Tag: Social Media

Total 6 Posts

‘മതി ടീച്ചറേ… പോരാ ഇത് മുഴുവന്‍ കഴിക്കണം’; പരിക്കേറ്റ് കൈക്ക് പ്ലാസ്റ്ററിട്ട വിദ്യാര്‍ത്ഥിക്ക് ഭക്ഷണം വാരിക്കൊടുത്ത് അധ്യാപിക, വൈറലായി കാരയാട് യു.പി സ്‌കൂളിൽ നിന്നുള്ള ദൃശ്യങ്ങള്‍ (വീഡിയോ കാണാം)

മേപ്പയ്യൂർ: പരിക്കേറ്റതിനെ തുടർന്ന് കെെക്ക് പ്ലാസ്റ്ററിട്ട വിദ്യാർത്ഥിക്ക് ചോറ് വാരിക്കൊടുക്കുന്ന ടീച്ചറുടെ ദൃശ്യങ്ങൾ വെെറലാവുന്നു. കാരയാട് യു.പി സ്കൂളിലെ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രശംസ പിടിച്ചുപറ്റുന്നത്. ടീച്ചർ വിദ്യാർത്ഥിക്ക് ഉച്ചഭക്ഷണം വാരിക്കൊടുക്കുന്നതാണ് വീഡിയോയിലുള്ളത്. സ്കൂളിലെ റസീന ടീച്ചറാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിയായ നവതേജിന് ഭക്ഷണം നൽകുന്നത്. കെെ പൊട്ടി പ്ലാസ്റ്ററിട്ടതിനാൽ കുട്ടിക്ക് സ്വയം ഭക്ഷണം കഴിക്കാ കഴിയില്ലെന്ന്

കേരളത്തിലെത്തിയത് സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി; കൂരാച്ചുണ്ടില്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച റഷ്യന്‍ യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൂരാച്ചുണ്ട്: കൂരാച്ചുണ്ടില്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച റഷ്യന്‍ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍. യുവതി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. കൂരാച്ചുണ്ടില്‍ താമസിച്ചിരുന്ന റഷ്യന്‍ യുവതി കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ആണ്‍സുഹൃത്തിന്റെ ഉപദ്രവത്തെ തുടര്‍ന്നാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് സൂചന. മൂന്നുമാസം

കുരുന്നുകള്‍ക്കെതിരെയും വര്‍ഗീയത; ജില്ലാ കലോത്സവത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ മേമുണ്ട സ്‌കൂളിന്റെ നാടകത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം (വീഡിയോ കാണാം)

വടകര: ജില്ലാ കലോത്സവത്തില്‍ മിന്നും പ്രകടനമാണ് മേമുണ്ട ഹയര്‍സെക്കന്ററി സ്‌കൂള്‍ കാഴ്ചവച്ചത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കലാകിരീടവും മേമുണ്ട ഹയര്‍സെക്കന്ററി സ്‌കൂള്‍ സ്വന്തമാക്കിയിട്ടുണ്ട്. വടകരയുടെ തന്നെ അഭിമാനമായി മാറിയ സ്‌കൂളിനെതിരെ വിദ്വേഷപ്രചാരണം ആരംഭിച്ചരിക്കുകയാണ് സമൂഹമാധ്യമങ്ങളില്‍ ചിലര്‍. ജില്ലാ കലോത്സവത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഹൈസ്‌കൂള്‍ വിഭാഗം വിദ്യാർത്ഥികൾ അവതരിപ്പിച്ച ‘ബൗണ്ടറി’ എന്ന

സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട കന്യാകുമാരി സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കോഴിക്കോട് സ്വദേശി ഉള്‍പ്പെടെ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കോഴിക്കോട്: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കോഴിക്കോട് കൊളത്തറ ചെറുവണ്ണൂര്‍ കോട്ടാലട എ.കെ നിഹാദ് ഷാന്‍ (24), കൂട്ടുകാരന്‍ മലപ്പുറം വാഴയൂര്‍ മാങ്ങോട്ട് പുറത്ത് മുഹമ്മദ് ജുനൈദ് (26) എന്നിവരാണ് കോഴിക്കോട് നടക്കാവ് പൊലീസ് പിടികൂടിയത്. കന്യാകുമാരി സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി വിവിധ

ഓണ്‍ലൈന്‍ ലോകം സ്തംഭിച്ചു; ലോകമാകെ വാട്ട്‌സ്ആപ്പ് നിശ്ചലമായി

കൊയിലാണ്ടി: ലോകത്തെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ് നിശ്ചലമായി. ലോകമാകെയുള്ള ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12:30 ഓടെയാണ് പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ട് തുടങ്ങിയത്. വൈകാതെ വാട്ട്‌സ്ആപ്പ് പൂര്‍ണ്ണമായി നിശ്ചലമാവുകയായിരുന്നു. സാമൂഹ്യമാധ്യമങ്ങളിലെ പ്രശ്‌നങ്ങള്‍ തത്സമയം കാണിക്കുന്ന ഡൗണ്‍ ഡിറ്റക്റ്ററിലും ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിലും നിരവധി പേരാണ് വാട്ട്‌സ്ആപ്പ് നിശ്ചലമായതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

‘ഇത് സിനിമയുടെ പ്രൊമോഷനല്ല, ശരിക്കും തല്ലാ…’; തല്ലുമാല സിനിമയുടെ പേരിൽ ബാലുശ്ശേരിയിൽ ആരാധകർ തമ്മിൽ കൂട്ടത്തല്ല് എന്ന പേരിൽ വീഡിയോ പ്രചരിക്കുന്നു (വീഡിയോ കാണാം)

ബാലുശ്ശേരി: ബാലുശ്ശേരിയില്‍ തിയേറ്ററിന് പുറത്ത് നടന്മാരുടെ ആരാധകര്‍ തമ്മില്‍ കൂട്ടത്തല്ല് എന്ന പേരിൽ വീഡിയോ പ്രചരിക്കുന്നു. മോഹന്‍ലാല്‍ ആരാധകരും ‘തല്ലുമാല’യിലെ നായകന്‍ ടൊവിനോ തോമസിന്റെ ആരാധകരും തമ്മിൽ പൊരിഞ്ഞ അടി നടന്നതായി വിവിധ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. തല്ലുമാല പ്രദര്‍ശിപ്പിക്കുന്ന ബാലുശ്ശേരിയിലെ ഒരു തിയേറ്ററിന് പുറത്തായിരുന്നു സംഭവമെന്ന തരത്തിലാണ് വാർത്ത പ്രചരിക്കുന്നത്. എന്നാൽ ഇക്കാര്യങ്ങളിൽ യാതൊരു