Tag: Theft

Total 132 Posts

കള്ളന്മാർ കൂളായി വീടിനകത്ത്, എല്ലാം ഒപ്പിയെടുത്ത് സി.സി.ടി.വി ക്യാമറ; അരിക്കുളത്തെ അടച്ചിട്ട വീട്ടിൽ നടന്ന മോഷണശ്രമത്തിന്റെ ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)

അരിക്കുളം: അരിക്കുളത്ത് അടച്ചിട്ട വീട്ടില്‍ മോഷണം ശ്രമം നടത്തിയ കളളന്മാരുടെ ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട്‌ കോമിന് ലഭിച്ചു. പാറക്കട്ടം ബസ് സ്റ്റോപ്പിന് സമീപം ഉണ്ണികൃഷ്ണന്റെ ഭാവുകം വീട്ടില്‍ മോഷ്ടാക്കള്‍ കയറുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. വെളളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കാണ് കള്ളന്മാര്‍ വീട്ടില്‍ കയറിയത്. രണ്ട് വര്‍ഷത്തിനിടെ ഇവിടെ നാലാം തവണയാണ് കള്ളന്‍ കയറുന്നത്. മുഖം മൂടി

നന്തിയിൽ നിർത്തിയിട്ട ഗുഡ്‍സ് ഓട്ടോറിക്ഷയിൽ നിന്ന് ബാറ്ററി മോഷ്ടിച്ച രണ്ട് പേരെ തന്ത്രപരമായി പിടികൂടി കൊയിലാണ്ടി പൊലീസ്

കൊയിലാണ്ടി: നന്തിയിൽ നിർത്തിയിട്ട ഗുഡ്സ് ഓട്ടോറിക്ഷയിൽ നിന്ന് ബാറ്ററി മോഷ്ടിച്ച രണ്ട് പേരെ കൊയിലാണ്ടി പൊലീസ് തന്ത്രപരമായി അറസ്റ്റ് ചെയ്തു. മേലൂർ കളരിക്കണ്ടി കെ.ആഷിഫ് (25), മേലൂർ മാവിളിച്ചിക്കണ്ടി എസ്.എസ്.സൂര്യൻ (23) എന്നിവരെയാണ് കൊയിലാണ്ടി എസ്.ഐ അനീഷും സംഘവും അറസ്റ്റ് ചെയ്തത്. ഇതിൽ സൂര്യൻ ബൈക്ക് മോഷ്ടിച്ച കേസിൽ പ്രതിയായിരുന്നു. മോഷ്ടിച്ച ബാറ്ററി നന്തിയിലെ ബാറ്ററി കടയിൽ

പുളിയഞ്ചേരി യു.പി സ്‌കൂളിന് സമീപം വീട്ടില്‍ കള്ളന്‍ കയറി; ഉറങ്ങിക്കിടന്ന കുട്ടിയുടെ കഴുത്തിലെ മാല മോഷ്ടിച്ചതായി പരാതി

കൊയിലാണ്ടി: പുളിയഞ്ചേരി യു.പി സ്‌കൂളിന് സമീപത്തുള്ള വീട്ടില്‍ കള്ളന്‍ കയറി സ്വര്‍ണാഭരണം മോഷ്ടിച്ചതായി പരാതി. സ്‌കൂളിന് പിറകിലുള്ള കാട്ടില്‍താഴെ മുനീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. മുനീറിന്റെ മകളുടെ മുക്കാല്‍പവന്‍ തൂക്കംവരുന്ന സ്വര്‍ണമാലയാണ് നഷ്ടമായത്. പുലര്‍ച്ചെ മൂന്ന് മണിക്കും നാലുമണിക്കും ഇടയിലാണ് സംഭവം. വീടിന്റെ മുറിയുടെ ജനല്‍ തുറന്ന്, അകത്ത് ഉറങ്ങിക്കിടന്ന കുട്ടിയുടെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. കഴുത്ത്

ട്രോഫികളും ഷീൽഡുകളും കവർന്ന് കള്ളൻ; ഗോപാലപുരം വി.ആർ നായനാർ മെമ്മോറിയൽ സ്പോർട്സ് ആന്റ് ആർട്സ് ക്ലബിൽ മോഷണം

പാലക്കുളം: ​ഗോപാലപുരം വി.ആർ നായനാർ മെമ്മോറിയൽ സ്പോർട്സ് ആന്റ് ആർട്സ് ക്ലബ് കള്ളൻ കയറി. ക്ലബിന്റെ ഓഫീസിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള ട്രോഫികളും ഷീൽഡുകളും മെഡലുകളും കവർന്നു. പൂട്ട് പൊളിച്ചാണ് കള്ളൻ അകത്തു കടന്നത്. കോഴിക്കോട് ജില്ലാ ഡിവിഷൻ ഫുട്ബോൾ മേളയിൽ അടക്കം ടീം കഴിഞ്ഞ 25 വർഷത്തോളം കാലം നേടിയെടുത്ത നൂറോളം ട്രോഫികളാണ് നഷ്ടമായത്. ക്ലബിന്റെ

“നാട്ടുകാര്‍ ശരിയല്ല.., ആരും ഭണ്ഡാരത്തില്‍ പൈസ ഇടുന്നില്ല” ; അഴിയൂരില്‍ മോഷണക്കേസില്‍ അറസ്റ്റിലായ പ്രതിയുമായി നടത്തിയ തെളിവെടുപ്പിനിടെ പോലീസിനോട് കള്ളന്റെ പരാതി, പൊട്ടിച്ചിരിച്ച് നാട്ടുകാര്‍ (വീഡിയോ കാണം)

വടകര: അഴിയൂരില്‍ ഭണ്ഡാരം കുത്തിതുറന്ന കേസില്‍ അറസ്റ്റിലായ പ്രതിയുമായി തെളിവെടുപ്പിനെത്തിയപ്പോള്‍ മോഷ്ടാവ് പോലീസിനോട് പറഞ്ഞ പരാതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നാട്ടുകാര് ശരിയല്ലെന്നും ആരും ഭണ്ഡാരത്തില്‍ പൈസയിടുന്നില്ലെന്നുമാണ് പ്രതി പോലീസുകാരോട് പറഞ്ഞത്. ചോമ്പാല്‍ ബംഗ്ലാവില്‍ ദേവസ്ഥാനം ക്ഷേത്രത്തിലെ ഭണ്ഡാരമാണ് മട്ടന്നൂര്‍ സ്വദേശിയായ രാജീവന്‍ എന്ന സജീവന്‍ കഴിഞ്ഞ ദിവസം കുത്തിത്തുറന്നത്. മൂന്ന് തവണയായിട്ടാണ് ഇവിടെ

കോഴിക്കോട് ആനക്കുളത്ത് നിന്ന് മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്നു, ഒടുവില്‍ പിടിവീണു; യുവാക്കള്‍ അറസ്റ്റില്‍

കോഴിക്കോട്: മോഷ്ടിച്ച ഇരുചക്ര വാഹനത്തില്‍ കറങ്ങി നടന്ന യുവാക്കള്‍ പിടിയിലായി. കോഴിക്കോട് ആനക്കുളത്തെ പാര്‍ക്കിങ് ഏരിയയില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച യുവാക്കളാണ് കുറ്റിപ്പുറത്ത് പിടിയിലായത്. കുറ്റിപ്പുറം സ്വദേശികളായ ഷാഹുല്‍ ഹമീദ് (38), വൈഷ്ണവ് (23) എന്നിവരെയാണ് ടൗണ്‍ പൊലീസ് കുറ്റിപ്പുറത്ത് നിന്ന് പിടികൂടിയത്. ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ടൗണ്‍

റെയില്‍വേ സ്‌റ്റേഷനില്‍ ഉറങ്ങുകയായിരുന്ന യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ അടിച്ചുമാറ്റി, ശേഷം മോഷ്ടാവും ഉറങ്ങി; ഒടുവില്‍ കോഴിക്കോട് സ്വദേശി അറസ്റ്റില്‍

കോഴിക്കോട്: റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ഉറങ്ങുകയായിരുന്ന യാത്രക്കാരന്റെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച പ്രതി അറസ്റ്റില്‍. ചേവായൂര്‍ കൊടുവാട്ടുപറമ്പില്‍ പ്രജീഷ് (43) ആണ് പിടിയിലായത്. ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഗോവ സ്വദേശി ഒാം പ്രകാശ് പ്രഭാതിന്റെ ഒന്നേകാല്‍ ലക്ഷം രൂപ വിലവരുന്ന മൊബൈല്‍ ഫോണാണ് പ്രജീഷ് അടിച്ചുമാറ്റിയത്. കുടുംബത്തോടൊപ്പം ബെംഗളൂരുവിലേക്ക് പോകാനായി മറ്റൊരു തീവണ്ടിയില്‍

‘കുറച്ച് എണ്ണഎടുത്തിട്ടുണ്ട്, പൊരുത്തപ്പെട്ടുതരുക” കോഴിക്കോട് നിന്നും ബൈക്കിലെ പെട്രോള്‍ ഊറ്റിയ അജ്ഞാതന്ർറെ മാപ്പപേക്ഷ വൈറലാകുന്നു

”കുറച്ച് എണ്ണ എടുത്തിട്ടുണ്ട്, പൊരുത്തപ്പെട്ട് തരിക. ഗതികേട് കൊണ്ടാണ്. പ്ലീസ്. ഞങ്ങള്‍ പത്തുരൂപ ഇതി വെച്ചിട്ടുണ്ട്. പമ്പില്‍ എത്താന്‍ വേണ്ടിയാണ്. പമ്പില്‍ നിന്ന് കുപ്പിയില്‍ എണ്ണ തരുകയില്ല. അതുകൊണ്ടാണ്.” ബൈക്കില്‍ നിന്ന് പെട്രോള്‍ ഊറ്റിയ ആളുടെ മാപ്പപേക്ഷിച്ചുകൊണ്ട് അജ്ഞാതന്റെ കത്താണിത്. കോഴിക്കോട് ബൈപ്പാസ് റോഡരികില്‍ പാര്‍ക്ക് ചെയ്ത ബൈക്കില്‍ നിന്നാണ് പെട്രോള്‍ ഊറ്റിയെടുത്തത്. മാപ്പ് ചോദിച്ചുള്ള

വില്യാപ്പള്ളിയിൽ ക്ഷേത്രത്തിലും വീട്ടിലും കവർച്ച; പതിമൂന്ന് പവനോളം സ്വർണ്ണവും പണവും കവർന്നു

വടകര: വില്യാപ്പള്ളിയിൽ ക്ഷേത്രത്തിലും ഡോക്ടറുടെ വീട്ടിലും കവർച്ച. വില്യാപ്പള്ളിയിലെ തിരുമന ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും വില്യാപ്പള്ളി എംജെ ഹോസ്പിറ്റലിലെ ഡോക്ടറായ സനീഷ് രാജ് താമസിച്ച വീട്ടിലുമാണ് കള്ളൻ കയറിയത്. പണവും പതിമൂന്ന് പവനോളം സ്വർണ്ണവും മോഷ്ടിച്ചു. ഇന്നലെ അർദ്ധാത്രിയിലാണ് മോഷണം നടന്നത്. തിരുമന ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ നാല് ഭണ്ഡാരം തകർത്ത് പണം കവർന്നു. ഡോക്ടറുടെ

പൂട്ട് തകർത്ത് അകത്തുകയറി, ഫറോക്കിൽ ര‌‌‌ണ്ട് വീടുകളിൽ നിന്നായി കവർന്നത് 23 പവൻ സ്വർണ്ണവും പണവും

ഫറോക്ക്: ഫറോക്കിലെ ര‌‌‌ണ്ട് വീടുകളിൽ നിന്നായി 23 പവൻ സ്വർണ്ണവും പണവും മോഷണം പോയി. കിടപ്പുമുറികളിലെ അലമാരകളിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളും പണവുമാണ്‌ മോഷ്ടിച്ചത്. പുറ്റെക്കാട് കുന്നത്തുപറമ്പ് ആക്കപ്പിലാക്കൽ മണക്കടവൻ അബ്ദുൾ ലത്തീഫ്, ഞാവേലിപ്പറമ്പിൽ സാറാബി എന്നിവരുടെ വീടുകളിലാണ്‌ മോഷണം നടന്നത്‌. ഇരുവീടുകളുടെയും മുകൾനിലയിലെ വാതിലിന്റെ പൂട്ട് തകർത്താണ്‌ മോഷ്‌ടാക്കൾ അകത്തുകയറിയത്‌. പതിനാലര പവന്റെ ആഭരണങ്ങളാണ്‌ അബ്ദുൾ