കള്ളന്മാർ കൂളായി വീടിനകത്ത്, എല്ലാം ഒപ്പിയെടുത്ത് സി.സി.ടി.വി ക്യാമറ; അരിക്കുളത്തെ അടച്ചിട്ട വീട്ടിൽ നടന്ന മോഷണശ്രമത്തിന്റെ ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)


അരിക്കുളം: അരിക്കുളത്ത് അടച്ചിട്ട വീട്ടില്‍ മോഷണം ശ്രമം നടത്തിയ കളളന്മാരുടെ ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട്‌ കോമിന് ലഭിച്ചു. പാറക്കട്ടം ബസ് സ്റ്റോപ്പിന് സമീപം ഉണ്ണികൃഷ്ണന്റെ ഭാവുകം വീട്ടില്‍ മോഷ്ടാക്കള്‍ കയറുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. വെളളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കാണ് കള്ളന്മാര്‍ വീട്ടില്‍ കയറിയത്.

രണ്ട് വര്‍ഷത്തിനിടെ ഇവിടെ നാലാം തവണയാണ് കള്ളന്‍ കയറുന്നത്. മുഖം മൂടി ധരിച്ചും ധരിക്കാതെയുമുള്ള കളളന്മാരുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇവരുടെ കൈയില്‍ കമ്പിപ്പാരയടക്കമുള്ള മാരകായുധങ്ങളുമുണ്ടായിരുന്നു.

ഉണ്ണികൃഷ്ണന്റെ കുടുംബം ഇപ്പോള്‍ പാലക്കാടാണ് താമസം. ആഴ്ചയില്‍ ഒരിക്കലാണ് ഉണ്ണികൃഷ്ണന്‍ ഭാവുകത്തില്‍ എത്താറുള്ളത്. ആളില്ലാത്ത സമയം നോക്കിയാണ് ഇവിടെ കള്ളന്‍ കയറുന്നത്.


Related News: മാരകായുധങ്ങളുമായി രണ്ട് പേര്‍; അരിക്കുളത്ത് അടച്ചിട്ട വീട്ടില്‍ മോഷണ ശ്രമം, കള്ളന്‍ കയറുന്നത് നാലാം തവണ


കഴിഞ്ഞ മൂന്നു തവണയും കള്ളന്‍ കയറിയപ്പോള്‍ നിരവധി നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു. വീടിന്റെ മുന്നിലെ വാതിലടക്കം മോഷ്ടാക്കള്‍ അടിച്ചു തകര്‍ത്തിരുന്നു. അന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും തെളിവുകള്‍ ഒന്നും ലഭിക്കാതിരുന്നതിനാല്‍ തുടരഷണം നടന്നിരുന്നില്ല.

സംഭവത്തില്‍ കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് വീട്ടുടമ. സി.സി.ടിവി ദൃശ്യങ്ങളടക്കം പോലീസിന് കൈമാറിയിട്ടുണ്ട്.

വീഡിയോ കാണാം: