Tag: Theft
പൂക്കാട് മോഷണം; സൂചന ലഭിച്ചത് പ്രതികളിലൊരാളെ മറ്റൊരു കേസില്‍ പിഷാരികാവിലെത്തിച്ച് തെളിവെടുക്കുന്നതിനിടെ, തമിഴ്‌നാട് പൊലീസില്‍ നിന്ന് ലഭിച്ച വിവരങ്ങളും നിര്‍ണായകമായി
പൂക്കാട്: പൂക്കാട് വീടുകളിലെ മോഷണക്കേസിലെ പ്രതികളിലേക്കെത്തിയത് തമിഴ്‌നാട് പൊലീസുമായി ബന്ധപ്പെട്ട് അന്തര്‍ സംസ്ഥാന മോഷ്ടാക്കളുടെ വിവരം ശേഖരിച്ച്. കേസില്‍ തഞ്ചാവൂര്‍ സെങ്കിപ്പെട്ടിയിലെ മുത്തു, തഞ്ചാവൂര്‍ വല്ലം എം.ജി.ആര്‍ നഗറിലെ വിജയന്‍, കൂട്ടാളിയായ മണി എന്നിവരെ പൊലീസ് പിടൂകൂടിയിട്ടുണ്ട്. തലശ്ശേരിയിലെ മറ്റൊരു കേസില്‍ കഴിഞ്ഞദിവസം ധര്‍മ്മടം പൊലീസാണ് മണിയെ പിടികൂടിയത്. ഇയാളെ പിഷാരികാവിലെത്തിച്ച് തെളിവെടുക്കുന്നതിനിടെയാണ് പൂക്കാട് നടന്ന
ഇരുവീട്ടിലും കള്ളന്‍ കയറിയത് അടുക്കള വാതില്‍വഴി, ബൈക്ക് നഷ്ടപ്പെട്ടെന്ന് മനസിലായത് ഏറെ നേരത്തിനുശേഷം; പൂക്കാട്ടെ മോഷണത്തെക്കുറിച്ച് വീട്ടുകാര്‍ പറയുന്നു
പൂക്കാട്: പൂക്കാട് മോഷണം നടന്ന വീടുകളില്‍ മോഷ്ടാവ് അകത്തുകയറിയത് അടുക്കള ഭാഗത്തെ വാതില്‍ പൊളിച്ചത് വീട്ടുകാര്‍. പിന്‍വശത്തെ വാതിലും ഗ്രില്‍സുള്ള വീടുകളില്‍ ഗ്രില്‍സും തകര്‍ത്തശേഷമാണ് മോഷ്ടാവ് അകത്തേക്ക് കടന്നത്. മഴയായതുകൊണ്ടാവാം ശബ്ദം പോലും കേട്ടിരുന്നില്ലെന്നും വീട്ടുകാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പൂക്കാട് കലാലയത്തിന് സമീപമുള്ള നിതിന്റെ വീട്ടില്‍ നിന്നും ബൈക്കാണ് നഷ്ടപ്പെട്ടത്. അകത്തുകയറി
പൂക്കാട് രണ്ടുവീടുകളില്‍ മോഷണം; ബൈക്കും പത്തുപവനിലേറെ വരുന്ന സ്വര്‍ണാഭരണങ്ങളും നഷ്ടമായി
പൂക്കാട്: പൂക്കാട് രണ്ടുവീടുകളില്‍ മോഷണവും ഒരു വീട്ടില്‍ മോഷണ ശ്രമവും. പഴയ ഉര്‍വശിയുടെ കിഴക്ക് ഭാഗത്തും പൂക്കാട് കലാലയത്തിന് സമീപവും വി.ഐ.പി തെക്കേലാട്ട് റോഡിലുമായി മൂന്നുവീടുകളിലാണ് കള്ളന്‍ കയറിയത്. പുലര്‍ച്ചെ രണ്ടുമണിക്ക് ശേഷമായിരുന്നു സംഭവം. വീറുവീട്ടില്‍ ഇ.പി.ശ്രീധരന്‍ മാഷുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണം നഷ്ടമായത്. വീടിനകത്തു കയറിയ കള്ളന്‍ അലമാരയില്‍ നിന്നും സ്വര്‍ണ്ണം മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
കൊടുവാളുമായി വീടിന്റെ പിന്നാമ്പുറത്ത് ഒളിച്ച മോഷ്ടാവ് അയനിക്കാട് സ്വദേശിനിയുടെ സ്വര്‍ണമാല കവര്‍ന്നതായി പരാതി
പയ്യോളി: കൊടുവാളുമായി വീടിന്റെ പിന്നാമ്പുറത്ത് ഒളിച്ച മോഷ്ടാവ് യുവതിയുടെ സ്വര്‍ണമാല കവര്‍ന്നതായി പരാതി. അയനിക്കാട് നര്‍ത്തലന കലാലയത്തിന് സമീപം കമ്പിവളപ്പില്‍ സുരേഷിന്റെ ഭാര്യ ലിന്‍സിയുടെ മാലയാണ് കവര്‍ന്നത്. തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. രാത്രി ഭക്ഷണം കഴിച്ചശേഷം മാലിന്യം കളയാന്‍ വീടിന് പിന്നിലെത്തിയതായിരുന്നു ലിന്‍സി. കുളിമുറിക്ക് പിറകില്‍ ഒളിച്ചുനിന്നയാള്‍ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്
സിനിമാ സ്‌റ്റൈലില്‍ സിനിമാ ഡിസ്ട്രിബ്യൂഷന്‍ മാനേജറെ തടഞ്ഞു, 30000രൂപയുടെ ഫോണ്‍ കവര്‍ന്നു; രണ്ട്‌പേര്‍ കോഴിക്കോട് പിടിയില്‍
കോഴിക്കോട്: പുതിയറയിലെ സിനിമാ ഡിസ്ട്രിബ്യൂഷന്‍ കമ്പനി മാനേജറെ തടഞ്ഞുവെക്കുകയും മൊബൈല്‍ ഫോണ്‍ കവരുകയും ചെയ്ത രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. മഞ്ചേരി മേലാക്കം സ്വദേശി അയ്യൂബ്(37), താഴേ ചേളാരി സ്വദേശിയായ ബാബു രാജ് എന്ന ബംഗാളി ബാബു(37) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്നും ഫോണ്‍ കണ്ടുകിട്ടിയിട്ടുണ്ട്. കോഴിക്കോട് കസബ പൊലീസാണ് പ്രതികളെ പിടികൂടിയത്. സംഭവം
പട്ടാപ്പകല്‍, വീട്ടുജോലിയ്ക്കിടെ ശബ്ദം കേട്ട് നോക്കിയപ്പോള്‍ മുറിയിലൊരാള്‍; ഏവരേയും ഞെട്ടിച്ച് മുക്കത്തെ വീട്ടില്‍ നടന്ന മോഷണം
മുക്കം: രാത്രിസമയത്തോ, വീട്ടില്‍ ആരുമില്ലാത്തപ്പോഴോ ഒന്നുമല്ല, വീട്ടില്‍ ആളുകള്‍ ഉള്ള സമയത്തും മോഷണം നടക്കാം. മുക്കത്തെ വീട്ടില്‍ കഴിഞ്ഞദിവസം രാവിലെ പത്തുമണിയോടെ നടന്ന മോഷണ സംഭവം ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. കയ്യിട്ടാപ്പൊയിലില്‍ മരപ്പാടിമ്മല്‍ വിലാസിനിയുടെ വീട്ടിലാണ് കള്ളന്‍കയറിയത്. അലമാരയിലുണ്ടായിരുന്ന 2000 രൂപയും കുട്ടിയുടെ സ്വര്‍ണവളയുമാണ് നഷ്ടമായത്. വിലാസിനിയെ കണ്ടതോടെ ഇയാള്‍ മുന്‍വശത്തെ വാതില്‍ തുറന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവന്ന മോഷണക്കേസ് പ്രതി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു; മുങ്ങിയത് കൈവിലങ്ങുമായി
കോഴിക്കോട്: കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവന്ന മോഷണക്കേസ് പ്രതി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടു. കൊണ്ടോട്ടി സ്വദേശി ഷിജില്‍ ആണ് പൊലീസിനെ വെട്ടിച്ച് മുങ്ങിയത്. വ്യാഴാഴ്ച രാവിലെ 10.25 ഓടെയായിരുന്നു സംഭവം. പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി. കണ്ണൂര്‍ ജയിലില്‍ നിന്നുമാണ് ഷിജിലിനെ കൊണ്ടുവന്നത്. ഇതര സംസ്ഥാന തൊഴിലാളിയെ തടഞ്ഞുനിര്‍ത്തി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലെ
വടകരയിലെ വീട്ടില്‍ നിന്നും മോഷണംപോയ എട്ടുപവന്‍ സ്വര്‍ണാഭരണം അലക്കുകല്ലിനു സമീപം ബക്കറ്റില്‍ ഉപേക്ഷിച്ചനിലയില്‍
വടകര: മേമുണ്ടയില്‍ വീട്ടില്‍ നിന്നും മോഷണംപോയ സ്വര്‍ണാഭരണങ്ങള്‍ രണ്ടു ദിവസത്തിനു ശേഷം വീടിനുപിറകിലെ ബക്കറ്റില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. മേമുണ്ട ലോകനാര്‍കാവ് ഹെല്‍ത്ത് സെന്ററിന് സമീപം കിടഞ്ഞോത്ത് അനില്‍കുമാറിന്റെ വീട്ടില്‍നിന്ന് മോഷ്ടിച്ച സ്വര്‍ണാഭരണങ്ങളാണ് ബക്കറ്റില്‍ നിന്നും ലഭിച്ചത്. ശനിയാഴ്ച പകല്‍ വീട്ടുകാര്‍ പുറത്തുപോയ സമയത്താണ് അലമാരയില്‍ സൂക്ഷിച്ച ആഭരണങ്ങള്‍ മോഷണംപോയത്. എട്ടുപവന്‍ സ്വര്‍ണാഭരണമാണ് നഷ്ടപ്പെട്ടിരുന്നത്. സംഭവത്തില്‍ പോലീസ്
താമരശ്ശേരിയിലെ ജ്വല്ലറി തുരന്ന് 50 പവന്‍ കവര്‍ന്ന സംഭവം; മുഖ്യപ്രതി പിടിയില്‍
താമരശ്ശേരി: താമരശ്ശേരിയിലെ ജ്വല്ലറികളില്‍ കവര്‍ച്ച നടത്തിയ സംഘത്തിലെ പ്രധാന പ്രതി പിടിയില്‍. പൂനൂര്‍ പാലം തലക്കല്‍ നവാഫ് (27) ആണ് പിടിയിലായത്. താമരശ്ശേരി ടൗണിലെ റന ഗോള്‍ഡ്, ഈങ്ങാപ്പുഴയിലെ കുന്നുമ്മല്‍ ജ്വല്ലറി എന്നീ ജ്വല്ലറികളില്‍ കവര്‍ച്ച നടത്തിയ സംഘത്തിലെ പ്രധാനിയാണ് ഇയാള്‍. താമരശ്ശേരി പള്ളിപ്പുറം വാടക കോര്‍ട്ടേഴ്‌സില്‍ നിന്നുമാണ് ഇയാള്‍ പിടിയിലായത്. കോഴിക്കോട് റൂറല്‍ എസ്.പി
ഒരാഴ്ചയ്ക്കിടെ മൂന്ന് ക്ഷേത്രങ്ങളില്‍ മോഷണം; പ്രതി ഇപ്പോഴും കാണാമറയത്ത്, ഇടവേളയ്ക്കുശേഷം കൊയിലാണ്ടിയില്‍ മോഷണ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു
പൊയില്‍ക്കാവ്: ചെറിയ ഇടവേളയ്ക്കുശേഷം കൊയിലാണ്ടിയില്‍ മോഷണസംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണ് മോഷണങ്ങള്‍ നടക്കുന്നത്. കൊയിലാണ്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൂന്ന് ക്ഷേത്രങ്ങളിലാണ് ഒരാഴ്ചയ്ക്കിടെ മോഷണം നടന്നത്. ജനുവരി 28ന് നടന്ന ആദ്യ മോഷണ സംഭവത്തില്‍ തന്നെ പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. കുറുവങ്ങാട് പുതിയകാവില്‍ ക്ഷേത്രത്തിലാണ് ജനുവരി 28ന് മോഷണം നടന്നത്. പരാതി നല്‍കിയതിന് പിന്നാലെ പൊലീസും