താമരശ്ശേരിയില്‍ വീണ്ടും ജ്വല്ലറി കവര്‍ച്ച; അരക്കിലോയിലേറെ തൂക്കംവരുന്ന ആഭരണങ്ങള്‍ നഷ്ടമായി


താമരശ്ശേരി: താമരശ്ശേരിയില്‍ വീണ്ടും വന്‍ ജ്വല്ലറി കവര്‍ച്ച. കാരാടി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള സിയ ഗോള്‍ഡ് വര്‍ക്സ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. അരക്കിലോയിലധികം വെള്ളി ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ജ്വല്ലറിയുടെ പൂട്ട് തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്. ലോക്കര്‍ തകര്‍ക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെങ്കിലും വിജയിച്ചില്ല.

താമരശ്ശേരി പൊലീസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു.