Tag: Perambra
വെള്ളാട്ടും തിറകളും മാര്‍ച്ച് 18ന്; കല്ലോട് തച്ചറത്ത്കണ്ടി ശ്രീനാഗകാളി അമ്മ ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി
പേരാമ്പ്ര: കല്ലോട് തച്ചറത്ത്കണ്ടി ശ്രീനാഗകാളി അമ്മ ക്ഷേത്രത്തില്‍ തിറ മഹോത്സവം കൊടിയേറി. ക്ഷേത്രം തണ്ടാന്‍ സുകുമാര്‍ ശ്രീകല, കര്‍മ്മി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കമ്മിറ്റി അംഗങ്ങളായ സുനില്‍ നെല്യാടിക്കണ്ടി, പ്രദീപ്.എസ്, ജയകുമാര്‍ മാധവം, സബീഷ് പണിക്കര്‍, പ്രകാശന്‍ കിഴക്കയില്‍, രജീഷ് കിഴക്കയില്‍, ബബിലേഷ്.കെ.കെ, കണാരന്‍.സി.കെ, ഗിരീഷ്.വി.സി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. മാര്‍ച്ച് 16ന് വൈകീട്ട്
പേരാമ്പ്ര മുളിയങ്ങലില്‍ തോട്ടില്‍ യുവതിയുടെ മൃതദേഹം
പേരാമ്പ്ര: മുളിയങ്ങലില്‍ വയലിന് സമീപമുള്ള തോട്ടില്‍ യുവതിയുടെ മൃതദേഹം. മുളിയങ്ങള്‍ ടൗണില്‍ നിന്നും പുളിയോട്ട് മുക്കിലേക്ക് പോകുന്ന റോഡില്‍ കായല്‍മുക്ക് വയലിലെ തോട്ടിലാണ് മൃതദേഹം കണ്ടത്. 35 വയസോളം പ്രായം തോന്നും. ചുരിദാറാണ് ധരിച്ചിരിക്കുന്നത്. ഇന്ന് പതിനൊന്നുമണിയോടെ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. തോട്ടില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പ്രദേശവാസികള്‍ വിവരം അറിയിച്ചതിന് പിന്നാലെ പേരാമ്പ്ര
പൗരത്വ ഭേദഗതി നിയമം ജനങ്ങളെ വിഭജിക്കാനുള്ള ശ്രമം; പേരാമ്പ്രയിലും പയ്യോളിയിലും ഡി.വൈ.എഫ്.ഐ പ്രതിഷേധം
പേരാമ്പ്ര: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ പയ്യോളിയിലും പേരാമ്പ്രയിലും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. ജനങ്ങളെ വിഭജിക്കാനുള്ള ഈ നിയമനത്തിനെതിരെ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ പേരാമ്പ്രയില്‍ നൈറ്റ് മാര്‍ച്ച് നടത്തി. സ്റ്റേറ്റ് ഹൈവെ ഉപരോധിച്ചു. മാര്‍ച്ച് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.എം.ജിജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം സി.കെ.രൂപേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ
മേപ്പയ്യൂര്‍ സ്വദേശിയെ അടക്കം രണ്ടുപേരെ പേരാമ്പ്രയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളില്‍ ഒരാള്‍ പിടിയില്‍
പേരാമ്പ്ര: പേരാമ്പ്രയില്‍ രണ്ടുപേരെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികളിലൊരാള്‍ വയനാട്ടില്‍ പിടിയില്‍. കുറ്റ്യാടി പാലേരി സ്വദേശി മുഹമ്മദ് ഇജാസാണ് പിടിയിലായത്. മേപ്പയ്യൂര്‍ സ്വദേശി മുഹമ്മദ് അസ്ലം, പൈതോത്ത് മെഹ്നാസ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. രണ്ട് വാഹനങ്ങളിലായെത്തിയ പ്രതികള്‍ ഇവരെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തട്ടിക്കൊണ്ടുപോയ രണ്ടുപേരുമായി പ്രതികള്‍ വയനാട്ടിലേക്ക് കടന്നുകളയുകയായിരുന്നു. നിരവില്‍പ്പുഴയിലെത്തിയപ്പോള്‍ മൂത്രമൊഴിക്കണമെന്നാവശ്യപ്പെട്ട് മെഹനാസ് പുറത്തിറങ്ങുകയും ബഹളംവെച്ച് ആളെക്കൂട്ടുകയും
”വന്യജീവി-മനുഷ്യ സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള നടപടിയുണ്ടാവും” പേരാമ്പ്രയില്‍ തെരഞ്ഞെടുപ്പ് പ്രചരണവുമായി കെ.കെ.ശൈലജ ടീച്ചര്‍
പേരാമ്പ്ര: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പേരാമ്പ്ര നിയമസഭാ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചര്‍. പേരാമ്പ്രയിലെ വിവിധ പഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത വീടുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും സ്ഥാനാര്‍ത്ഥിയ്ക്ക് സ്വീകരണമൊരുക്കിയത്. വടകരയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടാല്‍ മനുഷ്യരും- വന്യമൃഗങ്ങളും തമ്മില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷാവസ്ഥ ലഘൂകരിക്കാനാവശ്യമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ശൈലജ ടീച്ചര്‍ പേരാമ്പ്രയിലെ വോട്ടര്‍മാര്‍ക്ക്
കക്കയത്ത് ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവ്
പേരാമ്പ്ര: കക്കയത്ത് ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവ്. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററാണ് ഉത്തരവിട്ടത്. കാട്ടുപോത്തിനെ മയക്കുവെടിവെച്ച് പിടികൂടാനായില്ലെങ്കില്‍ വെടിവെച്ചുകൊല്ലാനാണ് നിര്‍ദേശം. ഇന്നലെയാണ് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പാലാട്ടിയില്‍ എബ്രഹാം എന്ന കര്‍ഷകന്‍ കൊല്ലപ്പെട്ടത്. കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലണമെന്നും കുടുംബത്തിന് 50ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. രണ്ടുമാസമായി കാട്ടുപോത്ത്
മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസ കേന്ദ്രമായ പ്രത്യാശയ്ക്ക് ഏഴ് വയസ്സ്; കോടേരിച്ചാല്‍ കാപ്പുമ്മലില്‍ പുതിയ കെട്ടിടമായി
പേരാമ്പ്ര: മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസകേന്ദ്രമായ പ്രത്യാശയുടെ കെട്ടിട ഉദ്ഘാടനവും ഏഴാം വാര്‍ഷികവും കോടേരിച്ചാല്‍ കാപ്പുമ്മല്‍ നടന്നു. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആലീസ് മാത്യു കെട്ടിടം ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് മെമ്പര്‍ യു.സി ഹനീഫ വാര്‍ഷിക ഉദ്ഘാടനവും നിര്‍വ്വഹിച്ചു. എ.കെ.തറുവയ് ഹാജി അധ്യക്ഷത വഹിച്ചു. ഡോ: അബ്ദുള്‍ ഗഫൂര്‍ മുഖ്യപ്രഭാഷണം നടത്തി. തണ്ടോറ കുഞ്ഞബ്ദുള്ള
ആസ്തി വികസന ഫണ്ടില്‍ നിന്നും എം.എല്‍.എ ഒരു കോടി 14.5ലക്ഷം ചിലവഴിച്ച് നവീകരിച്ചു; പേരാമ്പ്ര ബസ് സ്റ്റാന്റിന് പുതിയ മുഖം
പേരാമ്പ്ര: നവീകരിച്ച പേരാമ്പ്ര ബസ് സ്റ്റാന്റ് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി 14.5 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണം പൂര്‍ത്തീകരിച്ചത്. ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എയുടെ 2015 – 16 സാമ്പത്തിക വര്‍ഷത്തിലെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപയും 2022 –
വീണ്ടും കെ.പി.സി.സി സെക്രട്ടറിയായി സത്യന്‍ കടിയങ്ങാട്
പേരാമ്പ്ര: കെ.പി.സി.സി സെക്രട്ടറിയായി സത്യന്‍ കടിയങ്ങാടിനെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി നോമിനേറ്റ് ചെയ്തതായി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ അറിയിച്ചു. നിലവില്‍ കെ.പി.സി.സി മെംബറായി പ്രവര്‍ത്തിച്ചുവരുന്ന സത്യന്‍ കടിയങ്ങാടിന് വിദ്യാര്‍ത്ഥികാലം മുതല്‍ക്കുള്ള പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായാണ് വീണ്ടും കെ.പി.സി.സി സെക്രട്ടറിയായി നോമിനേറ്റ് ചെയ്യുന്നത്. പേരാമ്പ്ര കടിയങ്ങാട് സ്വദേശിയായ സത്യന്‍ കടിയങ്ങാട് കെ.എസ്.യുവിലൂടെയാണ് പൊതുരംഗത്ത് സജീവമായത്.
പേരാമ്പ്ര കുട്ടിക്കുന്നുമ്മല്‍ മലയില്‍ തീപിടിത്തം; ഒന്നര ഏക്കറോളം അടിക്കാടുകള്‍ കത്തിനശിച്ചു
പേരാമ്പ്ര: പേരാമ്പ്ര ലാസ്റ്റ് കല്ലോട് തീപിടിത്തം. കുട്ടിക്കുന്നുമ്മല്‍ മലയില്‍ ഉച്ചക്ക് രണ്ടു മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.സി.പ്രേമന്‍, സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ കെ.ടി.റഫീക്ക് എന്നിവരുടെ നേതൃത്തില്‍ രണ്ട് യൂണിറ്റ് അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ എത്തിയാണ് തീയണച്ചത്. ചോയിക്കണ്ടി ഇബ്രാഹിം മാസ്റ്ററുടെ ഉടമസ്ഥതയിലുള്ള