Tag: railway station
അടുത്ത യാത്ര വന്ദേഭാരതിൽ ആയാലോ? കേരളത്തിന്റെ രണ്ടാം വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമമായി, കോഴിക്കോട്ടെത്തുന്ന സമയങ്ങള്‍ അറിയാം
കോഴിക്കോട്: കേരളത്തിന്റെ രണ്ടാം വന്ദേഭാരത് എക്സ്പ്രസിന്റെ അന്തിമസമയക്രമം റെയില്‍വേ പുറത്തുവിട്ടു. കാസര്‍കോഡ്-തിരുവനന്തപുരം റൂട്ടിലാണ് രണ്ടാം വന്ദേഭാരതും ഓടുക. ആഴ്ചയില്‍ ആറ് ദിവസമാണ് രണ്ടാം വന്ദേഭാരത് എക്സ്പ്രസും സര്‍വ്വീസ് നടത്തുക. കാസര്‍കോഡ് നിന്ന് രാവിലെ 07:00 മണിക്ക് യാത്ര തുടങ്ങുന്ന ട്രെയിന്‍ വൈകീട്ട് 03:05 ന് തിരുവനന്തപുരത്ത് എത്തും. തുടര്‍ന്ന് വൈകീട്ട് 04:05 ന് തിരുവനന്തപുരത്ത് നിന്ന്
ഊണിന് 95 രൂപ, പഴംപൊരി വില പതിമൂന്നില്‍ നിന്ന് 20 ആക്കി; റെയില്‍വേ സ്റ്റേഷനില്‍ ആഹാര സാധനങ്ങള്‍ക്ക് ഇനി പൊള്ളുംവില
തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷനുകളില്‍ ഭക്ഷണം കഴിക്കാന്‍ ഇനി ചെലവ് കൂടും. ഊണുള്‍പ്പെടെ ആഹാര സാധനങ്ങള്‍ക്ക് വില കുത്തനെ ഉയര്‍ത്തി. 95 രൂപയാണ് ഇനി മുതല്‍ ഊണിന് നല്‍കേണ്ടിവരിക. നേരത്തെ ഇത് 55 രൂപയായിരുന്നു. ഭക്ഷണത്തിന്റെ പുതുക്കിയ വില 24ാം തിയ്യതി മുതലാണ് പ്രാബല്യത്തില്‍ വന്നതെന്ന് റെയില്‍വേ പാലക്കാട് ഡിവിഷന് പിആര്‍ഒ പറഞ്ഞു. അഞ്ച് ശതമാനം ജിഎസ്ടി
കൊല്ലം റെയില്‍വേ ഗേറ്റിനു സമീപം യുവതിയും കുഞ്ഞും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
കൊയിലാണ്ടി: കൊല്ലം റെയില്‍വേ ഗേറ്റിനു സമീപം യുവതിയും കുഞ്ഞും ട്രെയിന്‍തട്ടി മരിച്ച നിലയില്‍. ഇന്ന് രാവിലെയാണ് സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊയിലാണ്ടി പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്നും ആംബുലന്‍സെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. കൊച്ചുവേളി-ഡല്‍ഹി എക്സ്പ്രൈസ് തട്ടിയാണ് യുവതിയും കുഞ്ഞും മരണപ്പെട്ടത്. അപകടം ശ്രദ്ധയില്‍പ്പെട്ടതോടെ ട്രയിന്‍ സംഭവസ്ഥലത്ത് നിര്‍ത്തി. മൃതദേഹം തിരിച്ചറിയാനാവാത്ത
ഇനി തിക്കണ്ട, തിരക്കണ്ട, ട്രെയിനിനായി ഓടേണ്ട, റിസർവ് ചെയ്യാത്ത ടിക്കറ്റുകൾക്കായി കൊയിലാണ്ടി സ്റ്റേഷനിൽ ഇനി ക്യൂവിൽ നിൽക്കേണ്ടതില്ല; ക്യുആർ കോഡ് ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിലൂടെ ടിക്കറ്റ് സ്വയം എടുക്കാം; വിശദ വിവരങ്ങൾ അറിയാം
കൊയിലാണ്ടി: വൈകിയെത്തി, ടിക്കറ്റ് എടുക്കാൻ നോക്കുമ്പോഴും ടിക്കറ്റ് കൗണ്ടറിൽ നീണ്ട നിരയാണോ? ഇനി പ്രശ്നമുണ്ടാവില്ല. ഇനി നീണ്ട നിര മൂലം ടിക്കറ്റ് എടുക്കാനാവാതെ ട്രെയിൻ മിസ് ആകില്ല. നിങ്ങൾക്ക് സഹായകമായി കൊയിലാണ്ടിയിലുമെത്തി ക്യുആർ കോഡ് ടിക്കറ്റ് ബുക്കിംഗ് സംവിധാനം. റിസർവ് ചെയ്യാത്ത റെയിൽവേ ടിക്കറ്റുകൾ സ്റ്റേഷനിൽ നിന്ന് ഇനി ക്യുആർ കോഡ് വഴി സ്കാൻ ചെയ്ത്
പ്ലാറ്റ്ഫോമിന് മേല്‍ക്കൂരയില്ല, വണ്ടികള്‍ക്ക് സ്റ്റോപ്പില്ല, ദുരിതത്തിലായി യാത്രക്കാര്‍; അസൗകര്യങ്ങളുടെ ചൂളംവിളിയില്‍ വീര്‍പ്പ് മുട്ടി കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്, അടിയന്തിര നടപടിവേണമെന്ന് മുൻ എം.എൽ.എ കെ.ദാസൻ
കൊയിലാണ്ടി: ആയിരക്കണക്കിന് യാത്രക്കാര്‍ ഓരോ ദിവസവും ആശ്രയിക്കുന്ന കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് അധികൃതരുടെ അവഗണനയാല്‍ വീര്‍പ്പ് മുട്ടുകയാണ്. ദീര്‍ഘകാലത്തെ കാത്തിരിപ്പിനും മുറവിളിക്കുമൊടുവില്‍ പുതിയ കെട്ടിടവും ടിക്കറ്റ് കൗണ്ടറും പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും അതൊന്നും കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്റെ വികസനത്തിന് പര്യാപ്തമല്ലെന്ന് മുൻ എം.എൽ.എ കെ.ദാസൻ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മേല്‍ക്കൂരയില്ലാത്ത പ്ലാറ്റ്ഫോമാണ് കൊയിലാണ്ടി റെയില്‍വേ
സൂക്ഷിക്കണേ! കമ്പിയിലും ഇഷ്ടിക കട്ടകളിലും തട്ടാതെ നോക്കണേ; യാത്രക്കാർക്കും ജീവനക്കാർക്കും പ്രയാസമായി കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിലെ കൂട്ടിയിട്ടിരിക്കുന്ന കെട്ടിടാവശിഷ്ടങ്ങൾ
കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റഫോമിലൂടെ അത്ര എളുപ്പം നടന്ന് പോകാമെന്നു കരുതേണ്ട, അൽപ്പം കടമ്പകൾ കടന്നു വേണം പോകാൻ. ഇഷ്ടിക കട്ടകളും തുരുമ്പിച്ച കമ്പികളും ഒന്നും തട്ടാതെയും ദേഹത്ത് കൊള്ളാതെയുമൊക്കെ അൽപ്പം സാഹസികമായി വേണം ഇവിടെ കൂടെയുള്ള നടപ്പ്. പഴയ ടിക്കറ്റ് കൊടുക്കുന്ന സ്ഥലം പൊളിച്ചതിന്റെ അവശിഷ്ടങ്ങളാണ് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് പ്ലാറ്റ് ഫോമില്‍
സൂക്ഷിക്കണേ! കമ്പിയിലും ഇഷ്ടിക കട്ടകളിലും തട്ടാതെ നോക്കണേ; യാത്രക്കാർക്കും ജീവനക്കാർക്കും പ്രയാസമായി കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പ്ലാറ്റഫോമിൽ കൂട്ടിയിട്ടിരിക്കുന്ന കെട്ടിടാവശിഷ്ടങ്ങൾ
കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റഫോമിലൂടെ അത്ര എളുപ്പം നടന്ന് പോകാമെന്നു കരുതേണ്ട, അൽപ്പം കടമ്പകൾ കടന്നു വേണം പോകാൻ. ഇഷ്ടിക കട്ടകളും തുരുമ്പിച്ച കമ്പികളും ഒന്നും തട്ടാതെയും ദേഹത്ത് കൊള്ളാതെയുമൊക്കെ അൽപ്പം സാഹസികമായി വേണം ഇവിടെ കൂടെയുള്ള നടപ്പ്. പഴയ ടിക്കറ്റ് കൊടുക്കുന്ന സ്ഥലം പൊളിച്ചതിന്റെ അവശിഷ്ടങ്ങളാണ് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് പ്ലാറ്റ് ഫോമില്‍
ടിക്കറ്റ് വിൽക്കാൻ ആളില്ല; പുനരാരംഭിക്കുന്നതിന് മുൻപ് വീണ്ടും അടച്ച് ചേമഞ്ചേരി ഹാൾട്ട് സ്റ്റേഷൻ
ചേമഞ്ചേരി: യാത്രക്കാരായി വീണ്ടും ദുരിതത്തിൽ ആക്കി ചേമഞ്ചേരി ഹാൾട്ട് റെയിൽവേ സ്റ്റേഷൻ നിർത്തലാക്കുന്നു. ടിക്കറ്റ് നല്കാൻ ഏജന്റുമാരില്ലാതായതോടെയാണ് ചേമഞ്ചേരിയിൽ റെയിൽവേ സ്റ്റേഷൻ നിർത്തലാക്കേണ്ടി വരുന്നത്. യാത്രക്കാരുടെ നിരന്തരമായ സമ്മര്‍ദ്ദം മൂലം ഈയടുത്താണ് ചേമഞ്ചേരി, വെള്ളക്കറക്കാട് സ്റ്റേഷനുകളില്‍ കോവിഡിന് ശേഷം വീണ്ടും തീവണ്ടി നിര്‍ത്താനുള്ള നടപടികള്‍ തുടങ്ങിയത്.എന്നാൽ ജൂലൈ നാലോടെ കണ്ണൂരില്‍ നിന്നും ഷൊര്‍ണ്ണൂരിലേക്ക് പോകുന്ന 06456