Tag: Social Security Pension

Total 5 Posts

ഓണത്തിന് മുന്നോടിയായി രണ്ട് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യും; ധനവകുപ്പ് അനുവദിച്ചത് 1762 കോടി രൂപ 

കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിനായി ധനവകുപ്പ് തുക അനുവദിച്ചു. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിന് വേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നതിനായി 212 കോടി രൂപയുമുള്‍പ്പെടെ 1,762 കോടി രൂപയാണ് അനുവദിച്ചത്. 60 ലക്ഷത്തോളം പേര്‍ക്കാണ് 3,200 രൂപ വീതം പെന്‍ഷന്‍ ലഭിക്കുക. ഓഗസ്റ്റ് രണ്ടാം വാരം ആരംഭിച്ച് ഓഗസ്റ്റ്

പെൻഷൻ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്: അക്ഷയ കേന്ദ്രങ്ങളിൽ മസ്റ്ററിങ് പുനരാരംഭിച്ചു; അവസാന തിയ്യതി ജൂൺ 30

കോഴിക്കോട്: നിർത്തിവച്ചിരുന്ന പെൻഷൻ മസ്റ്ററിങ് അക്ഷയ കേന്ദ്രങ്ങളിലൂടെ വീണ്ടും ആരംഭിച്ചു. സ്വകാര്യ ഓൺലൈൻ കേന്ദ്രങ്ങളും പൊതുസേവന കേന്ദ്രങ്ങളും പെൻഷൻ മസ്റ്ററിങ് തങ്ങൾക്കുകൂടി നൽകണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയതിനെ തുടർന്ന് പെൻഷൻ മസ്റ്ററിങ് താൽക്കാലികമായി ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. സർക്കാറിന്റെ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവരും ക്ഷമനിധി പെൻഷൻ വാങ്ങുന്നവരും മസ്റ്ററിങ് ചെയ്യേണ്ടതാണ്. 2022 ഡിസംബർ 31 കാലയളവിലുള്ള

കേന്ദ്രത്തിന്റെ 200 രൂപ അക്കൗണ്ടിലെത്തിയില്ല, സംസ്ഥാന സര്‍ക്കാര്‍ 1400 രൂപ വാര്‍ധക്യ പെന്‍ഷന്‍ നല്‍കിത്തുടങ്ങി; ഗ്യാസ് സബ്‌സിഡി പോലെയാകുമോ കേന്ദ്രത്തിന്റെ പെന്‍ഷന്‍ വിഹിതമെന്ന് ആശങ്ക

കൊയിലാണ്ടി: സാമൂഹ്യക്ഷേമ പെന്‍ഷനിലേക്കായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിഹിതം ഗുണഭോക്താക്കളിലേക്ക് ഇനിയും എത്തിയില്ല. വിഷു പടിവാതില്‍ക്കല്‍ എത്തിയിട്ടും പെന്‍ഷന്‍ തുകയിലെ കേന്ദ്രവിഹിതം കിട്ടാത്തതിന്റെ നിരാശയിലാണ് സാധാരണക്കാര്‍. അതേസമയം സംസ്ഥാനസര്‍ക്കാര്‍ വിഹിതമായ 1400 രൂപ പെന്‍ഷന്‍ വാങ്ങുന്നവരുടെ അക്കൗണ്ടുകളില്‍ കഴിഞ്ഞ ദിവസം എത്തി. ഈ മാസം മുതലാണ് സാമൂഹ്യ പെന്‍ഷനുകളിലെ കേന്ദ്രവിഹിതം പ്രത്യേകം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. പെന്‍ഷന്‍

സാമൂഹികസുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരാണോ? വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെങ്കില്‍ ഇനി മുതല്‍ പെന്‍ഷന്‍ ഇല്ല

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താള്‍ക്ക് തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കാന്‍ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്ത സാമൂഹികസുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളെ പദ്ധതിയില്‍ നിന്ന് അടുത്തമാസം പുറത്താക്കും. ഈ മാസം 28 ആണ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനുളള അവസാന തീയ്യതി. ഒരു ലക്ഷം രൂപ കുടുംബ വരുമാന പരിധി കര്‍ശനമാക്കാനാണ് തീരുമാനം. വരുമാന

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരാണോ? അനര്‍ഹരാണെങ്കില്‍ നിങ്ങള്‍ ഇനി പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് പുറത്താകും; നിബന്ധനകള്‍ അറിയാം

കോഴിക്കോട്: അര്‍ഹതയില്ലാതെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരെ കണ്ടെത്താനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശനമാക്കി. അനര്‍ഹരെ കണ്ടെത്തി എത്രയുംവേഗം അവരെ പുറത്താക്കാനാണ് തീരുമാനം. നിലവില്‍ ഒരാള്‍ക്ക് മാസംതോറും 1600 രൂപയാണ് പെന്‍ഷനായി നല്‍കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ അനര്‍ഹര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ കോടികള്‍ ചെലവിടുന്നതിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. നിലവില്‍ സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ