Tag: Photos
മാർജ്ജാര വംശത്തിൽ പെട്ട വന്യജീവി, ഒറ്റയ്ക്ക് ജീവിക്കാൻ ഇഷ്ടം, വേറെയും നിരവധി പ്രത്യേകതകൾ; കൊയിലാണ്ടി മേലൂരിൽ കാട്ടുപൂച്ചയെ കണ്ടെത്തി, ചിത്രങ്ങൾ കാണാം
ചിത്രങ്ങൾ: ഷിറോജ് പുല്ലാളി കൊയിലാണ്ടി: അപൂർവ്വ വന്യജീവിയായ കാട്ടുപൂച്ചയെ (Jungle Cat) കൊയിലാണ്ടി മേലൂരിൽ കണ്ടെത്തി. പകൽ വെളിച്ചത്തിലാണ് കാട്ടുപൂച്ചയെ കണ്ടെത്തിയത്. മാർജ്ജാര വംശത്തിൽ പെട്ട ഒരു വന്യജീവിയാണ് കാട്ടുപൂച്ച അഥവാ കാട്ടുമാക്കാൻ. Felis Chaus എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. കേരളത്തിൽ പ്രാദേശികമായി കോക്കാൻ, കോക്കാൻപൂച്ച, പോക്കാൻ എന്നൊക്കെ ഇവ അറിയപ്പെടുന്നു. ഇടതൂർന്ന സസ്യജാലങ്ങളുള്ള
വിയ്യൂരില്‍ ആറാട്ട് മഹോത്സവത്തിന് കൊടിയിറക്കം; കണ്ണും മനസ്സും നിറച്ച് ആഘോഷ രാവ്, ജോണി എംപീസ് പകര്‍ത്തിയ ഉത്സവക്കാഴ്ചകളിലേക്ക്
കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ എട്ട് ദിവസമായി നടത്തി വന്നിരുന്ന ഉത്സവം ആറാട്ടോടെ കൊടിയിറങ്ങി. നൂറു കണക്കിന് ഭക്തജനങ്ങളാണ് ഉത്സവത്തിന് ക്ഷേത്ര സന്നിധിയില്‍ എത്തിയത്. തന്ത്രി കക്കാട്ടില്ലത്ത് പുരുഷോത്തമന് നമ്പൂതിരിയാണ് മുഖ്യകാര്‍മ്മികത്വം വഹിച്ചത്. വിവിധ കലാപരിപാടികള്‍, സംഗീത നൃത്ത പരിപാടികള്‍, പൊതുജന വിയ്യൂരപ്പന്‍ വരവ്, നാമജപഘോഷയാത്ര, ഊരുചുറ്റല്‍, കുട വരവ്, നിവേദ്യം വരവ്, പള്ളിവേട്ട, പാണ്ടിമേളത്തോടെയുള്ള
തൃക്കാർത്തികയുടെ സായാഹ്നത്തിൽ ദീപപ്രഭയിൽ കുളിച്ച് കൊല്ലം പിഷാരികാവ് ക്ഷേത്രം; ജോണി എംപീസ് പകർത്തിയ ചിത്രങ്ങൾ കാണാം
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ തൃക്കാർത്തിക ദിനം ആഘോഷിച്ചു. തൃക്കാർത്തിക ദിവസമായ ബുധനാഴ്ച വൈകീട്ട് അക്ഷരാർത്ഥത്തിൽ ക്ഷേത്രം ദീപപ്രഭയിൽ കുളിച്ചു. നൂറുകണക്കിന് ഭക്തരാണ് കാർത്തിക ദീപം തെളിയിക്കാനും ദർശനത്തിനുമായി ക്ഷേത്രത്തിലെത്തിയത്. രാവിലെ അഞ്ച് മണിക്ക് നട തുറന്നത് മുതല്‍ വിശേഷാല്‍ പൂജകളും അഖണ്ഡനാമജപവും ഉണ്ടായിരുന്നു. ഉച്ചയ്ക്ക് പ്രസാദ സദ്യയും ഉണ്ടായിരുന്നു. വൈകീട്ട് കാര്‍ത്തിക ദീപം തെളിയിക്കാന്‍
രണ്ട് വർഷങ്ങൾക്ക് ശേഷം നിയന്ത്രണങ്ങളില്ലാതെ കർക്കിടക വാവുബലി; കൊയിലാണ്ടിയിലെ വിവിധ ക്ഷേത്രങ്ങളിലായി ബലിതർപ്പണത്തിനായി എത്തിയത് ആയിരങ്ങൾ
കൊയിലാണ്ടി: കോവിഡ് നിയന്ത്രങ്ങളൊന്നുമില്ലാതെ കൊയിലാണ്ടിയിൽ കര്‍ക്കിടക ബലിതര്‍പ്പണം. പിതൃസ്മരണയില്‍ വിശ്വാസികള്‍ വിവിധ സ്നാനഘട്ടങ്ങളിലെത്തി ബലിതര്‍പ്പണം നടത്തി ആത്മസായൂജ്യമടഞ്ഞു. കൊയിലാണ്ടിയിലെ വിവിധ ക്ഷേത്രങ്ങളിൽ ബലിതർപ്പണം നടന്നു. ഉരുപുണ്യകാവ്, ഉപ്പാലക്കണ്ടി, കണയങ്കോട് കുട്ടോത്ത് തുടങ്ങിയ ക്ഷേത്രങ്ങളിലേക്ക് ആയിരക്കണക്കിനാളുകളാണ് പുലർച്ചെ മുതൽ എത്തിക്കൊണ്ടിരിക്കുന്നത്. വിവിധ ക്ഷേത്ര സങ്കേതങ്ങൾ കൂടാതെ കടലോരത്തും, പുഴയോരങ്ങളിലും, വീടുകളിലും ബലിതർപ്പണം ചെയ്തു. കൊയിലാണ്ടി കടലോരത്ത് ഉപ്പാലക്കണ്ടി
മേലൂര്‍ ശിവക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി ഇന്ന് ഇരട്ടത്തായമ്പക; മനോഹരമായ ഉത്സവക്കാഴ്ചകള്‍ കാണാം (ചിത്രങ്ങള്‍)
കൊയിലാണ്ടി: മേലൂര്‍ ശിവക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി ഇന്ന് ഇരട്ടത്തായമ്പക നടക്കും. രാത്രി ഏഴ് മണിക്ക് കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍, വിഷ്ണു മാരാര്‍ എന്നിവരാണ് തായമ്പക അവതരിപ്പിക്കുക. കൂടാതെ തായമ്പകയ്ക്ക് ശേഷം കേളിക്കൈ, കൊമ്പുപറ്റ്, കുഴല്‍പറ്റ്, ശ്രീഭൂതബലി, വിളക്കിനെഴുന്നള്ളിപ്പ് എന്നിവയും ഉണ്ടാകും. ഏപ്രില്‍ 30 നാണ് ഉത്സവത്തിന് കൊടിയേറിയത്. വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് ഇത്തവണത്തെ മേലൂര്‍