Tag: peruvattoor

Total 8 Posts

പെരുവട്ടൂര്‍ ചാലോറയില്‍ നിന്നും മണ്ണെടുക്കാനായി റോഡ് നിർമ്മാണ പ്രവൃത്തി തുടങ്ങി; പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം

കൊയിലാണ്ടി: പെരുവട്ടൂര്‍ കോട്ടക്കുന്ന്- ചാലോറ മലയില്‍ നിന്നും മണ്ണെടുക്കുന്നതിനായി റോഡ് നിര്‍മ്മിക്കാനുള്ള പ്രവൃത്തി തുടങ്ങി. വന്‍പൊലീസ് സന്നാഹത്തോടെയാണ് പ്രവൃത്തി പുരോഗമിക്കുന്നത്. ഡി.വൈ.എസ്.പി ഹരിപ്രസാദിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി സി.ഐ, ചോമ്പാല സി.ഐമാരുടെ നിയന്ത്രണത്തിലാണ് ഇവിടം. ജെ.സി.ബി ഉപയോഗിച്ച് റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങി. ദേശീയപാത വികസനത്തിന്റെ ഭാഗമായി വാഗാഡ് കമ്പനിയ്ക്കുവേണ്ടി അവര്‍ ചുമതലപ്പെടുത്തിയ ഒരു ഏജന്‍സിയാണ് ചാലോറ

പെരുവട്ടൂര്‍ കോട്ടക്കുന്ന്-ചാലോറ മലയിലെ മണ്ണെടുക്കല്‍ എന്ത് വിലകൊടുത്തും തടയും; സമരപ്പന്തല്‍ നിര്‍മ്മിച്ച് പ്രതിഷേധവുമായി പ്രദേശവാസികള്‍

കൊയിലാണ്ടി: പെരുവട്ടൂര്‍ കോട്ടക്കുന്ന്- ചാലോറ മലയിലെ മണ്ണെടുക്കല്‍ തടയുക എന്ന ആവശ്യവുമായി പ്രദേശവാസികളുടെ നേതൃത്വത്തില്‍ സമര പന്തല്‍ നിര്‍മിച്ചു. ദേശീയപാത വികസനത്തിന്റെ ഭാഗമായി വാഗാഡ് കമ്പനിയാണ് മണ്ണെടുക്കല്‍ നടപടികളുമായി മുന്നോട്ടുപോകുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും പ്രദേശത്തെ ചാലോറ ക്ഷേത്ര ആചാരത്തിനും ഭീഷണിയാകുന്ന മണ്ണെടുക്കലിനെതിരെ സമരം ശക്തമാക്കാന്‍ ആണ് ജനകീയ സമിതിയുടെ തീരുമാനം. പെരുവട്ടൂര്‍ പതിമൂന്നാം വാര്‍ഡിലെ

പെരുവട്ടൂരില്‍ തെങ്ങ് വീണ് ആറ് പോസ്റ്റുകള്‍ തകര്‍ന്നു; വൈദ്യുതി വിതരണം തടസപ്പെട്ടു, പുനസ്ഥാപിക്കാന്‍ സമയമെടുക്കുമെന്ന് കെ.എസ്.ഇ.ബി

പെരുവട്ടൂര്‍: പെരുവട്ടൂരില്‍ തെങ്ങ് വീണ് ആറ് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. ചാലോറ റോഡില്‍ ഇന്നലെ രാത്രിയാണ് സംഭവം. മേഖലയിലെ 60ലേറെ വീടുകളില്‍ വൈദ്യുതി വിതരണം തടസപ്പെട്ടു. കെ.എസ്.ഇ.ബി അധികൃതരെത്തി പറ്റാവുന്നിടത്തെല്ലാം ബാഗ് ഫീഡ് ചെയ്ത് നല്‍കിയിട്ടുണ്ടെന്നും മറ്റിടങ്ങളില്‍ നാളെയേ വൈദ്യുതി വിതരണം പുനസ്ഥാപിക്കാനാവൂവെന്നും അറിയിച്ചു. ഇരുപതോളം വീട്ടുകാര്‍ക്കാണ് വൈദ്യുതി ഇല്ലാതായിരിക്കുന്നത്. ഇന്ന് അവധി ദിനമായതിനാല്‍ പോസ്റ്റുകള്‍

മെഗാതിരുവാതിരയും കലാപരിപാടികളും അരങ്ങേറി; പെരുവട്ടൂര്‍ ചാലോറ ധര്‍മ്മശാസ്ത്രാ കുട്ടിച്ചാത്തന്‍ ക്ഷേത്രം തിറമഹോത്സവം കൊടിയേറി

കൊയിലാണ്ടി: പെരുവട്ടൂര്‍ ചാലോറ ധര്‍മ്മശാസ്താ കുട്ടിച്ചാത്തന്‍ ക്ഷേത്രം തിറ മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം മേല്‍ശാന്തി ചാലോറ ഇല്ലത്ത് പുരുഷോത്തമന്‍ നമ്പൂതിരിയുടെ സാന്നിധ്യത്തില്‍ ക്ഷേത്രം തന്ത്രി ത്യന്തരത്‌നം അണ്ടലാടി മനക്കല്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലാണ് കൊടിയേറ്റ ചടങ്ങുകള്‍ നടന്നത്. കൊടിയേറ്റത്തിനുശേഷം മെഗാ തിരുവാതിരയും, പ്രാദേശിക കലാകാരന്‍മാരുടെ വിവിധ പരിപാടികളും അരങ്ങേറി. മാര്‍ച്ച് 22 ന് വൈകീട്ട് 7

പെരുവട്ടൂരില്‍ ട്രാന്‍സ്‌ഫോമറിന് തൊട്ട് മുമ്പില്‍ ജപ്പാന്‍ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളകെട്ട്; റോഡ് അപകട ഭീഷണിയില്‍

പെരുവട്ടൂര്‍: പെരുവട്ടൂരില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകുന്നത് റോഡിനും ഇതുവഴിയുള്ള വാഹനയാത്രക്കാര്‍ക്കും ഭീഷണിയാകുന്നു. പെരുവട്ടൂര്‍ ടൗണില്‍ നിന്നും മുത്താമ്പിക്ക് പോകുന്ന വഴിയില്‍ ട്രാന്‍സ്‌ഫോമറിന് തൊട്ടുമുമ്പിലായാണ് കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം റോഡിലേക്ക് പടരുന്നത്. വലിയ തോതില്‍ വെള്ളം പാഴായിപ്പോകുന്ന അവസ്ഥയാണ് നിലവില്‍. കൂടാതെ ഏറെക്കാലം ഇത്തരത്തില്‍ വെള്ളം പുറത്തേക്ക് ഒഴുകിയാല്‍

കലാപ്രകടനങ്ങൾ, സാംസ്കാരിക സദസ്സ്, മെഗാഷോ; പെരുവട്ടൂരിലെ സൗഹൃദം ഫെസ്റ്റ് നാടിന്റെ ഉത്സവമായി

കൊയിലാണ്ടി: സൗഹൃദം ആർട്സ് ആൻഡ് സ്പോർട്സ് ആറാം വാർഷികാഘോഷം വൈവിധ്യമാർന്ന പരിപാടികളാൽ ശ്രദ്ധേയമായി. സൗഹൃദം ഫെസ്റ്റ്-2023 എന്ന് പേരിട്ട ആഘോഷ പരിപാടി കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. സജിത്ത് ടി.വി അധ്യക്ഷനായി. യു.കെ.അജേഷ് സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ ജിഷ പുതിയേടത്ത്, സുധ സി എന്നിവർ ആശംസകൾ നേർന്നു. ആദ്യ ദിനം പ്രാദേശിക കലാകാരന്മാർ അണിയിച്ചൊരുക്കിയ

ഓർമ്മകളിൽ എന്നെന്നും…; പെരുവട്ടൂരിലെ സി.പി.എം നേതാവായിരുന്ന സി.കെ.ഗോപാലനെ അനുസ്മരിച്ചു

കൊയിലാണ്ടി: ദീർഘകാലം സി.പി.എം പെരുവട്ടൂർ ബ്രാഞ്ച് സെക്രട്ടറിയും കർഷകസംഘം നേതാവുമായിരുന്ന സി.കെ.ഗോപാലന്റെ എട്ടാം ചരമവാർഷികം ആചരിച്ചു. പെരുവട്ടൂരിൽ നടന്ന അനുസ്മരണ പരിപാടി ജില്ലാ കമ്മിറ്റി അംഗവും മുൻ എം.എൽ.എയുമായ കെ.ദാസൻ ഉദ്ഘാടനം ചെയ്തു. അഡ്വ. എൽ.ജി.ലിജീഷ് അധ്യക്ഷനായി. അഡ്വ. കെ.സത്യൻ, ചന്ദ്രിക ടി, രാമകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. എ.കെ.രമേശൻ സ്വാഗതവും പി.കെ.ബാലൻ നന്ദിയും പറഞ്ഞു.

പെരുവട്ടൂരുകാരുടെ കലാകായിക പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ ഇനി സൗഹൃദം ആര്‍ട്ട്‌സ് ആന്റ് സ്‌പോർട്സ് ക്ലബും

കൊയിലാണ്ടി: പെരുവട്ടൂരില്‍ കലാകായിക പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജമാകാന്‍ ഇനി സൗഹൃദം ആര്‍ട്ട്‌സ് ആന്റ് സ്‌പോർട്സ് ക്ലബും ഉണ്ടാകും. ക്ലബിന്റെ ഔപചാരിക ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ ജിഷ പുതിയേടത്ത് നിര്‍വ്വഹിച്ചു. ചോറോട് റെയില്‍വേ ട്രാക്കില്‍ നിന്നും അതിസാഹസികമായി ഒരാളുടെ ജീവന്‍ രക്ഷിച്ച് നാടിന്റെ അഭിമാനമായി മാറിയ കമ്മട്ടേരി സത്യന്റെ മകള്‍ ശ്രുതികയെ ആദരിച്ചു. മേപ്പയൂര്‍ സബ് ഇന്‍സ്പെക്ടര്‍ സത്യന്‍.ടി.വി