Tag: Ranjith TP Arikkulam

Total 6 Posts

അഴിമുറി തിറയ്ക്ക് ഒരുങ്ങി എടവനക്കുളങ്ങര പരദേവതാ ക്ഷേത്രം; മലബാറിലെ ചരിത്രപ്രസിദ്ധമായ അഴിമുറിത്തിറയെക്കുറിച്ച് കൂടുതലറിയാം

രഞ്ജിത്ത് ടി.പി അരിക്കുളം അരിക്കുളം ഊരള്ളൂരിലെ എടവനക്കുളങ്ങര പരദേവതാ ക്ഷേത്രം ഉത്സവത്തിരക്കിലാണ്. ഈ ക്ഷേത്രം അറിയപ്പെടുന്നത് ഒരു പക്ഷേ പരദേവതാ പ്രതിഷ്ഠയുടെ പേരില്‍ മാത്രമല്ല, അതോടൊപ്പം കോട്ടക്കല്‍ ഭഗവതി ക്ഷേത്രത്തിലെ അഴിമുറി തിറയുടെ പേരിലും കൂടിയാണ്. പ്രസിദ്ധമായ അഴിമുറി തിറയാട്ടം നാളെ പുലര്‍ച്ചെയാണ്. ഇന്ന് രാത്രി 10 മണിയോടെ അഴിനോട്ടം ചടങ്ങ് നടക്കും. പല ക്ഷേത്രങ്ങളിലും

”കോമരങ്ങളൊന്നും ഉത്സവദിവസം പെട്ടെന്ന് ഉറഞ്ഞ് തുള്ളുന്നവരല്ല” പിഷാരികാവിലെ കോമരങ്ങളെക്കുറിച്ച് രഞ്ജിത്ത് ടി.പി അരിക്കുളം എഴുതുന്നു

രഞ്ജിത്ത് ടി.പി.അരിക്കുളം ജീവന്‍തന്നെ ഭീഷണിയാവുംവിധം സ്വയംമുറിവേല്‍പ്പിച്ച് അതില്‍ നിന്നിറ്റുവീഴുന്ന രക്തച്ചുവപ്പാല്‍ ഭീകരതപൂണ്ട് കൊല്ലം പിഷാരികാവിലെത്തുന്ന കോമരങ്ങള്‍ പലതവണ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ഏതൊരു മഹാക്ഷേത്രത്തിലും ഒരു ചടങ്ങ് എപ്പോഴും വൈവിധ്യമായതോ, ദൈവികമായതോ, അപസര്‍പ്പക കഥകള്‍ പോലെ വിചിത്രമായതോ ആയിരിക്കാറുണ്ട്. പിഷാരികാവിലെ കോമരങ്ങളെ കണ്ണടച്ച് നിഷേധിക്കാനോ വിമര്‍ശിക്കാനോ കഴിയാതെ പോവുന്നതും അതുകൊണ്ട് തന്നെയാണ്. പിഷാരികാവിലെ കോമരങ്ങള്‍ ഇന്നോ ഇന്നലെയോ

പയ്യോളി എസ്.ഐയെ വെല്ലുവിളിച്ച പേരാമ്പ്രയിലെ മംഗലശ്ശേരി നീലകണ്ഠന്‍; പുത്തലത്ത് കൈതേരിച്ചാലിൽ പക്രൻ ആനപക്രനായ കഥ

രഞ്ജിത്ത് ടി.പി. അരിക്കുളം ഏകദേശം ഒരു അറുപത് വർഷങ്ങൾക്ക് മുമ്പ് പേരാമ്പ്രക്കടുത്ത് ചെറുവണ്ണൂർ ഗ്രാമത്തിൽ മരംവലിക്കുവാൻ വന്ന ആന ഇടഞ്ഞു. നാട്ടുകാർ പരിഭ്രാന്തരായി തലങ്ങും വിലങ്ങും ഓടി. സ്കൂൾ വിടും മുമ്പ് കുട്ടികളെ രക്ഷിതാക്കൾ വിളിച്ച് ഇടവഴികളിലൂടെ വീട്ടിലേക്ക് കൊണ്ടു പോയി. നാടു മുഴുവൻ ഇളക്കി മറിച്ച്, സർവ്വതും നശിപ്പിച്ച് ചിന്നം വിളിച്ച് പോർവിളി മുഴക്കി

മാണിക്യം കോണ്‍ഗ്രസോ അതോ കമ്മ്യൂണിസ്റ്റോ? അരിക്കുളത്ത് നിന്നുള്ള ഉജ്ജ്വല സ്വാതന്ത്ര്യസമര-സ്ത്രീമുന്നേറ്റ ചരിത്രം വായിക്കൂ…

  രഞ്ജിത്ത് ടി.പി. അരിക്കുളം ഈ കഥയക്ക് ഒരു പാട് വർഷത്തെ പഴക്കം ഉണ്ട്. ഒരുപാടു വർഷം എന്ന് പറഞ്ഞാൽ ജന്മിത്തവും നാടുവാഴിത്തവും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്നിരുന്ന കാലം. അരിക്കുളത്തെ പ്രസിദ്ധമായ ഭഗവതി ക്ഷേത്ര മുറ്റം. ഉറച്ച കാൽവെപ്പുമായി താഴ്ന്ന ജാതിയിൽപ്പെട്ട ആ സ്ത്രീ ക്ഷേത്ര തിരുമുറ്റത്തേക്ക് പ്രവേശിക്കാനൊരുങ്ങി. വയറിനു മുകളിൽ മുണ്ട് കയറ്റിയുടുത്ത പ്രമാണിമാരും

അവസാന അങ്കവും ജയിച്ച്, ചതിയില്‍ പരാജയപ്പെട്ടുപോയ കടത്തനാടന്‍ പോരാളി; തച്ചോളി ഒതേനന്‍റെ മാണിക്കോത്ത് വീട്ടുമുറ്റത്ത് നിന്ന് രഞ്ജിത്ത് ടി.പി. എഴുതുന്നു

രഞ്ജിത്ത് ടി.പി. വടകര മേപ്പയില്‍ മാണിക്കോത്ത് തറവാടിന്റെ മുറ്റത്തേക്ക് ഇറങ്ങിയപ്പോള്‍ മനസില്‍ പ്രതീക്ഷിച്ചിരുന്ന ഒരന്തരീക്ഷമായിരുന്നില്ല അവിടെ. ചുറ്റും കാട് നിറഞ്ഞിരിക്കുന്നു. വീടിന്റെ മുറ്റവും ആള്‍ പെരുമാറ്റം ഇല്ലാത്ത സ്ഥലം പോലെ തോന്നിച്ചു. ഒരുവീര ഇതിഹാസ നായകന്‍ ജനിച്ച് ജീവിച്ച് ജയിച്ച് ഒടുവില്‍ ചതിയുടെ തോക്കിന്‍ മുനയില്‍ ജീവിതം അവസാനിച്ചു പോയ മണ്ണ്.. ആ യോദ്ധാവ് മറ്റാരുമല്ല,

വിഷസർപ്പത്തിന്റെ കൊത്തേറ്റ ഭക്തനെ സംരക്ഷിച്ച ദേവി, അർജുനൻ വനവാസകാലത്ത് ചതുരംഗം കളിച്ച പാറ; കഥകൾ ഉറങ്ങുന്ന ഉരുപുണ്യകാവിനെ കുറിച്ച് രഞ്ജിത്ത്.ടി.പി അരിക്കുളം എഴുതുന്നു

രഞ്ജിത്ത്.ടി.പി, അരിക്കുളം ഒരു പരിചയപ്പെടുത്തലിലൂടെയോ ഒരെഴുത്തിലൂടെയോ ഉരുപുണ്യകാവ് ദുർഗ്ഗാഭഗവതിക്ഷേത്ര ചൈതന്യത്തെ വിശദീകരിക്കാനാവില്ല, അത് അനുഭവിച്ചു തന്നെ അറിയണം. ഒരിക്കൽ ദർശനം നടത്തിയാൽ, വീണ്ടും വീണ്ടും നമ്മൾ ആ പുണ്യസങ്കേതത്തിലേക്ക് അറിയാതെ ആകർഷിക്കപ്പെടും. ഇന്ന് കാണുന്ന പ്രൗഢ ഗംഭീരമായ ചുറ്റുമതിലും, ടൈൽ പാകിമിനുക്കിയ നിലവും, എന്തിനും ഏതിനും പരിചാരകരും, ജീവനക്കാരുമില്ലാത്ത ഒരുക്ഷേത്രമുണ്ടായിരുന്നു വർഷങ്ങൾക്ക് മുമ്പ്. സമുദ്രതീരത്തായിട്ടും ഉപ്പുരസമില്ലാത്ത