Tag: Rain
കരുതിയിരിക്കണേ… ഇന്ന് കോഴിക്കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ടാണ്; അതിശക്തമായ മഴയ്ക്ക് സാധ്യത
കോഴിക്കോട്: സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കോഴിക്കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോടിന് പുറമെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് എന്നീ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്. നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, പത്തനംതിട്ട, തൃശൂര്‍ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഇത്തവണത്തെ
വേനല്‍മഴ ശക്തിപ്രാപിക്കുന്നു; കോഴിക്കോട് ജില്ലയില്‍ നാളെ യെല്ലോ അലര്‍ട്ട്, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കോഴിക്കോട്: ജില്ലയില്‍ വേനല്‍ മഴ ശക്തി പ്രാപിക്കുന്നതായി കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍
ഈ മഴക്കാലം ആശങ്കാരഹിതമാക്കാം; മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ ശുചീകരണത്തിന് ആരംഭം
കൊയിലാണ്ടി: നഗരസഭയിൽ മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികളുടെ ശുചീകരണം ആരംഭിച്ചു. നഗരസഭയിലെ 44 വാർഡുകളിൽ 30 വാർഡുകളിലാണ് ശുചീകരണ പ്രവർത്തി അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി വഴി ആരംഭിച്ചത്. ബാക്കിയുള്ള വാർഡുകളിൽ നാളെ മുതൽ പ്രവൃത്തി ആരംഭിക്കുന്ന് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി എൻജിനീയർ ആദിത്യ ബി.ആർ പറഞ്ഞു. ജലസ്രോതസ്സുകളിൽ നിന്നുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുക,
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് യെല്ലോ അലേർട്ട്
കോഴിക്കോട്: ജില്ലയിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് കൂടാതെ ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ
വരും മണിക്കൂറുകളില്‍ കാത്തിരിക്കുന്നത് അതിതീവ്ര മഴ; കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട്
കോഴിക്കോട്: വരും മണിക്കൂറുകളില്‍ അതിതീവ്രമഴ പെയ്യുമെന്ന കാലാവസ്ഥാ പ്രവചനത്തെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോടിന് പുറമെ മലപ്പുറം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോഡ് ഒഴികെ മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചത്. വയനാട്, കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ടും പത്തനംതിട്ട മുതല്‍
കന്യാകുമാരിയ്ക്ക് മുകളില്‍ ചക്രവാതച്ചുഴി; ഓണം വെള്ളത്തിലാകുമോ? ഓണദിനങ്ങളില്‍ കോഴിക്കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട്
കോഴിക്കോട് : കന്യാകുമാരി മേഖലയ്ക്ക് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. സെപ്റ്റംബര്‍ ഏഴ്, എട്ട് തിയ്യതികളില്‍ കോഴിക്കോട് അടക്കമുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്,
ഓണം വെള്ളത്തിലാകുമോ? സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
കോഴിക്കോട്: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി മഴ പെയ്യാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ടതും ശക്തമായതുമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. സെപ്റ്റംബര്‍ അഞ്ച് മുതല്‍ ഏഴ് വരെ സംസ്ഥാനത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ലക്ഷദ്വീപിനും തെക്കു കിഴക്കന്‍ അറബിക്കടലിനും
കനത്ത മഴയ്ക്ക് സാധ്യത; കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട്; തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം, അടിയന്തര ഘട്ടങ്ങളിൽ ഈ നമ്പറുകളിൽ ബന്ധപ്പെടാം
കോഴിക്കോട്: കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ആഗസ്റ്റ് രണ്ട്, മൂന്ന്, നാല് തിയ്യതികളില്‍ കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തീരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ ഡോ. എന്‍.തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. അടുത്ത നാലുദിവസം മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനും നിര്‍ദേശമുണ്ട്. ജില്ലയില്‍ വരുംദിവസങ്ങളില്‍ റെഡ് അലര്‍ട്ട്
‘പോലീസും അഗ്നിരക്ഷാസേനയും ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളോട് ജാഗരൂഗരായിരിക്കാൻ നിർദ്ദേശം നൽകി’; കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നതിനാൽ ജനങ്ങൾ കനത്ത ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. പലയിടത്തും നദികളിൽ ജലനിരപ്പ് ഉയരുന്നുണ്ട്. തോടുകൾ പലതും കരകവിഞ്ഞു. കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിൽ ആര്യങ്കാവ് വില്ലേജിൽ
അവസാനമില്ലാതെ മഴക്കെടുതി; റോഡിനു കുറുകെ മരം വീണ് പൂക്കാട് ഗതാഗതം സ്തംഭിച്ചു
പൂക്കാട്: യാത്രസക്കാരെ ദുരിതത്തിലാക്കി പൂക്കാട് റോഡിനു കുറുകെ മരം വീണു. കൊളക്കാട് റോഡിൽ പുതിയോട്ടിൻ കോട്ടയിൽ റോഡിൽ കുറുകെ ആണ് മരം വീണത്. റോഡിനു കുറുകെ വീണ മരം മുറിച്ചുമാറ്റി. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രമോദ് പികെ യുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന എത്തുകയും