Tag: Thalassery

Total 8 Posts

കണ്ണൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തിയ കേസ്; ഒമ്പത് ബിജെപി – ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാർ, ശിക്ഷാ വിധി 7ന്

തലശ്ശേരി: കണ്ണൂർ കണ്ണപുരം ചുണ്ടയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ആലിച്ചി ഹൗസിൽ റിജിത്ത് ശങ്കരനെ (25) വെട്ടി കൊലപ്പെടുത്തിയ കേസിൽ 9 ബിജെപി -ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാർ. കണ്ണപുരം ചുണ്ട വയക്കോടൻ വീട്ടിൽ വി.വി.സുധാകരൻ (56), കോത്തില താഴെവീട്ടിൽ ജയേഷ് (39), ചാങ്കുളത്ത് പറമ്പിൽ സി.പി.രഞ്ജിത്ത് (42), പുതിയപുരയിൽ പി.പി.അജീന്ദ്രൻ (50), ഇല്ലിക്കവളപ്പിൽ ഐ.വി.അനിൽകുമാർ (51), പുതിയപുരയിൽ

വിവാഹമോചനത്തിനായി സമീപിച്ച കോഴിക്കോട് സ്വദേശിനിയെ പീഡിപ്പിച്ചു; തലശ്ശേരി കോടതിയിലെ രണ്ട് അഭിഭാഷകര്‍ അറസ്റ്റില്‍

തലശ്ശേരി: വിവാഹമോചന കേസില്‍ വക്കാലത്തിനെത്തിയ സ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ തലശ്ശേരി ബാറിലെ രണ്ട് അഭിഭാഷകര്‍ അറസ്റ്റില്‍. അഭിഭാഷകരായ എം.ജെ ജോണ്‍സണ്‍, കെ.കെ ഫിലിപ്പ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിവാഹ മോചന കേസുമായി എത്തിയ കോഴിക്കോട് സ്വദേശിനിയെ ഓഫീസിലും വീട്ടിലും വെച്ച് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. യുവതിയുടെ പരാതിയില്‍ തലശ്ശേരി പോലീസ് കേസെടുത്തെങ്കിലും പ്രതികള്‍ ഹാജരായിരുന്നില്ല. പിന്നാലെ

ഉദ്ഘാടനത്തിന് പിന്നാലെ അപകടം: തലശ്ശേി – മാഹി ബൈപാസിലെ മേല്‍പ്പാതയില്‍ നിന്ന് വീണ് പതിനെട്ടുകാരന് ദാരുണാന്ത്യം

തലശ്ശേരി: ഇന്നലെ ഉദ്ഘാടനം ചെയ്ത തലശ്ശേരി – മാഹി ബൈപാസില്‍ നിന്നും താഴേക്ക് വീണ് വിദ്യാര്‍ത്ഥി മരിച്ചു. തോട്ടുമ്മല്‍ പുല്ല്യോട്‌ റോഡ് ജമ്മത്ത് ഹൗസില്‍ മുഹമ്മദ് നിദാന്‍ ആണ് മരിച്ചത്. പതിനെട്ട് വയസായിരുന്നു. തിങ്കളാഴ്ച രാത്രി നിട്ടൂര്‍ ബാലം ഭാഗത്ത് വച്ച് ബൈപ്പാസിലെ മേല്‍പ്പാതകള്‍ക്കിടയിലെ വിടവിലൂടെ താഴേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും

ഓണപ്പരീക്ഷയ്ക്കെത്തിയ ഒന്നാം ക്ലാസുകാരിയെ ലഹരി നൽകി മയക്കി പീഡിപ്പിച്ചു; തലശ്ശേരിയിൽ യുവാവ് അറസ്റ്റിൽ

തലശ്ശേരി: ഒന്നാം ക്ലാസുകാരിയെ ലഹരി പാനീയം നല്‍കി മയക്കിയ ശേഷം ശാരീരികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ജന്നത്ത് ഹൗസില്‍ ടി.കെ നിഷാബ്(34) ആണ് അറസ്റ്റിലായത്. ഓണപ്പരീക്ഷയ്ക്ക് സ്‌ക്കൂളിലെത്തിയ കുട്ടിയെ ലഹരി പാനീയം നല്‍കി മയക്കിയശേഷം പ്രതി പീഡിപ്പിക്കുകയായിരുന്നു. പരീക്ഷാ സമയത്ത് സ്‌ക്കൂളിലെ ഓഫീസ് ക്ലര്‍ക്കായി ജോലി ചെയ്യുകയായിരുന്നു പ്രതി. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്നാണ്

വ്യാപാരിയെ വിളിച്ചു വരുത്തി കൊള്ളയടിച്ചു ; തലശ്ശേരിയിൽ ഹണി ട്രാപ്പ് നടത്തിയ പത്തൊൻപതുകാരിയടക്കം നാലുപേർ അറസ്റ്റിൽ

തലശ്ശേരി; ഹണിട്രാപ്പില്‍ നാല് അംഗ സംഘത്തെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പൊലീസ്. തലശേരി നഗരത്തിലേക്ക് കണ്ണൂര്‍ പുതിയതെരു ചിറക്കലിലെ വ്യാപാരിയെ സ്ത്രീകളുടെ ശബ്ദത്തില്‍ ഫോണ്‍ ചെയ്തുവിളിച്ചുവരുത്തി കൊളളയടിച്ച സംഘത്തെയാണ് പൊലിസ് പിടികൂടിയത്. ബുധനാഴ്ച വൈകുന്നേരമാണ് കേസിന് ആസ്പദമായ സംഭവം. സംഘത്തിലെ യുവതി 56-കാരനായ വ്യാപാരിയോട് കാറുമായി വരാന്‍ ആവശ്യപ്പെടുകയായിരുന്നു. കാറില്‍ സഞ്ചരിക്കുന്നതിനിടെ മൂന്നംഗ സംഘവും കയറുകയുമായിരുന്നു. ഇതിനിടെ

കൈവീശിയടിച്ചു, അസഭ്യം വിളിച്ചു; തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറെ രോഗി ആക്രമിച്ചതായി പരാതി

തലശ്ശേരി: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ രോഗി ഡോക്ടറെ ആക്രമിച്ചതായി പരാതി. വാഹനാപകടത്തെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെത്തിച്ച പാലയാട് പാറപ്രം സ്വദേശി മഹേഷാണ് ചികിത്സ നല്‍കുന്നതിനിടെ ഡോക്ടര്‍ക്ക് നേരെ അതിക്രമം നടത്തിയത്. ഇയാള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും ഡോക്ടര്‍ പറയുന്നു. ഡോ. അമൃതരാജിയെന്ന വനിതാ ഡോക്ടറാണ് പരാതി നല്‍കിയത്. പുലര്‍ച്ചെ 2.30 മണിയോടെയാണ് വാഹന അപകടത്തില്‍ പരിക്ക് പറ്റിയ മഹേഷിനെ

മയക്കുമരുന്നുമായി കൊയിലാണ്ടി സ്വദേശികളായ മൂന്ന് യുവാക്കള്‍ തലശ്ശേരിയില്‍ പിടിയില്‍; പിടികൂടിയത് 0.917 ഗ്രാം ബ്രൗണ്‍ ഷുഗര്‍

തലശ്ശേരി: കൊയിലാണ്ടി സ്വദേശികളായ മൂന്ന് യുവാക്കളെ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തു. തലശ്ശേരിയില്‍ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. മാടാക്കര ജുമാ മസ്ജിദ് പരിസരത്തെ മണിയേക്കല്‍ വീട്ടില്‍ എം.കെ.മുന്‍ഷിദ് (23), സി.ടി.ജുനൈസ് (25), എ.ആര്‍.മന്‍സൂര്‍ (25) എന്നിവരാണ് അറസ്റ്റിലായത്. തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് ഇവരെ പിടികൂടിയത്. 0.917 ഗ്രാം ബ്രൗണ്‍ ഷുഗറാണ് ഇവരില്‍ നിന്ന്

ബസില്‍ കയറ്റാതെ വിദ്യാര്‍ഥികളെ മഴയത്ത് നിര്‍ത്തി; തലശേരിയില്‍ സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു, പതിനായിരം പിഴയും ചുമത്തി

തലശേരി: തലശേരിയില്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതെ മഴയത്ത് നിര്‍ത്തിയ സംഭവത്തില്‍ സ്വകാര്യ ബസ്സിനെതിരെ പൊലീസ് നടപടി. ബസ് തലശേരി പൊലീസ് കസ്റ്റഡിയിലെടുക്കുകയും ബസ് ഉടമയ്ക്ക് പതിനായിരം രൂപ പിഴയും ചുമത്തുകയും ചെയ്തു. വിഷയത്തില്‍ ബാലാവകാശ കമ്മീഷന്‍ കൂടി ഇടപെട്ടിട്ടുണ്ട്. വിദ്യാര്‍ഥികള്‍ പാസ് നല്‍കി യാത്ര ചെയ്യുന്നു എന്നതുകൊണ്ട് അവരെ രണ്ടാംതരം ആളുകളായി കണക്കാക്കുന്നു. കണ്ടക്ടറും ക്ലീനറുമൊക്കെ