കൊല്ലത്ത് വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനം മോഷണം പോയതായി പരാതി


കൊല്ലം: വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്ര വാഹനം മോഷണം പോയതായി പരാതി. കൊല്ലം, കാദിയാര്‍ വളപ്പില്‍ ബഷീറിന്റെ( മസ്ലം) KL56 H 2548 നമ്പര്‍ സില്‍വര്‍ കളര്‍ ആക്‌സസ് ആണ് മോഷണം പോയത്.

വ്യാഴാഴ്ച രാത്രി 11.30നും പുലര്‍ച്ചെ 3.30നും ഇടയിലാണ് വാഹനം മോഷ്ടിക്കപ്പെട്ടത്. കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബഷീര്‍-9745784732 എന്ന നമ്പറില്‍ ബന്ധപ്പെടുക.

കൊല്ലം ആനക്കുളം ഭാഗങ്ങളില്‍ കഴിഞ്ഞ കുറേദിവസങ്ങളായി മോഷ്ടാക്കളുടെ ശല്യം വ്യാപകമാണ്. പ്രദേശത്തെ നിരവധി വീടുകളില്‍ മോഷണശ്രമം നടക്കുകയും ആനക്കുളത്ത് ഒരു വീട്ടില്‍ നിന്നും മൂന്നുപവന്റെ മാല മോഷ്ടിക്കപ്പെടുകയും ചെയ്തിരുന്നു.