Tag: special story

Total 6 Posts

സൈക്കിള്‍ വാങ്ങാനായി സ്വരുക്കൂട്ടിയ തുക കുഞ്ഞനുജന് നല്‍കിയ കുരുന്നുകൾ, തേങ്ങ വിറ്റും ഓട്ടോറിക്ഷ ഓടിച്ചും കുറി നടത്തിയും ചികിത്സയ്ക്കായി ധനസമാഹരണം; പുഞ്ചിരി ബാക്കിയാക്കി ധാര്‍മ്മിക് വിട വാങ്ങുമ്പോള്‍ കരച്ചിലടക്കാനാകാതെ നാട്

സ്വന്തം ലേഖകൻ കൊയിലാണ്ടി: നാല് വയസ് മാത്രമേ കുഞ്ഞു ധാര്‍മ്മികിന് ഉണ്ടായിരുന്നുള്ളു. എല്ലാ കുരുന്നുകളെയും പോലെ ചിരിച്ചുകളിച്ച് നമുക്ക് ചുറ്റും ഓടിക്കളിച്ച് നടക്കേണ്ട പ്രായം. എന്നാല്‍ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ വിധി ധാര്‍മ്മികിനോട് ക്രൂരത കാണിച്ചു. രണ്ട് വയസാവുമ്പോഴാണ് ധാര്‍മ്മികിന് രക്താര്‍ബുദം (ലുക്കീമിയ) എന്ന രോഗം സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തില്‍ തലശ്ശേരിയിലെ മലബാര്‍ ക്യാന്‍സര്‍ സെന്ററിലെ ചികിത്സയിലൂടെ അവന്‍

‘ഹെല്‍മറ്റ് ഊരിയപ്പോള്‍ കണ്ടത് തലയില്‍ കടിച്ച് തൂങ്ങിക്കിടക്കുന്ന വെള്ളിക്കെട്ടനെ, പ്രചരിച്ച വാര്‍ത്തകളിലെ പല കാര്യങ്ങളും തെറ്റാണ്’; ബൈക്ക് ഓടിക്കുന്നതിനിടെ പാമ്പ് കടിയേറ്റ രാഹുല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

സ്വന്തം ലേഖകൻ കൊയിലാണ്ടി: ചന്ദ്രയാന്‍-3 ദൗത്യം കഴിഞ്ഞാല്‍ ഇന്ന് കേരളത്തിലെ മിക്ക ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളിലെയും വാര്‍ത്താ കേന്ദ്രം ഒരു കൊയിലാണ്ടിക്കാരനായിരുന്നു. ബൈക്ക് ഓടിക്കുമ്പോള്‍ പാമ്പ് കടിയേല്‍ക്കുകയും തുടര്‍ന്ന് ചികിത്സയ്ക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങി വന്ന നടുവത്തൂര്‍ സ്വദേശി രാഹുലായിരുന്നു അത്. എല്ലാവരും ഞെട്ടലോടെയാണ് ആ വാര്‍ത്ത വായിച്ചത്. ബൈക്ക് ഓടിക്കുമ്പോള്‍ പാമ്പുകടിയേറ്റെന്ന സംഭവം ശരിയാണെങ്കിലും

”പുരസ്‌കാര നേട്ടത്തില്‍ സന്തോഷം, ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിയത് ഗുണം ചെയ്തു” മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള കൊയിലാണ്ടി താലൂക്ക് ഭരണകൂടത്തിന്റെ പുരസ്‌കാരം നേടി കീഴരിയൂര്‍ സ്വദേശി ശ്രീജിത്ത്

കൊയിലാണ്ടി: ഏല്‍പ്പിച്ച കര്‍ത്തവ്യങ്ങള്‍ ഉത്തരവാദിത്തത്തോടെ ചെയ്യാനാണ് ശ്രമിച്ചതെന്ന് കൊയിലാണ്ടി താലൂക്ക് റവന്യൂ ഭരണകൂടം ഏര്‍പ്പെടുത്തിയ 2022-23 വര്‍ഷത്തെ മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള പുരസ്‌കാരം നേടിയ ശ്രീജിത്ത് വി.ജി. ഇത്തരമൊരു അംഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. താലൂക്കിലെ 31 വില്ലേജ് ഓഫീസുകളില്‍ നിന്നാണ് ബാലുശ്ശേരി വില്ലേജ് ഓഫീസരായ ശ്രീജിത്തിനെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. കീഴരിയൂര്‍ സ്മിത നിവാസില്‍

ചില ചിത്രങ്ങൾ ചരിത്രത്തിന്റെ അടയാളപ്പെടുത്തലുകൾ കൂടിയാണ്; പഴയ പയ്യനാട് മുൻസിഫ് കോടതിക്ക് 1913 ൽ പുതിയ കെട്ടിടമുയർന്നപ്പോൾ മുൻസിഫും ജീവനക്കാരുമെല്ലാം ചേർന്ന് കോടതി മുറ്റത്തു നിന്നൊരു ഫോട്ടോയെടുത്തു, കൊയിലാണ്ടി കോടതിയിൽ നിന്നുള്ള ഒരു അപൂർവ്വ ചിത്രം ഇതാ, ഒപ്പം ആ ‘മാവ് മുത്തശ്ശി’യുടെ യൗവന കാലവും കാണാം

സ്വന്തം ലേഖിക ഓര്‍മ്മകളെ സൂക്ഷിക്കുന്നതിനുള്ള ഏറ്റവും എളുപ്പമുള്ള വഴിയാണ് ഫോട്ടോകള്‍, ചിലപ്പോള്‍ അത് ചില ചരിത്രങ്ങളെ കൂടി അടയാളപ്പെടുത്തും, ആ ഫോട്ടോഗ്രാഫര്‍ പോലും അറിയാതെ. അങ്ങനെയൊരു ചിത്രം പരിചയപ്പെടുത്താം, നൂറ്റിപ്പത്ത് കൊല്ലം മുമ്പുള്ള കൊയിലാണ്ടിയുടെ അടയാളം സൂക്ഷിച്ച ചിത്രം. കൊയിലാണ്ടിയിലെ കോടതിക്ക് മുമ്പില്‍ നിന്നും 1913 ല്‍ എടുത്തുതെന്ന് കരുതുന്ന ഈ ചിത്രം അവിടെ ജോലി

‘പ്രവചനമൊക്കെ മെസി ഫാൻസിന് സിമ്പിളല്ലേ, കളി ഷൂട്ടൗട്ടിലെത്തിയപ്പൊ ഭയങ്കര കോണ്‍ഫിഡന്‍സായി, അര്‍ജന്റീന ജയിച്ചപ്പൊ മനസ് നിറഞ്ഞു’; ഖത്തര്‍ ലോകകപ്പ് ഫൈനലിന്റെ സ്‌കോര്‍ കൃത്യമായി പ്രവചിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ച നടുവണ്ണൂരിലെ ആയിഷ ഐഫ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് മനസ് തുറക്കുന്നു

സ്വന്തം ലേഖകൻ നടുവണ്ണൂര്‍: പുള്ളാവൂര്‍ പുഴയില്‍ ഉയര്‍ത്തിയ അര്‍ജന്റീനയുടെ സൂപ്പര്‍ താരം മെസിയുടെ കട്ടൗട്ടിനെക്കാള്‍ വലിയ ഒരാളുണ്ട് ഇപ്പോള്‍ നടുവണ്ണൂരില്‍. ആയിഷ ഐഫ എന്ന കൊച്ചുമിടുക്കി. ഇന്നലെ നടന്ന ഖത്തര്‍ ലോകകപ്പിന്റെ ഫൈനല്‍ മത്സരത്തിന്റെ സ്‌കോര്‍ കൃത്യമായി പ്രവചിച്ചാണ് ആയിഷ വാര്‍ത്തകളിലും അര്‍ജന്റീനാ ആരാധകരുടെ മനസിലും ഇടം പിടിച്ചത്. പേരുകേട്ട ഫുട്‌ബോള്‍ നിരീക്ഷകര്‍ പോലും വമ്പന്മാര്‍

‘അത്രമേൽ സ്നേഹിച്ചതിന് ശേഷം പ്രാണൻ എടുക്കാൻ നിങ്ങൾക്ക് എങ്ങനെയാണ് കഴിയുന്നത്’? പ്രണയ ദിനത്തിൽ ശ്രദ്ധേയമായി പ്രതിപക്ഷ നേതാവിന്റെ കുറിപ്പ്

കോഴിക്കോട്: ഇന്ന് ഫെബ്രുവരി14, ലോകമെമ്പാടും വാലന്റൈൻ ദിനം ആഘോഷിക്കുകയാണ്. പരസ്പരം സ്നേഹം പങ്കുവെയ്ക്കുന്ന, പ്രണയം മനസ്സിൽ സൂക്ഷിച്ചിരിക്കുന്നവർ തമ്മിൽ മനസ്സു തുറക്കുന്ന ദിനം. എന്നാൽ പ്രണയം പരസ്പരം താങ്ങാകുകയും കൈപിടിച്ചുയർത്തുന്നതിനും സാക്ഷ്യം വഹിച്ചത് പോലെ പ്രണയം പലപ്പോഴും പകയായി മാറുന്നതും കഴിഞ്ഞ വർഷം കേരളത്തെ നടുക്കുന്ന കാഴ്ചയായിരുന്നു. പ്രണയമെന്ന പേരിൽ ആരംഭിച്ച് ആസിഡിലെരിഞ്ഞൊടുങ്ങുന്നതും കത്തി മുനയിൽ