Tag: Schools

Total 5 Posts

ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കി. 220 അധ്യയനദിനം പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ കോടതി ഇടപെട്ടില്ല. മറ്റുവിധത്തില്‍ അധ്യയനദിനങ്ങള്‍ പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച് സംഘടനകളുമായി ചര്‍ച്ച ചെയ്ത് സര്‍ക്കാറിന് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. 220 അധ്യയനദിനം തികക്കുന്നതിന് വേണ്ടിയായിരുന്നു സര്‍ക്കാര്‍ 2025 മാര്‍ച്ച് വരെയുള്ള 30 ശനിയാഴ്ചകളില്‍ 25 എണ്ണവും പ്രവൃത്തി ദിനമാക്കിയത്. ഇതിനെതിരെ

നിപ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ച അവധി

കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒരാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. രോഗവ്യാപനത്തിനെതിരെയുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് അവധി പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം നടത്തിയാല്‍ മതിയെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശമുണ്ട്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയുടെ

പനിയുള്ള കുട്ടികളെ സ്കൂളിൽ വിടല്ലേ…; രോഗലക്ഷണമുള്ള കുട്ടികളെ അഞ്ച് ദിവസം വരെ സ്കൂളിൽ അയയ്ക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

കോഴിക്കോട്: പനിയുള്ള കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കരുതെന്ന നിർദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ്. രോഗലക്ഷണമുള്ള കുട്ടികളെ മൂന്ന് മുതൽ അഞ്ച് ദിവസം വരെ സ്കൂളിൽ അയക്കരുതെന്നും നിർബന്ധമായും ചികിത്സ തേടണമെന്നും​ രക്ഷാകർത്താക്കൾക്ക്​ നിർദ്ദേശം നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ നൽകി. കുട്ടിയുടെ രോഗവിവരം സ്കൂളിൽ നിന്ന്​ അന്വേഷിക്കണം. ഒരു ക്ലാസിൽ പല കുട്ടികൾക്ക്​ പനിയുണ്ടെങ്കിൽ ക്ലാസ്​ ടീച്ചർ പ്രധാനാധ്യാപകനെയും

നിറയെ അറിവുമായി ചേമഞ്ചേരിയിൽ പുസ്തക വണ്ടി; ഓരോ സ്കൂളിലും വിതരണം ചെയ്തത് 8000 രൂപയുടെ പുസ്തകങ്ങൾ (ചിത്രങ്ങൾ കാണാം)

ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പൊതുവിദ്യാലയങ്ങളിലെ ലൈബ്രറികളിലേക്ക്  പുസ്തകങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിയായ പുസ്തക വണ്ടി പ്രയാണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്ത പ്രയാണം പഞ്ചായത്ത് പരിധിയിലെ മുഴുവൻ പൊതു വിദ്യാലയങ്ങളിലും എത്തി പുസ്തകങ്ങൾ വിതരണം ചെയ്തു. ചേമഞ്ചേരി ഈസ്റ്റ് യു.പി സ്കൂൾ, തുവ്വക്കോട് എൽ.പി സ്കൂൾ, കൊളക്കാട് യു.പി സ്കൂൾ, തിരുവങ്ങൂർ

ശനിയാഴ്ചയാണെന്ന് കരുതി ഉറങ്ങല്ലേ, രാവിലെ സ്‌കൂളില്‍ പോണം; സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ പ്രവൃത്തി ദിനം

കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ (ജൂണ്‍ മൂന്ന് ശനിയാഴ്ച) പ്രവൃത്തിദിനമാണെന്ന് സര്‍ക്കാര്‍. അക്കാദമിക് കലണ്ടര്‍ അനുസരിച്ച് ഈ അധ്യയന വര്‍ഷത്തെ 13 ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാണ്.രണ്ട് മാസം നീണ്ട വേനലവധിക്ക് ശേഷം വ്യാഴാഴ്ചയാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നത്. ഈ അധ്യയന വര്‍ഷത്തിലെ ആറാമത്തെ പ്രവൃത്തിദിനം അടിസ്ഥാനമാക്കിയാണ് കുട്ടികളുടെ കണക്കെടുക്കുക. ജൂണ്‍ ഏഴിനാണ് ആറാം പ്രവൃത്തിദിനം. അന്നേ