വാഹനത്തിനടുത്തെത്തി ഹെല്‍മറ്റെടുത്ത് തലയില്‍വെച്ചു, ആളെക്കണ്ടതോടെ സ്ഥലംവിട്ടു; കൊയിലാണ്ടിയില്‍ നടന്ന ഹെല്‍മറ്റ് മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കാണാം


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നടന്ന ഹെല്‍മറ്റ് മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ഫിറ്റ്‌നസ് ജിം പരിസരത്തുവെച്ച് സ്‌കൂട്ടറില്‍ വെച്ചിരുന്ന ഹെല്‍മറ്റ് മോഷ്ടിക്കുന്നതാണ് സി.സി.ടി.വിയില്‍ കാണുന്നത്. ഇന്നലെ രാത്രി 8.30 ഓടെയാണ് സംഭവം.

മുചുകുന്ന് സ്വദേശി രതിലാലിന്റെ ഹെല്‍മറ്റാണ് നഷ്ടമായത്. ജിമ്മിലേക്ക് പോകുമ്പോള്‍ വാഹനത്തില്‍ വെച്ചതായിരുന്നു. തിരിച്ചുവന്ന് ഹെല്‍മറ്റ് കാണാതായതോടെ സി.സി.ടി.വി ദൃശ്യം പരിശോധിക്കുകയായിരുന്നു.