Tag: Perambra
പരിഭ്രാന്തി നീങ്ങി; പേരാമ്പ്ര കൂത്താളിയില്‍ അക്രമണം നടത്തിയ തെരുവുനായയെ പിടികൂടി
പേരാമ്പ്ര: കൂത്താളി രണ്ടേ ആറിലും പന്തിരിക്കര ഭാഗങ്ങളിലും അക്രമം നടത്തിയ തെരുവുനായയെ പിടികൂടി. പന്തിരിക്കരയ്ക്കടുത്ത് കോക്കാട് സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തില്‍ വെച്ച് നാട്ടുകാര്‍ ചേര്‍ന്ന് നായയെ പിടികൂടുകയായിരുന്നു. കൂത്താളിയില്‍ നാല് പേരെയും പന്തിരിക്കരയില്‍ ഒരു കുട്ടിയേയും ഞായറാഴ്ച്ച നായ അക്രമിച്ചിരുന്നു.പിടികൂടിയ നായ തന്നെയാണ് തങ്ങളെ അക്രമിച്ചതെന്ന് കടിയേറ്റവര്‍ സ്ഥിരീകരിച്ചതായി കൂത്താളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു
പെരുമ്പാമ്പിനെ കണ്ട് ഭയത്തോടെ നാട്ടുകാര്‍; അതി വിദഗ്ധമായി പിടിച്ച് ചാക്കില്‍കെട്ടി യുവാവ്, സോഷ്യല്‍ മീഡിയയില്‍ വൈറലായി പേരാമ്പ്ര സ്വദേശി അസ്‌ലം
പേരാമ്പ്ര: ജനങ്ങള്‍ ഭയത്തോടെ നോക്കി നില്‍ക്കെ പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കി സോഷ്യല്‍ മീഡിയയില്‍ വൈറലായി യുവാവ്. കടിയങ്ങാട് കരിങ്ങാറ്റി പറമ്പത്ത് ബഷീറിന്റെ മകന്‍ അസ്ലം ആണ് ഒറ്റ രാത്രികൊണ്ട് നാട്ടിലെ താരമായത്. മലോലക്കണ്ടി താഴെ ട്രാന്‍സ്ഫോമര്‍ തൂണുകള്‍ക്കിടയില്‍ പതുങ്ങി കിടക്കുകയായിരുന്ന എട്ട് മീറ്റര്‍ നീളവും ഇരുപത്തി ഒമ്പത് കിലോ തൂക്കം വരുന്ന പുരുഷ വര്‍ഗ്ഗത്തില്‍ പെട്ട
സ്‌കൂട്ടറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു, നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു; പേരാമ്പ്രയ്ക്കടുത്ത് ചെമ്പനോടയില്‍ ഓട്ടോറിക്ഷാ ഡ്രൈവറുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)
പേരാമ്പ്ര: ചെമ്പനോടയിലുണ്ടായ ഓട്ടോറിക്ഷാ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു. കടിയങ്ങാട് ഏലംതോട്ടത്തില്‍ കേരിമഠത്തില്‍ അഭിലാഷ് ആണ് മരിച്ചത് നാല്‍പ്പത്തിമൂന്ന് വയസായിരുന്നു. അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് വന്നു. വ്യാഴാഴ്ച രാവിലെ ചെമ്പനോട അങ്ങാടിയില്‍ ഓട്ടം പോകുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അഭിലാഷ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്ന് രാവിലെ
വിദ്യയെ ഒളിപ്പിച്ചത് ഏത് വീടാണെന്ന് പൊലീസ് വെളിപ്പെടുത്തുന്നതുവരെ കാത്തിരിക്കണമെന്ന് യു.ഡി.എഫിനോട് സി.പി.എം പേരാമ്പ്ര ഏരിയാ സെക്രട്ടറി; മേപ്പയ്യൂരിലെ ഉപരോധ സമരവുമായി ബന്ധപ്പെട്ട് അന്‍പത് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
പേരാമ്പ്ര: വിദ്യയെ ഒളിപ്പിച്ചത് ഏത് വീടാണെന്ന് പൊലീസ് വെളിപ്പെടുത്തുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമ യു.ഡി.എഫും മാധ്യമങ്ങളും കാണിക്കണമെന്ന് സി.പി.എം പേരാമ്പ്ര ഏരിയാ സെക്രട്ടറി എം.കുഞ്ഞമ്മദ്. വിദ്യയെ ഒളിവില്‍ താമസിപ്പിച്ചതുമായി പാര്‍ട്ടിയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് സി.പി.എം ആണെന്ന് ആരോപിച്ച് കഴിഞ്ഞദിവസം കോണ്‍ഗ്രസും ലീഗും മേപ്പയ്യൂരില്‍ പ്രതിഷേധവും റോഡ് ഉപരോധവും സംഘടിപ്പിച്ചിരുന്നു.
” ഞാനല്ല… എന്റെ വീട്ടില്‍ നിന്നല്ല” വിദ്യയുടെ അറസ്റ്റിന് പിന്നാലെ ദേശാഭിമാനിയിലെ മാധ്യവപ്രവര്‍ത്തകന്‍ ഷംസുദ്ദീന്‍ പി.കുട്ടോത്തിന്റെ എഫ്.ബി പോസ്റ്റ്
പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആവള കുട്ടോത്ത് നിന്നുമാണ് വ്യാജരേഖ തട്ടിപ്പ് കേസിലെ പ്രതി വിദ്യ അറസ്റ്റിലായത് എന്ന വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ ”ഞാനല്ല, എന്റെ വീട്ടില്‍ നിന്നല്ല” എന്ന ഫേസ്ബുക്ക് കുറിപ്പുമായി ദേശാഭിമാനി സീനിയര്‍ സബ് എഡിറ്റര്‍ ഷംസുദ്ദീന്‍ കുട്ടോത്ത്. ആവള കുട്ടോത്ത് വിദ്യയെ സംരക്ഷിച്ച സുഹൃത്ത് ഷംസുദ്ദീന്‍ കുട്ടോത്ത് ആണ് എന്ന തരത്തിലുള്ള സംശയം
അഞ്ച് മാസത്തിനിടെ പേരാമ്പ്രയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 12 ഓളം ഗ്യാസ് ലീക്ക് അപകടങ്ങള്‍: ഗ്യാസ് ലീക്കാവുന്നതില്‍ നമുക്കും പങ്കുണ്ട്- ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പേരാമ്പ്ര: ഗ്യാസ് ലീക്കും ഇതേത്തുടര്‍ന്നുണ്ടാകുന്ന തീപിടിത്തങ്ങളും പേരാമ്പ്രയില്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി വ്യാപകമാണെന്നാണ് പേരാമ്പ്ര ഫയര്‍ഫോഴ്‌സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. അഞ്ച് മാസത്തിനിടെ മാത്രം പേരാമ്പ്ര ഫയര്‍ഫോഴ്‌സില്‍ 12 ഗ്യാസ് ലീക്ക് അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ നാല് കേസുകളില്‍ ലീക്ക് കാരണം തീപിടിത്തവും ഉണ്ടായിരുന്നു. അപകട സാധ്യത ഏറെയുള്ള എല്‍.പി.ജി കൈകാര്യം ചെയ്യുമ്പോള്‍ ഉപഭോക്താക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ശ്രദ്ധക്കുറവാണ്
‘സ്വീകരിച്ചത് ബ്രഹ്മപുരം മാതൃക, തീ അണച്ചത് 15 യൂണിറ്റുകളുടെ അഞ്ചര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ’; പേരാമ്പ്രയിലെ തീപിടുത്ത കുറിച്ച് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
പേരാമ്പ്ര: പേരാമ്പ്രയിൽ പഞ്ചായത്തിന്റെ എം.സിഎഫിലും സമീപത്തെ കെട്ടിടത്തിലുമുണ്ടായ തീയണച്ചത് അഞ്ചര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 15 യൂണിറ്റ് ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കൂട്ടിവെച്ച അജെെവ മാലിന്യങ്ങൾക്ക് തീപിടിച്ചതിനാൽ ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ തീപിടുത്തമുണ്ടായപ്പോൾ സ്വീകരിച്ച അതേ രീതിയിലാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചതെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ഗിരീഷൻ സി.പി കൊയിലാണ്ടി
പേരാമ്പ്രയിൽ വന്‍ തീ പിടിത്തം; സൂപ്പര്‍ മാര്‍ക്കറ്റ് അടക്കമുള്ള കെട്ടിടം അഗ്നിക്കിരയായി
പേരാമ്പ്ര: പേരാമ്പ്രയിൽ വന്‍ തീ പിടിത്തം. ട്രാഫിക്ക് പോലീസ് സ്‌റ്റേഷന് സമീപത്തുള്ള കെട്ടിടത്തിലാണ് തീപിടുത്തമാണുണ്ടായത്. ബാദുഷ മെറ്റൽസ് ആന്റ് ഹോം അപ്ലെെയിൻസസ് സമീപമുള്ള മാലിന്യക്കൂമ്പാരത്തിനാണ് രാത്രി പതിനൊന്ന് മണിയോടെ തീ പിടിച്ചത്. പേരാമ്പ്ര, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിൽ നിന്നായി നാല് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല.
സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്ന യുവാക്കള്‍ക്കായി പേരാമ്പ്രയിൽ സൗജന്യ പി.എസ്.സി പരിശീലനം; അപേക്ഷകൾ ക്ഷണിച്ചു, വിശദാംശങ്ങൾ
പേരാമ്പ്ര: ന്യൂനപക്ഷ വിഭാഗത്തിൽപെട്ട യുവജനങ്ങൾക്കായി പേരാമ്പ്രയിൽ സൗജന്യ പി.എസ്.സി പരിശീലനം നടത്തുന്നു. ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ ജൂലൈയിൽ ആണ് പരിശീലനം ആരംഭിക്കുക. ഈ ബാച്ചിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാവും പ്രവേശനം. തിങ്കൾ മുതൽ വെള്ളി വരെയുള്ള റെഗുലർ ബാച്ചും ശനി, ഞായർ ദിവസങ്ങളിൽ മാത്രമുള്ള
പേരാമ്പ്രയിലെ വിക്ടറി സമരം ഒത്തുതീർപ്പായി; നാല് തൊഴിലാളികളെ തിരിച്ചെടുത്തു
പേരാമ്പ്ര: പേരാമ്പ്രയിലെ വിക്ടറി ടൈല്‍സ് കടയിലെ സമരവുമായി ബന്ധപ്പെട്ട് ഇന്ന് വിളിച്ച് ചേര്‍ത്ത ചർച്ച വിജയം. നാല് തൊഴിലാളികളെ തിരിച്ചെടുക്കാൻ യോഗത്തിൽ ധാരണയായി. ശേഷിക്കുന്ന മൂന്ന് പേരെ 30 ദിവസത്തേക്ക് സസ്പെന്റ് ചെയ്തു. കോഴിക്കോട് കളക്ടറേറ്റ് ഓഫീസില്‍ വിക്ടറിമാനേജ്‌മെന്റ് പ്രതിനിധികളും തൊഴിലാളി യൂണിയന്‍ നേതാക്കളും പങ്കെടുത്ത യോഗത്തിന്റെതാണ് തീരുമാനം. സംഭവവുമായി ബന്ധപ്പെട്ട് എൻക്വയറി കമ്മീഷനെ നിയോഗിച്ചു.