Tag: thikkodi
തിക്കോടി ആവിക്കല്‍ കടല്‍ത്തീരത്ത് പയ്യോളി സ്വദേശിനിയുടെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ
തിക്കോടി: പയ്യോളി സ്വദേശിനിയായ വീട്ടമ്മയുടെ മൃതദേഹം കടല്‍ത്തീരത്ത് കണ്ടെത്തി. ആവിക്കല്‍ ഉതിരപ്പറമ്പ് കോളനിക്ക് പടിഞ്ഞാറ് ഭാഗത്ത് കടലിനോട് ചേര്‍ന്നാണ് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ മൃതദേഹം കണ്ടെത്തിയത്. പയ്യോളി ബീച്ചില്‍ കുരിയാട് റോഡില്‍ മാളിയേക്കല്‍ കദീശയാണ് മരിച്ചത്. നാല്‍പ്പത്തിയഞ്ച് വയസായിരുന്നു. അസ്ലം, അര്‍ഷാദ് എന്നിവര്‍ മക്കളാണ്. പയ്യോളി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
തിക്കോടിയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഒഡീഷ സ്വദേശിയായ യുവാവിന് പരിക്ക്
തിക്കോടി: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് വീണ് യുവാവിന് പരിക്ക്. തിക്കോടിയില്‍ വച്ച് ശനിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. ഒഡീഷ സ്വദേശിയായ ഭഗവാന്‍ (29) എന്ന യുവാവിനാണ് പരിക്കേറ്റത്. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മലബാര്‍ എക്‌സ്പ്രസില്‍ നിന്നാണ് ഭഗവാന്‍ വീണത്. ട്രെയിനില്‍ നിന്ന് അബദ്ധത്തില്‍ വീഴുകയായിരുന്നു എന്നാണ് വിവരം. കുടുംബത്തോടൊപ്പമായിരുന്നു ഇദ്ദേഹം ട്രെയിനില്‍ യാത്ര
‘അടിപ്പാത അനുവദിക്കും വരെ സമരം തുടരും’; ദേശീയപാതയിൽ തിക്കോടി ടൗണിൽ അടിപ്പാത വേണമെന്ന ആവശ്യവുമായി വനിതാ ലീഗിന്റെ ധർണ്ണ
തിക്കോടി: ദേശീയപാത 66 ആറ് വരിയായി വികസിപ്പിക്കുമ്പോൾ തിക്കോടി ടൗണിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം വനിതാ ലീഗ് സായാഹ്ന ധർണ്ണ നടത്തി. തിക്കോടി പഞ്ചായത്ത് വനിതാ ലീഗ് പ്രവർത്തകരാണ് ധർണ്ണ നടത്തിയത്. സർക്കാർ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും റെയിൽവേ സ്റ്റേഷനും ഫിഷ് ലാന്റിങ് സെന്ററും ആരാധനാലയങ്ങളുമെല്ലാം ഉള്ള തിക്കോടി ടൗണിൽ അടിപ്പാത അത്യാവശ്യമാണ് എന്നും
നിങ്ങള്‍ക്കും സംരംഭകരാകാം…; പുത്തന്‍ സംരംഭങ്ങളിലേക്ക് വഴി തുറക്കാന്‍ തിക്കോടി ഗ്രാമപഞ്ചായത്തില്‍ സംരംഭകമേള
തിക്കോടി: തിക്കോടി ഗ്രാമ പഞ്ചായത്തില്‍ സംരംഭക മേളസംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തില്‍ ആരംഭിക്കുന്ന സംരംഭക ഹെല്‍പ്പ് ഡെസ്‌കിന്റെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു. തങ്ങള്‍ക്കും സംരംഭകരാകാം എന്ന ലക്ഷ്യത്തോടെ നിരവധിപ്പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. ജില്ലാ വ്യവസായ ഓഫീസര്‍ ഐ. ഗിരീഷ്, കുടുംബശ്രീ
തിക്കോടിയിലെ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൗണില്‍ തൊഴിലാളികള്‍ തമ്മില്‍ ഏറ്റമുട്ടി
തിക്കോടി: ഫുഡ് കോര്‍പ്പറേഷന്‍ ഇന്ത്യയുടെ (എഫ്.സി.ഐ) തിക്കോടിയിലെ ഗോഡൗണില്‍ തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടി. എഫ്.സി.ഐയിലെ ലോറി ത്തൊഴിലാളികളും കരാറുകാരന്റെ ലോറിത്തൊഴിലാളികളുമാണ് ഏറ്റുമുട്ടിയത്. രാവിലെ 11:45 ഓടെയായിരുന്നു സംഘര്‍ഷം. തിക്കോടിയിലെ എഫ്.സി.ഐ ഗോഡൗണില്‍ മാസങ്ങളായി കരാറുകാരും ലോറിത്തൊഴിലാളികളും തമ്മില്‍ തൊഴില്‍ത്തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കരാറുകാരന്റെ ലോറിത്തൊഴിലാളികളാണ് പ്രകോപനമുണ്ടാക്കിയത് എന്നാണ് ആരോപണം. കരാറില്‍ പെടാത്ത ലോറികള്‍ എഫ്.സി.ഐയില്‍ നിന്ന് ചരക്ക്
കോലുമുയര്‍ത്തി താളത്തില്‍ കൊട്ടി അറബിയും; തിക്കോടി കോടിക്കലില്‍ ജമാല്‍ ഗുരുക്കള്‍ക്കൊപ്പം ചുവടുവെച്ച് കുവൈറ്റിലെ ഡോ.ഫലാഹ് അല്‍ ഹജ്രി- വീഡിയോ കാണാം
പയ്യോളി: ജമാല്‍ ഗുരുക്കളും ശിഷ്യന്‍മാരും കോല്‍ക്കളി തുടങ്ങിയതോടെ കുവൈറ്റില്‍ നിന്നെത്തിയ അറബിയ്ക്ക് വെറുതെ കാഴ്ചക്കാരനായി അധികനേരം നില്‍ക്കാനായില്ല. അദ്ദേഹവും കളിക്കാര്‍ക്ക് നടുവില്‍ നിന്ന് താളത്തില്‍ കോല്‍ക്കളി തുടര്‍ന്നു. കഴിഞ്ഞദിവസം തിക്കോടി കോടിക്കല്‍ കടപ്പുറത്ത് കോല്‍ക്കളി പരിശീലിക്കാനെത്തിയ അറബി പ്രദേശവാസികള്‍ക്ക് കൗതുകക്കാഴ്ചയായി. അറബി അത്ര സാധാരണക്കാരനല്ല, കുവൈറ്റ് പാര്‍ലമെന്റ് മെമ്പറാണ്. ഡോ. ഫലാഹ് അല്‍ ഹജ്രിയെന്നാണ് പേര്.
തിക്കോടിയിൽ മാലിന്യ സംസ്ക്കരണം ഇനി സ്മാർട്ടാകും; മാലിന്യ മുക്ത പഞ്ചായത്തിനായി എം.സി.എഫ്
തിക്കോടി: തിക്കോടി പഞ്ചായത്തിലെ എം.സി.എഫിന്റെ ഉദ്ഘാടനം ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡി നിർവഹിച്ചു. മാലിന്യ മുക്ത പഞ്ചായത്താക്കി തിക്കോടിയെ മാറ്റുന്നതിന്റെ ഭാഗമായാണ് എം.സി.എഫ് സ്ഥാപിച്ചത്. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ടി.പി പ്രസാദ് മുഖ്യാഥിതിയായി. സ്ഥിരം സമിതി അംഗങ്ങളായ പ്രനിലാ സത്യൻ, ആർ വിശ്വൻ,
തിക്കോടിയില്‍ വാഹനാപകടം; മീത്തലെ പള്ളിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്
തിക്കോടി: മീത്തലെ പള്ളിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ബുള്ളറ്റ് ബൈക്കും പയ്യോളി ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബുള്ളറ്റിലെ യാത്രികനായ യുവാവിനാണ് പരിക്കേറ്റത്. ഇയാളെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ബീച്ച് സൗന്ദര്യവൽക്കരണത്തിനൊപ്പം ഓപ്പൺ സ്റ്റേജ്, ആധുനിക സൗണ്ട് സിസ്റ്റം, കൺവെൻഷൻ സെന്റർ എന്നിവയും; മുഖച്ഛായ മാറ്റി ടൂറിസം ഭൂപടത്തിൽ സ്ഥാനമുറപ്പിക്കാനൊരുങ്ങി തിക്കോടി കല്ലകത്ത് ഡ്രൈവ് ഇൻ ബീച്ച്
തിക്കോടി: ടൂറിസം ഭൂപടത്തിലെ സ്ഥാനം കൂടുതല്‍ മികച്ചതാക്കാനുള്ള ഒരുക്കത്തിലാണ് തിക്കോടി ഡ്രൈവ് ഇന്‍ ബീച്ച്. ബീച്ചിന്റെ സൗന്ദര്യ വല്‍ക്കരണ പ്രവര്‍ത്തനങ്ങളോടൊപ്പം കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കാനും നടപടിയായി. രണ്ട് കോടിയിലധികം രൂപ ചിലവഴിച്ചാണ് കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മ്മാണം. പദ്ധതിക്കായി എം.എല്‍.എ. ഫണ്ടും ഉപയോഗപ്പെടുത്തുമെന്ന് കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല പറഞ്ഞു. തീരദേശവികസന കോര്‍പ്പറേഷനാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കു.
”കെ.വി നാണുവിന്റെ വിയോഗത്തിലൂടെ എന്‍.സി.പിക്കും തിക്കോടിക്കും നഷ്ടമായത് പ്രിയപ്പെട്ട പൊതുപ്രവര്‍ത്തകനെ ” ; സ്‌കൂട്ടര്‍ ഇടിച്ച് മരിച്ച തിക്കോടിയിലെ എന്‍.സി.പി നേതാവിന്റെ അനുശോചന യോഗത്തിലേക്ക് ഒഴുകിയെത്തിയത് വന്‍ ആള്‍ക്കൂട്ടം
തിക്കോടി: കഴിഞ്ഞ ദിവസം സ്‌കൂട്ടര്‍ തട്ടി മരണമടഞ്ഞ എന്‍.സി.പി. കൊയിലാണ്ടി ബ്ലോക്ക് എക്‌സിക്യുട്ടീവ് അംഗവും തിക്കോടി മണ്ഡലം വൈസ് പ്രസിഡന്റും സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന കെ.വി.നാണുവിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി നാട്. നാണുവിന്റെ ആകസ്മികമായുള്ള മരണ വിവരമറിഞ്ഞ് വന്‍ ജനാവലി തന്നെ ആയിരുന്നു അവസാനമായി ഒരു നോക്ക് കാണാന്‍ വീട്ടു വളപ്പില്‍