Tag: SARBTM Govt. College Koyilandy

Total 15 Posts

നാടിന്റെ സൗന്ദര്യമാണ് കടല്‍ തീരങ്ങള്‍, ഈ തീരങ്ങളുടെ സംരക്ഷകരാവുകയാണ് മുചുകുന്ന് കോളേജിലെ എൻ.എസ്.എസ് വളണ്ടിയർമാർ

കൊയിലാണ്ടി: ഉരുപുണ്യകാവ് കടല്‍ തീരം ശുചീകരിച്ച് വിദ്യാര്‍ത്ഥികള്‍. കോളേജ് എന്‍.എസ്.എസ് യൂനിറ്റും മൂടാടി ഗ്രാമ പഞ്ചായത്തും ചേര്‍ന്നാണ് കടല്‍ തീരം ശുചീകരിച്ചത്. നിരവധി മാലിന്യങ്ങളാണ് ഇവിടെ നിന്നും നീക്കം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാര്‍ ഉത്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സുമതികെ അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സിജു.കെ സ്വാഗതം പറഞ്ഞു പരിപാടിയില്‍

മുചുകുന്ന് എസ്.ആർ.ബി.ടി.എം ഗവ.കോളേജിൽ സീറ്റൊഴിവ്

കൊയിലാണ്ടി: മുചുകുന്ന് എസ്.എ.ആർ.ബി.ടി.എം ഗവൺമെന്റ് കോളേജിൽ സീറ്റ് ഒഴിവ്. ബി.എസ്.സി ഫിസിക്സ്‌, മാത്തമാറ്റിക്സ്, എം.എസ്.സി ഫിസിക്സ്‌ എന്നീ കോഴ്സ്സുകളിൽ സ്പോർട്സ് ക്വാട്ടയിലാണ് സീറ്റുകൾ ഒഴിവുള്ളത്. യൂണിവേഴ്സിറ്റി നിഷകർഷിക്കുന്ന യോഗ്യതയുള്ളവർ സെപ്റ്റംബർ ഒന്നിന് 12 മണിക്ക് മുൻപ് അപേക്ഷയും അനുബന്ധ രേഖകളും കോളേജിൽ സമർപ്പിക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. summary: Muchukun SARBTM Govt College Seat Vacancy

മുചുകുന്ന് കോളേജ് കോമ്പൗണ്ടിലെ മരം പൊട്ടി റോഡിലേക്ക് വീണു; മുറിച്ചു മാറ്റി കൊയിലാണ്ടി ഫയർ ഫോഴ്സ്

കൊയിലാണ്ടി: കോളേജ് കോമ്പൗണ്ടിൽ നിന്ന് മരം മുറിഞ്ഞു റോഡിലേക്ക് വീണു. കൊയിലാണ്ടിയിൽ നിന്ന് അഗ്നിരക്ഷാസേന എത്തി മരം മുറിച്ചു മാറ്റി. മുചുകുന്നു കോളേജ് കോമ്പൗണ്ടിലെ അക്വേഷ്യ മരം ആണ് മുറിഞ്ഞ് റോഡിലേക്ക് ചാഞ്ഞു വീണത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ കൂടി കൊയിലാണ്ടി അഗ്നിശമന സേനയെ വിവരം അറിയിക്കുകയും ഉടനെ തന്നെ അവരെത്തി പ്രവർത്തനങ്ങൾ ആരംഭിക്കുകയുമായിരുന്നു.

ആസാദി കാ അമൃത് മഹോത്സവ് ദ്വിദിന ജില്ലാതല ക്യാമ്പിന് സമാപനം, കൊയിലാണ്ടി ഗവ. കോളേജില്‍ നടന്ന പരിപാടിയിയോടനുബന്ധിച്ച് കേളപ്പജിയുടെ വീട്ടിലേക്ക് നടത്തിയ പദയാത്ര ആവേശമായി

കൊയിലാണ്ടി: കോളജ് വിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ആസാദി കാ അമൃത് മഹോത്സവ് ദ്വിദിന ജില്ലാതല ക്യാമ്പ് കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം ഗവ.കോളജില്‍ സമാപിച്ചു. ഡി.ഡി ഇന്‍ ചാര്‍ജ്ജ് ഡോ.സി.വി.ഷാജിയുടെ നേതൃത്വത്തില്‍ വിവിധ കോളജുകളില്‍ നിന്നെത്തിയ ക്യാംപ് അംഗങ്ങള്‍ മുചുകുന്നിലെ കേളപ്പജിയുടെ വീട്ടില്‍ നിന്നും ആരംഭിച്ച പദയാത്ര അകലാപ്പുഴയുടെ തീരങ്ങളിലൂടെ സഞ്ചരിച്ച് അദ്ദേഹത്തിന്റെ തറവാടായ കൊയപ്പള്ളി വീടും സന്ദര്‍ശിച്ചു.

പഴക്കമില്ലാത്ത ഓർമ്മകളുമായി അവർ വീണ്ടുമെത്തി… മുചുകുന്ന് കോളേജിലെ 1987-88 ബാച്ചിലെ വിദ്യാർത്ഥികൾ ഒത്തുകൂടി

കൊയിലാണ്ടി: ഗൃഹാതുരമായ ഓർമ്മകളോടെ അവർ വീണ്ടും ഒത്തുകൂടിയപ്പോൾ അവിടേക്ക് ഒഴുകിയെത്തിയത് ക്യാമ്പസ് കാലത്തെ ഒരുപിടി നല്ല ഓർമ്മകളാണ്. മുചുകുന്നിൽ സ്ഥിതി ചെയ്യുന്ന എസ്.എ.ആർ.ബി.ടിഎം ഗവ. കോളേജിലെ 1987-88 ബാച്ചിൽ പഠിച്ചിരുന്ന പൂർവ്വ വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസം കോളേജിൽ വീണ്ടും സംഗമിച്ചത്. പരിപാടി അതേ ബാച്ചിലെ വിദ്യാർത്ഥിയും ഇപ്പോൾ കോളേജിന്റെ പ്രിൻസിപ്പളുമായ ഷാജി.സി.വി ഉദ്ഘാടനം ചെയ്തു. അഡ്വ.