Tag: Riyadh

Total 4 Posts

കോഴിക്കോട് സ്വദേശി സൗദി അറേബ്യയില്‍ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

റിയാദ്: കോഴിക്കോട് സ്വദേശി സൗദി അറേബ്യയില്‍ അന്തരിച്ചു. ഫെറോക്ക് ചന്തക്കടവ് കക്കോല്‍ സ്വദേശി അബ്ദുല്ലത്തീഫ് കുറുത്തേടത്ത് ആണ് ഹൃദയാഘാതം മൂലം സൗദിയിലെ റിയാദില്‍ അന്തരിച്ചത്. അന്‍പത് വയസായിരുന്നു. ഭാര്യ: സാജിദ. മക്കള്‍: ഫര്‍സീന, ഇര്‍ഫാന. മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, അഷ്റഫ് പൊന്നാനി എന്നിവർ രംഗത്തുണ്ട്.

സൗദിഅറേബ്യയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞു; മലപ്പുറം സ്വദേശിയായ യുവതിക്ക് ദാരുണാന്ത്യം

റിയാദ്​: ബഹ്​റൈനിൽ സന്ദർശന വിസ പുതുക്കാൻ  പോയി മടങ്ങുന്ന വഴിയില്‍ മലയാളി കുടുംബത്തിന്റെ കാർ മറിഞ്ഞ്​​ യുവതി മരിച്ചു. റിയാദിന്​ സമീപം ഞായറാഴ്​ച പുലർച്ചെയാണ് അപകടം നടന്നത്. അപകടത്തില്‍ മലപ്പുറം മങ്കട വെള്ളില സ്വദേശി പള്ളിക്കത്തൊടി വീട്ടിൽ ഹംസയുടെ ഭാര്യ ഖൈറുന്നിസ മരിച്ചു. മുപ്പത്തിനാല് വയസ്സായിരുന്നു. മൃതദേഹം അൽഖർജ് കിങ്​ ഖാലിദ് ആശുപത്രിയിലേക്ക് മാറ്റി. ഖൈറുന്നിസയുടെ

വടകര സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ അന്തരിച്ചു

വടകര: വടകര കല്ലാമല സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിലെ റിയാദിൽ അന്തരിച്ചു. കല്ലാമല സ്വദേശി റിഗീഷ് കണവയിൽ ആണ് മരിച്ചത്. 38 വയസാണ്. ബുധനാഴ്ച്ച പുലർച്ചെയായിരുന്നു അന്ത്യം. റിയാദിൽ അറബ്‌കോ ലോജിസ്റ്റിക്കിൽ 14 വർഷമായി അസിസ്റ്റന്റ് അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു റിഗീഷ്. ഖലീജിൽ കുടുബത്തോടൊപ്പമാണ് കഴിഞ്ഞിരുന്നത്. രാജന്റെയും ​ഗീതയുടെയും മകനാണ്. റിയാദിൽ അൽഖലീജ്‌

പതിനഞ്ച് വര്‍ഷം അന്നം തന്ന മണ്ണില്‍ ഒടുവിൽ അന്ത്യവിശ്രമം; കാപ്പാട് കാച്ചിലോടി അബൂബക്കര്‍ സിദ്ദിഖിന്റെ മൃതദേഹം സൗദി അറേബ്യയില്‍ ഖബറടക്കി

കൊയിലാണ്ടി: കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ അന്തരിച്ച കാപ്പാട് സ്വദേശിയുടെ മൃതദേഹം റിയാദില്‍ ഖബറടക്കി. ജുമാഅത്ത് പള്ളിക്ക് സമീപം കാച്ചിലോടി അബൂബക്കര്‍ സിദ്ദിഖിന്റെ മൃതദേഹമാണ് സൗദി തലസ്ഥാനമായ റിയാദില്‍ ഖബറടക്കിയത്. നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ വൈകുമെന്നതിനാലാണ് മൃതദേഹം സൗദിയില്‍ തന്നെ ഖബറടക്കാന്‍ തീരുമാനിച്ചത്. ഇന്നലെ രാത്രി മഗ്‌രിബ് നിസ്‌കാരത്തിന് ശേഷമായിരുന്നു ഖബറടക്കം. ശനിയാഴ്ച വൈകീട്ടാണ് അബൂബക്കര്‍