട്, മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയിലായി നിലകൊള്ളുന്ന വെള്ളരിമല, വാവുല്‍ മല എന്നിവ. വെള്ളരിമല ഇന്ത്യയിലെ പ്രഫഷണല്‍ ട്രെക്കേഴ്‌സിന്റെ പറുദീസയാണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും ട്രെക്ക് ചെയ്തിരിക്കേണ്ട ഇന്ത്യയിലെ മലനിരകളില്‍ ഒന്നായാണ് അവരില്‍

പുഴയോരത്തിരിക്കാം, കാറ്റും കാഴ്ചകളും ആസ്വദിച്ച്; വരൂ, കോഴിക്കോടിനടുത്ത് ചേളന്നൂരിലെ ഒളോപ്പാറ റിവര്‍ വ്യൂ പോയിന്റിലേക്ക്

കോഴിക്കോട് ജില്ലയില്‍ സഞ്ചാരികളുടെ ശ്രദ്ധ അത്രത്തോളം പതിഞ്ഞിട്ടില്ലാത്ത, എന്നാല്‍ മനോഹരമായ കാഴ്ചകള്‍ ഒരുക്കുവെച്ച ഒരു റിവര്‍ വ്യൂ പോയന്റാണ് ഒളോപ്പാറ. അധികം ആള്‍ത്തിരക്കും ബഹളവുമില്ല. സഞ്ചാരികള്‍ അറിഞ്ഞ് എത്തിത്തുടങ്ങുന്നേയുള്ളൂ. ആദ്യകാലത്ത് നാട്ടുകാര്‍ വൈകുന്നേരങ്ങള്‍ ചിലവഴിച്ചിരുന്ന ഒരു സാധാരണ പ്രദേശം ഇന്ന് ഏറെ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ചേളന്നൂര്‍ പഞ്ചായത്തിന്റെ ഇടപെടലില്‍ പുഴയോരവും ബണ്ടും എല്ലാം വൃത്തിയായി കെട്ടി

കാഴ്ചയുടെ പറുദീസ തീര്‍ക്കുന്നിടം അതാണ് ഒറ്റവാക്കില്‍ ഹിമവല്‍ ഗോപാലസ്വാമി ബേട്ട്; വയനാട്ടിലൂടെയുള്ള യാത്രാനുഭവം പങ്കുവെച്ച് ഫൈസല്‍ പൊയില്‍ക്കാവ്

വീണ്ടും ഒരു വയനാട് യാത്ര ഒത്തു വന്നു. ഇപ്രാവശ്യം അത് കര്‍ണ്ണാടക ബന്ദിപൂര്‍ടൈഗര്‍ റിസര്‍വ് ഫോറസ്റ്റിലെ ഹിമവല്‍ ഗോപാലസ്വാമി ബേട്ട് കാണാനാണ്. യാത്ര താമരശ്ശേരി ചുരം വഴിയാകുമ്പോള്‍ അതിന്റെ ത്രില്‍ ഒന്നു വേറെ തന്നെ. ഞങ്ങളുടെ കാര്‍ ഹെയര്‍ പിന്‍ വളവുകള്‍ ഒന്നൊന്നായി കയറി തുടങ്ങി. ഒരു മഴയുടെ വരവ് അറിയിച്ചു കൊണ്ട് പുറത്ത് നല്ല

പ്രകൃതിയുടെ മാസ്മരിക ഭംഗി ആസ്വദിച്ച് അല്പനേരം ചിലവിടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? വണ്‍ ഡേ ട്രിപ്പ് പോകാന്‍ പറ്റിയ കിടിലന്‍ സ്‌പോട്ട്, കോഴിക്കോടിന്റെ വാഗമണ്‍; സഞ്ചാരികളെ വരവേറ്റ് കായണ്ണയിലെ മുത്താച്ചിപ്പാറ

കായണ്ണ ബസാര്‍: ഇളം കാറ്റിന്റെ തലോടലും പ്രകൃതിയുടെ മാസ്മരിക ഭംഗിയും ആസ്വദിച്ച് അല്പനേരം ചിലവിടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് പറ്റിയ ഒരിടമാണ് മുത്താച്ചിപ്പാറ. നഗരത്തിന്റെ തിരക്കുകളില്ല, ബഹളങ്ങളില്ല, നിങ്ങളെ കാത്തിരിക്കുന്നതാവട്ടെ അപൂര്‍വ കാഴ്ചാനുഭവങ്ങളും സുന്ദരമായ നിമിഷങ്ങളും. പോരാമ്പ്രയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് വണ്‍ ഡേ ട്രിപ്പ് പോകാന്‍ പറ്റിയ ഒരു കിടിലന്‍ സ്‌പോട്ട്. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം

വാലന്റൈന്‍സ് ദിനം ആനവണ്ടിയോടൊപ്പം ആഘോഷിച്ചാലോ? പ്രണയിതാക്കള്‍ക്കായി കിടിലന്‍ ടൂര്‍ പാക്കേജ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി, വിശദാംശങ്ങള്‍ അറിയാം

കെ.എസ്.ആര്‍.ടി.സിയുട സൂപ്പര്‍ഹിറ്റ് സര്‍വ്വീസുകളാണ് ഉല്ലാസയാത്രകള്‍. കുറഞ്ഞ ചെലവിലുള്ള വ്യത്യസ്തമായ പാക്കേജുകള്‍ അവതരിപ്പിച്ച് വൈവിധ്യമാര്‍ന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ യാത്രക്കാരെ കാണിക്കുന്ന കെ.എസ്.ആര്‍.ടി.സിയുടെ വിനോദസഞ്ചാരയാത്രകള്‍ വളരെ പെട്ടെന്നാണ് ജനപ്രീതി നേടിയത്. ഇത്തവണത്തെ വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ചും പുതിയൊരു യാത്രാ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് കെ.എസ്.ആര്‍.ടി.സി. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് നിന്നാണ് പ്രണയദിനത്തിലെ ആനവണ്ടിയുടെ പ്രത്യേക യാത്ര തുടങ്ങുന്നത്. ബജറ്റ് ടൂറിസത്തിന്റെ