Tag: Poem
ചോരയുടെയും വെടിമരുന്നിന്റെയും ഗന്ധം പേറുന്ന ‘ഗാസ’- സോമശേഖരന്‍.പി.വിയുടെ കവിത
സോമശേഖരന്‍ പി.വി ഗാസയുടെ പ്രഭാതങ്ങള്‍ക്ക് കറുത്ത നിറമാണ്. ചോരയുടെയും വെടിമരുന്നിന്റെയും ഗന്ധം ലോകം മുഴുവന്‍ വ്യാപിച്ചു. മാംസ കൂമ്പാരം വേവിക്കുന്ന പുകച്ചുരുളില്‍ പകലുകള്‍ നഷ്ടപ്പെട്ട ദിനങ്ങള്‍ മിസൈലുകള്‍ ബലിക്കാക്കകളെപ്പോലെ പാറിക്കളിച്ചു… സ്കൂളുകള്‍.. ആശുപത്രികള്‍ ലക്ഷ്യത്തിന് ഉന്നം പിഴച്ചില്ല. പ്രതിരോധിക്കാനൊരു തലമുറ അവശേഷിക്കുകയില്ലെന്ന മൂഢരുടെ വിശ്വാസം അവര്‍ ചരിത്രം പഠിച്ചില്ലെന്ന വസ്തുത വെളിപ്പെടുത്തുന്നു. വര്‍ണ്ണവെറിക്കെതിരെ പൊരുതിമരിച്ച പിന്‍ഗാമി..
കൈപ്പുസ്തകത്തിൽ കവിത ഉൾപ്പെടുത്തിയത് തന്നെ അറിയിക്കാതെയെന്ന പരാതിയുമായി കവി സത്യചന്ദ്രൻ പൊയിൽക്കാവ്
കൊയിലാണ്ടി: അധ്യാപകരുടെ കൈപ്പുസ്തകത്തിൽ തന്റെ കവിത ഉൾപ്പെടുത്തിയത് തന്നെ അറിയിക്കാതെയാണെന്ന പരാതിയുമായി പ്രശസ്ത കവി സത്യചന്ദ്രൻ പൊയിൽക്കാവ്. ‘മലയാളം കാണാൻ വായോ’ എന്ന കവിതയാണ് ആറാം തരം അധ്യാപകരുടെ കൈപ്പുസ്തകത്തിൽ പ്രവർത്തന മേഖലാ പരിധിയിൽ പ്രസിദ്ധീകരിച്ചതായി കവി പറയുന്നത്. ഈ വിവരം താൻ അറിയുന്നത് ഒരു സുഹൃത്ത് വഴിയാണെന്നും സത്യചന്ദ്രൻ പൊയിൽക്കാവ് പറഞ്ഞു. 2012-2013 അധ്യയന
‘അടിയേറ്റതെന്തിനെന്ന് പേടിച്ച കവിളിനറിയില്ല…’; ഉത്തര്‍പ്രദേശില്‍ മുസ്ലിം വിദ്യാര്‍ത്ഥിയെ സഹപാഠികളെ കൊണ്ട് അടിപ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഉള്ളുലയ്ക്കുന്ന കവിതയുമായി സോമന് കടലൂര്‍
കൊയിലാണ്ടി: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന നടുക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ രാജ്യമെങ്ങും ചര്‍ച്ചാ വിഷയം. പിഞ്ചുവിദ്യാര്ത്ഥികളില് വര്‍ഗീയവിഷം കുത്തിവയ്ക്കുന്ന തരത്തിലുള്ള അധ്യാപികയുടെ പ്രവൃത്തിയാണ് വീഡിയോയില്‍ ഉള്ളത്. ക്ലാസിലെ മുസ്ലിം വിദ്യാര്‍ത്ഥിയെ ഹിന്ദു വിദ്യാര്‍ത്ഥികളെ കൊണ്ട് മുഖത്ത് അടിപ്പിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. മുസഫര്‍നഗറിലെ ഖുബ്ബാപൂര്‍ നേഹ പബ്ലിക് സ്കൂളിലെ അധ്യാപികയായ തൃപ്ച
‘മഴ നനഞ്ഞൊരു മഞ്ഞവെയിൽ പോലെ’; ഷൈനി കൃഷ്ണയുടെ കവിതാ സമാഹാരം കൊയിലാണ്ടിയിൽ പ്രകാശനം ചെയ്തു
കൊയിലാണ്ടി: ഷൈനി കൃഷ്ണയുടെ പുതിയ കവിതാ സമാഹാരം ‘മഴ നനഞ്ഞൊരു മഞ്ഞവെയിൽ പോലെ’ പ്രകാശനം ചെയ്തു. വൈകീട്ട് 3:30 ന് കൊയിലാണ്ടി നഗരസഭാ ടൗൺഹാളിൽ വച്ച് നടന്ന ചടങ്ങിൽ കവി പി.കെ.ഗോപി എഴുത്തുകാരനും കവിയുമായ സത്യചന്ദ്രൻ പൊയിൽക്കാവിന് പുസ്തകം കൈമാറി. ഗ്രാൻമ ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ അദ്ധ്യക്ഷത