Tag: Sardine Fish
വാരി മടുത്ത് നാട്ടുകാര്‍, നിറഞ്ഞുകവിഞ്ഞ് ബോട്ടുകളും വള്ളങ്ങളും; വടകര സാന്റ് ബാങ്ക്സില്‍ മത്തിച്ചാകര (വീഡിയോ കാണാം)
വടകര: സാന്റ് ബാങ്ക്സ് തീരത്ത് മത്തിച്ചാകര. പതിനായിരക്കണക്കിന് മത്തികളാണ് കടലില്‍ നിന്ന് തീരത്തേക്ക് അടിച്ച് കയറി എത്തിയത്. തികച്ചും അപ്രതീക്ഷിതമായാണ് സാന്റ് ബാങ്ക്സില്‍ മത്തിച്ചാകര എത്തിയത്. നിരവധി പേരാണ് തീരത്തെത്തിയ മത്തികള്‍ വാരിയെടുക്കാനായി തീരത്തേക്ക് ഓടിയെത്തിയത്. ആളുകള്‍ മത്തി വാരിക്കൂട്ടുന്നതിന്റെ ദൃശ്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു. കൂടാതെ ഇന്ന് കടലില്‍ പോയ ബോട്ടുകളും
‘നല്ല പെടയ്ക്കണ മത്തി, ആര്‍ക്ക് വേണേല്‍ വന്ന് പെറുക്കിയെടുക്കാം, ചാക്ക് കണക്കിനാ ഓരോരുത്തരും വാരിക്കൊണ്ടോവുന്നെ…’; പയ്യോളി കടപ്പുറത്തെ മത്തി ചാകരയുടെ ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)
പയ്യോളി: കടപ്പുറത്ത് ചാകര എത്തിയെന്ന് അറിഞ്ഞതോടെ ഈ വിവരം സോഷ്യൽ മീഡിയകളിലൂടെയും അല്ലാതെയുമായി ജനങ്ങളിലേക്ക് പ്രചരിച്ചു. ഇതോടെ നിരവധി പേരാണ് മത്തി പെറുക്കിയെടുക്കാനായി കടപ്പുറത്തേക്ക് എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോം വായനക്കാരിലേക്ക് എത്തിക്കുകയാണ്. വീഡിയോ താഴെ കാണാം. പയ്യോളി കടപ്പുറത്ത് ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് ചാകര പ്രത്യക്ഷപ്പെട്ടത്. പതിനായിരക്കണക്കിന് മത്തികള്‍
ചാകര വന്നേ ചാകര… മത്തിച്ചാകരയില്‍ ആറാടി പയ്യോളി കടപ്പുറം; വാരിക്കൂട്ടാന്‍ ഓടിയെത്തി ജനങ്ങള്‍
പയ്യോളി: പയ്യോളി കടപ്പുറത്ത് മത്തിച്ചാകര. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് ചാകര പ്രത്യക്ഷപ്പെട്ടത്. പതിനായിരക്കണക്കിന് മത്തികള്‍ കൂട്ടത്തോടെ തിരമാലയ്ക്കൊപ്പം തീരത്തേക്ക് എത്തുകയായിരുന്നു. പയ്യോളി കടപ്പുറം മുതല്‍ ആവിക്കല്‍ വരെയുള്ള ഭാഗത്തെ കടലിലാണ് മത്തിച്ചാകര ഉണ്ടായത്. മണിക്കൂറുകളോളം നീണ്ട മത്തിച്ചാകര കാണാനും മത്തി വാരിക്കൂട്ടാനുമായി നൂറുകണക്കിന് ആളുകളാണ് കടപ്പുറത്ത് എത്തിയത്. പയ്യോളിയുടെ സമീപ പ്രദേശങ്ങളില്‍ നിന്ന് പോലും
തിരമാലയ്ക്കൊപ്പം തീരത്തേക്ക് അടിച്ചു കയറി പതിനായിരക്കണക്കിന് മത്തികള്‍, ഓടി നടന്ന് വാരിക്കൂട്ടി നാട്ടുകാര്‍; കൗതുകമായി താനൂര്‍, കൂട്ടായി അഴിമുഖം മേഖലകളിലെ മത്തിച്ചാകര; വൈറല്‍ വീഡിയോ കാണാം
തിരൂര്‍: കടലോര മേഖലയായ താനൂര്‍, കൂട്ടായി അഴിമുഖം മേഖലകളില്‍ ചാകര. നാട്ടുകാര്‍ക്ക് കൗതുകമായി തീര്‍ന്നിരിക്കുകയാണ് കരക്കടിഞ്ഞ മത്തി ചാകര. ഉച്ചയോട് കൂടി കരയ്ക്ക് അടിഞ്ഞു കൊണ്ടിരിക്കുന്ന മത്തി ചാകര കാണാനും ജീവനോടെ ഉള്ള മത്തി പെറുക്കി എടുക്കാനും നിരവധി പേരാണ് കടല്‍ തീരത്ത് കൂട്ടമായി എത്തിയത്. ഏകദേശം ഒരു മണിക്കൂറോളം താനൂര്‍, കൂട്ടായി പടിഞ്ഞാറേക്കര എന്നിവിടങ്ങളില്‍