‘മഴ നനഞ്ഞൊരു മഞ്ഞവെയിൽ പോലെ’; ഷൈനി കൃഷ്ണയുടെ കവിതാ സമാഹാരം കൊയിലാണ്ടിയിൽ പ്രകാശനം ചെയ്തു


കൊയിലാണ്ടി: ഷൈനി കൃഷ്ണയുടെ പുതിയ കവിതാ സമാഹാരം ‘മഴ നനഞ്ഞൊരു മഞ്ഞവെയിൽ പോലെ’ പ്രകാശനം ചെയ്തു. വൈകീട്ട് 3:30 ന് കൊയിലാണ്ടി നഗരസഭാ ടൗൺഹാളിൽ വച്ച് നടന്ന ചടങ്ങിൽ കവി പി.കെ.ഗോപി എഴുത്തുകാരനും കവിയുമായ സത്യചന്ദ്രൻ പൊയിൽക്കാവിന് പുസ്തകം കൈമാറി. ഗ്രാൻമ ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു. സോമൻ കടലൂർ, സതീഷ് കെ. സതീഷ്, എം.എം.ചന്ദ്രൻ മാസ്റ്റർ, സജീവൻ മാണിക്കോത്ത് എന്നിവർ പ്രസംഗിച്ചു. ഷൈനി കൃഷ്ണ മറുമൊഴി സംസാരിച്ചു.


ചിത്രം: കവി പി.കെ.ഗോപി പുസ്തകം കവി സത്യചന്ദ്രൻ പൊയിൽക്കാവിന് കൈമാറുന്നു.