Tag: Theyyam
”ദൈവത്തിന്റെ ഉപ്പിലലിഞ്ഞ് അമ്പാടി അസ്രാളനായി രൂപാന്തരപ്പെടുന്നേരം അമ്പാടിയെന്ന പേരുപോലും മാഞ്ഞ് മീന്‍പണിക്കാരുടെ അസ്രാളന്‍ ദൈവമായി മാറുന്നു” കടല്‍മണമുള്ള തെയ്യങ്ങള്‍- നിജീഷ്.എം.ടി എഴുതുന്നു
നിലാവുള്ള രാത്രികളില്‍ അച്ഛനും, സന്തത സഹചാരി ഉണ്ണീച്ചംകണ്ടി കണാരേട്ടനുമൊപ്പം ഉരുപുണ്യക്കടപ്പുറത്ത് കടലില്‍ വല വീശാന്‍ പോകാന്‍ അവസരം കിട്ടുക വല്ലപ്പോഴും മാത്രമായിരുന്നു. അതാകട്ടെ സന്തോഷകരമായ കാര്യവുമായിരുന്നു, അതിനൊരു കാരണം ദേശാന്തരയാത്രകള്‍ നടത്തിയ കണാരേട്ടന് കഥകളുടെ നിറകടലാണ് എന്നതായിരുന്നു. അത്തരം ഒരു രാത്രിയിലാണ് ഞാനും മീന്മണമുള്ള, കടല്‍മണമുള്ള തെയ്യങ്ങളെപ്പറ്റി കേള്‍ക്കാനിടയായത്. കടലിലേക്ക് അച്ഛന് വീശിയെറിയുന്ന വല, കടലില്‍
അമ്മാച്ഛന് പുറമേ ഫോക്ലോര് പുരസ്കാര നിറവില്‍ കൊച്ചുമകനും; കേരളാ ഫോക്ലോര് അക്കാദമിയുടെ യുവപ്രതിഭാ പുരസ്കാരം നേടി കുറുവങ്ങാട് സ്വദേശി ശ്രീജീഷ്
കൊയിലാണ്ടി: കേരള ഫോക്ലോര് അക്കാദമിയുടെ 2022ലെ യുവ പ്രതിഭാപുരസ്കാരത്തിന് അര്‍ഹനായി കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി. തെയ്യം കലാകാരനായ ഒതയോത്ത് താഴെക്കുനി ശ്രീജീഷ് (32) നെയാണ് യുവപ്രതിഭാ പുരസ്കാരം നല്കി ആദരിച്ചത്. പതിനാറ് വര്‍ഷമായി തെയ്യം അനുഷ്ഠാന കലാരംഗത്ത് പ്രവര്‍ത്തിച്ചുവരികയാണ് ശ്രീജീഷ്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളില്‍ തെയ്യക്കോലം കെട്ടിയാടുകയും മുഖത്തെഴുത്ത്, അണിയലനിര്‍മ്മാണം എന്നീ മേഖലകളിലും
”മുന്നൂറ്റാ, മുന്നൂറ്റാ…’ വിളിയ്ക്ക് പിന്നാലെ വില്‍ക്കളിയുടെ അകമ്പടിയോടെ മുന്നൂറ്റനെത്തി, തിറയാട്ടത്തിനുശേഷം ആനയെ ആവശ്യപ്പെട്ടു; അവിസ്മരണീയ കാഴ്ചയായി എളമ്പിലാട്ട് ക്ഷേത്രത്തിലെ ആന പിടുത്തം
മേപ്പയൂര്‍: കീഴരിയൂര്‍ എളമ്പിലാട്ട് ക്ഷേത്രോത്സവത്തിന്റെ മുഖ്യ ചടങ്ങായ ആന പിടുത്തം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. രാത്രിയില്‍ പടിക്കല്‍ എഴുന്നള്ളിപ്പിനുശേഷം ക്ഷേത്ര ഊരാള കുടുംബത്തിലെ മുതിര്‍ന്ന അംഗം തറോല്‍ കൃഷ്ണന് അടിയോടിയാണ് ഉച്ചത്തില്‍ ആന പിടുത്ത ചടങ്ങിന്റെ തുടക്കമെന്നോണം ‘മുന്നൂറ്റാ, മുന്നൂറ്റാ…….. ‘ എന്നു വിളിച്ചത്. തുടര്‍ന്ന് തിറക്കായി പരദേവത പുറപ്പെട്ടു. ആയോധനകലയില്‍ പ്രാവീണ്യം നേടിയ വേട്ടുവ
ഗുളികനായും കുട്ടിച്ചാത്തനായും കെട്ടിയാടാന്‍ ഇനിയില്ല ; പയ്യോളി അങ്ങാടിക്കാര്‍ക്കിനി കുഞ്ഞിക്കണാരന്റെ തിറയില്ലാത്ത ഉത്സവകാലം
പയ്യോളി: തെയ്യം കലാകാരന് തുറയൂര്‍ കിഴക്കാനത്തും മുകളില്‍ കുഞ്ഞിക്കണാരന്‍ പണിക്കരുടെ വിയോഗത്തോടെ ഗുളികനായും കുട്ടിച്ചാത്തനായും വര്‍ഷങ്ങളായി കെട്ടിയാടിയ തങ്ങളുടെ പ്രിയപ്പെട്ട ‘ദൈവത്തെ’ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് പയ്യോളി അങ്ങാടിക്കാര്. നാല്‍പ്പത് വര്‍ഷത്തോളമായി പയ്യോളിയിലെ വിവിധ ക്ഷേത്രങ്ങളില്‍ തെയ്യം കെട്ടിയാടുന്നുണ്ട് അദ്ദേഹം. അദ്ദേഹമില്ലാത്ത ഒരു ഉത്സവകാലത്തെ വരവേല്‍ക്കേണ്ടിവരുന്നതിന്റെ വേദനയിലാണ് സുഹൃത്തുക്കളും നാട്ടുകാരും. പയ്യോളി കൊഴപ്പള്ളി ഭഗവതി ക്ഷേത്രത്തില്‍ കാലങ്ങളായി
കണയങ്കോട് കിടാരത്തില്‍ തലച്ചില്ലോന്‍ ദേവീക്ഷേത്രത്തില്‍ തീക്കുട്ടിച്ചാത്തന്‍ തിറയാടിയപ്പോള്‍- ചിത്രങ്ങള്‍ കാണാം
കോഴിക്കോടും കണ്ണൂരുമുള്ള അപൂര്‍വ്വം ചില ക്ഷേത്രങ്ങളിലാണ് തീക്കുട്ടിച്ചാത്തന്‍ തിറ കെട്ടിയാടുന്നത്. ഓരോ നാടിനുമനുസരിച്ച് തീക്കുട്ടിച്ചാത്തന്‍ തിറയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളും വ്യത്യസ്തമാണ്. കാളകാട്ടില്ലത്തെ ആശ്രിതനായ ചാത്തനെ വെട്ടിനുറുക്കി 448 കഷ്ണങ്ങളാക്കി അത് 41 ദിവസം നാല്പാമര വിറകില്‍ ഹോമം ചെയ്ത് 41ാം ദിവസം തീക്കുട്ടിച്ചാത്തന്‍ ഉടലെടുത്തുവെന്നാണ് കിടാരത്തില്‍ ആടുന്ന തിറയുടെ പിന്നിലെ ഐതിഹ്യം. നിധീഷ് കുറുവങ്ങാടാണ് തിറകെട്ടിയാടിയത്.
ദൈവങ്ങള്‍ മണ്ണിലിറങ്ങി മനുഷ്യരോട് സംസാരിക്കുന്നു, വടകരയില്‍ ഇത് തെയ്യക്കാലം
അനൂപ് അനന്തന് കാലം മാറി കോലവും. പക്ഷെ, മാറ്റമില്ലാതെ ചിലതുണ്ട് നമുക്ക് ചുറ്റും. അതിൽ അത്രമേൽ പ്രിയപ്പെട്ട ഒന്നാണ് തെയ്യങ്ങൾ, തെയ്യക്കോലങ്ങൾ. വർഷങ്ങളേറെ കഴിഞ്ഞിട്ടും മാറ്റമില്ലാത്ത ചമയങ്ങളുമായി നമ്മുടെ തെയ്യങ്ങൾ ക്ഷേത്രങ്ങളിലും കാവുകളിലും നിറഞ്ഞാടുകയാണിപ്പോൾ. ഇത് തെയ്യക്കാലം കൂടിയാണല്ലോ. കാവുകളും ക്ഷേത്രങ്ങളും പുരാവൃത്ത സ്മൃതികളുമായി ഉണർന്നു കഴിഞ്ഞു. ഇതു കണ്ടറിഞ്ഞ വിശ്വാസിയും അവിശ്വാസിയും ഒരു പോലെ
ഇരിങ്ങലില്‍ സുന്ദരേശന് തീര്‍ക്കുന്ന തെയ്യ പ്രപഞ്ചം; സർഗാലയ ക്രാഫ്റ്റ് വില്ലേജിലെ ഈ തെയ്യ വിസ്മയം ഇനിയും കാണാത്തവരുണ്ടോ?
മുഹമ്മദ് ടി.കെ. ഇരിങ്ങല്‍: അന്താരാഷ്ട്ര ക്രാഫ്റ്റ് ആന്‍ഡ് ആര്‍ട്ട് മേളയുടെ തിരക്കിനിടയില്‍, തെയ്യക്കോലങ്ങള്‍ കാണാനെത്തിയ കാണികള്‍ക്കിടയില്‍ മേശയ്ക്കരികിലിരുന്ന് തന്റെ പുതിയ സൃഷ്ടി കൊത്തിയെടുക്കാനുള്ള ശ്രമത്തിലാണ് സുന്ദരേശന്. കുറത്തി തെയ്യത്തെയാണ് സുന്ദരേശന് കൊത്തിയെടുക്കുന്നത്. സാധാരണ കുറത്തിയില്‍ നിന്ന് വ്യത്യസ്തമായി കുറച്ചുകൂടെ അലങ്കാരങ്ങളുള്ള കുറത്തി രൂപമായത് കൊണ്ടു തന്നെ പതിവിലും സമയമെടുത്താണ് ജോലി ചെയ്യുന്നത്. ഇടയ്ക്ക് പ്രദര്‍ശനം
പ്രശസ്ത തെയ്യം-തിറ കലാകാരന് മുരളീധരന് ചേമഞ്ചേരിയുടെ മൃതദേഹം അല്‍പ്പസമയത്തിനകം നാട്ടിലെത്തും; പൂക്കാട് എഫ്.എഫ് ഹാളിൽ പൊതുദര്‍ശനം
ചേമഞ്ചേരി: പ്രശസ്ത തെയ്യം-തിറയാട്ട കലാകാരന് മുരളീധരന് ചേമഞ്ചേരിയുടെ മൃതദേഹം അല്‍പ്പസമയത്തിനകം നാട്ടിലെത്തും. ശബരിമല തീര്‍ത്ഥാടനത്തിനായി മല കയറുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് അദ്ദേഹം അന്തരിച്ചത്. നേരത്തേ എത്തുമെന്ന് പ്രതീക്ഷിച്ച സമയത്തെക്കാള്‍ വൈകിയാണ് മൃതദേഹം നാട്ടിലെത്തുന്നത്. പൂക്കാട് എത്തിക്കുന്ന മൃതദേഹം പൂക്കാട് എഫ്.എഫ് ഹാളില്‍ അല്‍പ്പ സമയം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടുപോകും. നാളെയാണ്